ഞാൻ പറയുന്നതെല്ലാം കേട് മറിയയുടെ വായ് താനെ തുറന്നു പോയിരുന്നു. ഞാൻ സംസാരിച്ചു കഴിഞ്ഞ ശേഷമാണ് മറിയയ്ക്ക് ബോധം വന്ന് തുറന്നിരുന്നു വായിനെ അടച്ചത്.
“അവളെ നിനക്ക് കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, വിക്രം?” അവസാനം ഒരു നെടുവീര്‍പ്പ് ഉതിർത്ത ശേഷം മറിയ സംശയത്തോടെ ചോദിച്ചു.
“അറിയില്ല മറിയ. കിട്ടിയാല്‍, ഞാൻ ആയിരിക്കും ഈ ലോകത്തിലേ ഏറ്റവും വലിയ ഭാഗ്യവാൻ. അവളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കും.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“പക്ഷേ അഞ്ചനയേ നിനക്ക് കിട്ടിയില്ലെങ്കില്‍?” മറിയ പേടിയോടെ ചോദിച്ചു.
“എന്റെ മരണം വരെ അഞ്ചനയെ മാത്രം ഓര്‍ത്തു കൊണ്ട് ഞാൻ ജീവിക്കും.” അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്.
എന്റെ കണ്ണിലെ ദൃഢതയും ഉറച്ച വാക്കുകളും കേട്ട് മറിയ ടെൻഷനടിച്ചിരുന്നു.
“എന്തു പറയണം എന്ന് എനിക്കറിയില്ല, വിക്രം. പക്ഷേ നിന്നെ ഞാൻ മനസ്സിലാക്കിയിടത്തോളം, ഇത് നിന്റെ പ്രായത്തിന്‍റെ കുഴപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് വളരെ സീരിയസ്സായ പ്രശ്നം എന്നുമാത്രം എനിക്ക് മനസ്സിലായി. പക്ഷേ ഈ വഴിയിലൂടെയുള്ള യാത്ര നിന്റെ നാശത്തിലേക്ക് ആവുമെന്ന് ഞാൻ ഭയക്കുന്നു, വിക്രം. അവളെ നി മറക്കുന്നത് അല്ലേ നിങ്ങൾ രണ്ടു പേര്‍ക്കും നല്ലത്?” അവള്‍ ഉപദേശിച്ചു.
“അഞ്ചനയെ എനിക്ക് മറക്കാൻ കഴിയില്ല, മറിയ. അവളെ മറക്കണമെക്കിൽ എന്റെ മനസ്സും ഹൃദയവും നശിക്കണം, എന്റെ ഹൃദയം നിലച്ചു പോണം.” മറിയയോട് എന്റെ നിസ്സഹായാവസ്ഥയെ ഞാൻ വെളിപ്പെടുത്തി. “അതുകൂടാതെ, എന്റെ ജീവിതത്തിൽ അഞ്ചന ഇല്ലെങ്കില്‍, ഞാൻ എന്ന വ്യക്തിയും നശിക്കും, മറിയ.”
“വിക്രം—” മറിയ പേടിയോടെ എന്തോ പറയാൻ തുടങ്ങിയതും ഞാൻ തടഞ്ഞു.
ശേഷം ഒരു പുഞ്ചിരി മാത്രം അവള്‍ക്ക് കൊടുത്തിട്ട് ഞാൻ അവിടെനിന്നിറങ്ങി.
****************
നാലാം നിലയില്‍ ഇറങ്ങി എന്റെ ഫ്ലാറ്റിന്‍റെ മുന്നില്‍ വന്നപ്പോൾ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ചെറിയൊരു ഒച്ചപ്പാട് കേള്‍ക്കാൻ കഴിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവരുടെ വാക്കുകൾ ഒന്നും വ്യക്തമായില്ല.