അഞ്ചന ചേച്ചി 4 [Cyril]

Posted by

“അപ്പോ ശരി ചേട്ടാ, ഞാൻ പോകുവാ.” അത്രയും പറഞ്ഞിട്ട് ഞാൻ എണീറ്റു.

 

“എടാ നി പിണങ്ങി പോവാണോ?” ചേട്ടൻ സംശയത്തോടെ ചോദിച്ചു.

 

“ഞാൻ എന്തിന് പിണങ്ങണം?” ചേട്ടനോട് ഞാൻ ചോദിച്ചു. “പിന്നേ ഇവിടത്തെ നാറ്റം പിടിച്ച അന്തരീക്ഷത്തിൽ ഇരിക്കുന്നതിലും ഭേദം വല്ല സെപ്റ്റിക്ക് ടാങ്കിലും എടുത്ത് ചാടുന്നതായിരിക്കും.” ഒരു മയവുമില്ലതെ ഞാൻ പറഞ്ഞത് ചേട്ടന് ശെരിക്കും കൊണ്ടു.

 

പക്ഷേ അത് കാര്യമാക്കാതെ ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.

 

അങ്ങനെ എന്നെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ട്‌ ദിവസങ്ങൾ പിന്നെയും കടന്നുപോയി.

 

ചേച്ചിയെ ഒരു നോക്ക് പോലും കാണാന്‍ കഴിയാത്ത ദിവസങ്ങൾ ആയിരുന്നു എല്ലാം. ഇപ്പോഴൊക്കെ ഞാൻ ചേച്ചിയെ വിളിക്കാറുമില്ല… ഞാൻ വിളിച്ചാലും എടുക്കില്ല എന്നത് തന്നെയാണ് കാരണം.

 

എനിക്ക് ഒന്നിലും നല്ലതുപോലെ ശ്രദ്ധിക്കാനും കഴിയാതെയായി. ആഹാരത്തിനോടും വെറുപ്പ് തുടങ്ങി. എന്റെ ഉറക്കം  നഷ്ടപ്പെട്ടു. എന്റെ കണ്ണുകൾ കുഴിഞ്ഞു.

 

എന്റെ അനിയത്തിയുടെ വീഡിയോ കോൾ വരുമ്പോ എങ്ങനെയൊക്കെയോ ചിരിക്കാന്‍ ശ്രമിച്ച് കൊണ്ട്‌ ഞാൻ സംസാരിച്ചു. ദിവസം കഴിയുന്തോറും എന്റെ ആരോഗ്യം കൂടുതൽ വഷളാകുന്നത് കണ്ടിട്ട് നെഷിധ വിഷമിച്ചു. അവള്‍ കാര്യങ്ങൾ കുത്തി കുത്തി ചോദിക്കാന്‍ തുടങ്ങി, പക്ഷേ ഒന്നുമില്ലെന്ന് പറഞ്ഞ്‌ ഞാൻ ഒഴിഞ്ഞു മാറും. ഷേവ് ചെയ്യാനും അവൾ നിര്‍ബന്ധിച്ചു.

 

ഇപ്പൊ ദിവസവും എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ്‌ ഒന്നോ രണ്ടോ മിനിറ്റ് മാത്രം സംസാരിച്ചിട്ട് ഞാൻ കട്ടാക്കിയിരുന്നു.

 

ദിവസങ്ങൾ കൊഴിഞ്ഞു നീങ്ങി.

 

അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം ഓഫീസിൽ ഇരുന്ന് ഞാൻ തല പുകച്ചു കൊണ്ടിരുന്നു.

 

ഒരു മാസത്തിന് മുന്‍പാണ് അവസാനമായി ചേച്ചിയെ ഞാൻ കണ്ടത്. ഇത്ര ദിവസത്തില്‍ ഒരിക്കല്‍ പോലും ചേച്ചി എന്നെ വിളിച്ചില്ല.

 

അന്നത്തെ ദിവസത്തിന് ശേഷം പ്രഷോബ് ചേട്ടനും എന്നെ വിളിച്ചിട്ടില്ലായിരുന്നു. അതുപോലെ ഞാനും അയാളെ വിളിച്ചില്ല. അവരുടെ ഫ്ലാറ്റിലും ഞാൻ പോയില്ല.

 

ഇന്നെങ്കിലും ചേച്ചിയെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൃദയം പൊട്ടി ഞാൻ ചത്തു പോകും എന്നുവരെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *