ബെല്ലടിക്കാൻ തോന്നിയെങ്കിലും ഞാൻ അടിച്ചില്ല. കാരണം, അവരുടെ പ്രശ്‌നം അവർ തന്നെ തീര്‍ത്തോളാം എന്ന് അന്ന് ചേച്ചി എന്നോട് പറഞ്ഞത് ഞാൻ ഓര്‍ത്തു.
അതുകൊണ്ട് എന്റെ ഫ്ലാറ്റിൽ കേറി ഞാൻ ഡോറടച്ചു.
അടുത്ത ദിവസവും ഓഫീസിൽ നിന്ന് വന്നപ്പോഴും എന്തൊക്കെയോ പ്രശ്നങ്ങൾ നടന്നു കൊണ്ടിരുന്നു.
അങ്ങനെ അവരുടെ പ്രശ്നങ്ങൾ ഒരു നിത്യ സംഭവമായി മാറിയിരുന്നു.
പിന്നേ ചേച്ചിയുടെ ഫ്ലാറ്റിൽ നിന്നും ചേച്ചി പുറത്തേക്ക് വരാത്തത് കൊണ്ട് എനിക്ക് ചേച്ചിയെ കാണാന്‍ പോലും കഴിഞ്ഞില്ല. ഞാൻ ഓഫീസിൽ പോയശേഷം ഇടയ്ക്കൊക്കെ ചേച്ചിക്ക് കോൾ ചെയ്യുമെങ്കിലും ചേച്ചി എടുത്തിരുന്നില്ല. ഇപ്പോഴും പിണക്കം ആയിരിക്കും.
പുതിയ പ്രോജക്റ്റ് തുടങ്ങിയിരുന്നത് കൊണ്ട് നല്ല ജോലി തിരക്കും ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാ ദിവസവും ഞാൻ ഓഫീസിൽ പോയിരുന്നു.
പക്ഷേ ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ ചേച്ചിയുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങൾ നടന്നു കൊണ്ടിരുന്നത് കേള്‍ക്കാന്‍ കഴിഞ്ഞത് കൊണ്ട് അങ്ങോട്ട് ചെല്ലാനും എനിക്ക് മനസ്സ് വന്നില്ല.
ഒടുവില്‍ വെള്ളിയാഴ്ചയും വന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും പ്രഷോബ് ചേട്ടൻ ബോധം ഇല്ലാതെ ഉറങ്ങുമ്പോള്‍ ചേച്ചി എന്നെ കാണാന്‍ എങ്കിലും വരുമെന്ന് കരുതി.
പക്ഷേ വെള്ളിയാഴ്ചയും ശനിയാഴ്ചയും എന്നെ നിരാശപ്പെടുത്തി കൊണ്ട് കൊഴിഞ്ഞു പോയി.
ഞായറാഴ്ച രാവിലെ ഞാൻ ചേച്ചിയെ പിന്നെയും വിളിച്ചു. പക്ഷേ ചേച്ചി എടുത്തില്ല.
എന്തുകൊണ്ട് എന്റെ കോൾ ഒന്നും ചേച്ചി എടുക്കുന്നില്ല? എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.
അവസാനം എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയതും ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഞാൻ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചു.
പ്രഷോബ് ചേട്ടനാണ് തുറന്നത്.
“എടാ നീ ഇവിടെയൊക്കെ ഉണ്ടോ?” ചേട്ടൻ ചോദിച്ചിട്ട് വഴിയില്‍ നിന്ന് മാറിയതും ഞാൻ അകത്തേക്ക് ചെന്നു.
ഉടനെ ചേട്ടൻ വാതിൽ പൂട്ടിയിട്ട് സെറ്റിയിൽ പോയിരുന്നു. അയാള്‍ക്ക് മുന്നിലുള്ള മേശപ്പുറത്ത് ഒരു മദ്യകുപ്പിയും ഒരു കവർ ചിപ്സും ഉണ്ടായിരുന്നു. ചേച്ചിയെ മാത്രം അവിടെയെങ്ങും കണ്ടില്ല.