ഓരോ പ്രശ്നങ്ങൾ ഓര്‍ത്തു ഞാൻ മനസ്സിൽ പുഴുങ്ങി കൊണ്ടിരുന്നു.
“സർ..?”
മറിയയുടെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. അപ്പോഴാണ് എന്റെ ടേബിളില്‍ ഞാൻ കമിഴ്ന്ന് കിടക്കുകയായിരുന്ന കാര്യം പോലും അറിഞ്ഞത്.
വേഗം എഴുനേറ്റ് ഞാൻ നോക്കി. ഉത്കണ്ഠ നിറഞ്ഞ മറിയയുടെ കണ്ണുകൾ എന്നെത്തന്നെ നോക്കുകയായിരുന്നു.
ഞാനൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്റെ ചുണ്ടുകള്‍ വഴങ്ങിയില്ല.
“സമയം അഞ്ച് മണിയായി.” മറിയ പറഞ്ഞു.
“മറിയ പൊയ്ക്കോളൂ.” എന്റെ വരണ്ട തൊണ്ടയില്‍ നിന്നും കരകരത്ത ശബ്ദമാണ് പുറത്തേക്ക് വന്നത്.
തൊണ്ടയ്ക്ക് നല്ല വേദനയും ഉണ്ടായിരുന്നു. അവസാനമായി ഞാൻ എപ്പോഴാ വെള്ളം കുടിച്ചത്? പക്ഷേ അതുപോലും എന്റെ ഓര്‍മയില്‍ വന്നില്ല.
ഞാൻ പോകാൻ പറഞ്ഞിട്ടും മറിയ പോയില്ല. അവൾ അകത്തു കേറി വന്ന് എന്നെ പിടിച്ച് എണീപ്പിച്ചതും എതിര്‍ക്കാതെ ഞാനും എഴുന്നേറ്റു.
ഒന്നും മിണ്ടാതെ എന്റെ ഓഫീസില്‍ നിന്ന് പുറത്തേക്ക് ഞങ്ങൾ നടന്നു. റാമിനെ നോക്കി തല മാത്രം അനക്കി കാണിച്ചിട്ട് ഞങ്ങൾ ലിഫ്റ്റ് കേറി താഴേക്ക് വന്നതും മാറിയ ദേഷ്യത്തില്‍ ചോദിച്ചു,
“നി ആഹാരം വല്ലതും കഴിക്കുന്നണ്ടോ വിക്രം?”
കഴിക്കുന്നു എന്ന് ഞാൻ തലയാട്ടി. പക്ഷേ അവള്‍ വിശ്വസിച്ചില്ല.
“നിന്റെ കുഴിഞ്ഞ കണ്ണുകൾ കണ്ടാല്‍ അറിയാം, നീ കഴിക്കുന്നില്ല.. നീ ഉറങ്ങുന്നില്ല. എന്താടാ ഇങ്ങനെ? നിരാശ കാമുകനെ പോലെ താടി വളര്‍ത്താനാണോ നിന്റെ ഭാവം?” മറിയ ശെരിക്കും വിഷമിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല.
“ഒരു മാസം കൊണ്ട് നി എത്ര മാത്രം ക്ഷീണിച്ചു പോയെന്നറിയാമോ നിനക്ക്?” മറിയയുടെ കണ്ണ് നിറയുന്നത് കണ്ടതും എനിക്കും വിഷമം തോന്നി.
“മറിയ പോകുന്നില്ലേ?” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.
“പ്ലീസ് വിക്രം, എന്റെ കൂടെ നീയും വീട്ടിലേക്ക് വാ. നിന്റെ പ്രശ്നങ്ങൾ നമുക്ക് ചർച്ച ചെയ്യാം, നിനക്ക് നല്ല ആഹാരം ഞാൻ ഉണ്ടാക്കി തരാം, ഈ ശനിയും ഞായറും നി എന്റെ വീട്ടില്‍ നല്ലത് പോലെ റെസ്റ്റും എടുക്ക്.” മറിയ എന്നോട് കെഞ്ചി.