അഞ്ചന ചേച്ചി 4 [Cyril]

Posted by

 

“ആദ്യമായി അഞ്ചനയെ കണ്ടപ്പോ ആ സൗന്ദര്യം മാത്രമാണ് എന്നെ ആകര്‍ഷിച്ചിരുന്നത് എന്നാണ് ഞാൻ കരുതിയത്. ആ ശരീരം വേണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു എങ്കിലും അവളുടെ ശരീരം മാത്രമല്ല ഞാൻ ആഗ്രഹിച്ചതെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, മറിയ.”

 

അതുകേട്ട് മറിയ എന്നെ നിന്ദാപൂര്‍വ്വം നോക്കിയിരുന്നു. അത് കാര്യമാക്കാതെ ഞാൻ തുടർന്നു.

 

“പക്ഷേ അഞ്ചനയോട് കൂടുതൽ സംസാരിക്കാന്‍ തുടങ്ങിയത് തൊട്ടേ, എന്റെ ഉള്ളില്‍ ആദ്യമെ സംഭവിച്ച് കഴിഞ്ഞിരുന്ന മാറ്റങ്ങളെ കുറേശ്ശെയായി ഞാൻ മനസ്സിലാക്കാനും തുടങ്ങി. അവസാനം അവളെ നേരിട്ട് കണ്ട നിമിഷം ആണ് അഞ്ചന എന്റെ ഹൃദയത്തിൽ അല്ല, അഞ്ചന എന്റെ ഹൃദ്യമായി തന്നെ മാറിയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്, മറിയ. എനിക്ക് എന്റെ അഞ്ചന ഇല്ലാതെ ഒന്നും കഴിയില്ല, അഞ്ചന എന്റെ ശ്വാസമാണ്, മറിയ. ശ്വാസം ഇല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് നിനക്കും അറിയാം.” വളരെ ഗൗരവത്തോടെയാണ് ഞാൻ പറഞ്ഞത്.

 

അത് കേട്ട് മറിയ കുറച്ച് നേരത്തേക്ക് സ്തംഭിച്ചിരുന്നു.

 

“പക്ഷേ അഞ്ചന മറ്റൊരുത്തന്റെ ഭാര്യയാണ്, വിക്രം” അവസാനം അവൾ എന്റെ തെറ്റിനെ ചൂണ്ടിക്കാട്ടി പറഞ്ഞു.

 

“അതേ മറിയ, അഞ്ചന വേറൊരാളുടെ ഭാര്യയാണ്.” ഞാനും സമ്മതിച്ചു.

 

“അപ്പൊ നീ തെറ്റല്ലേ ചെയ്യുന്നത്, വിക്രം?” മറിയ തര്‍ക്കിച്ചു.

 

എന്റെ ഹൃദയം നുറുങ്ങി വേദനിച്ചു. തിളച്ച എണ്ണ കുടിച്ചത് പോലെ തൊണ്ടയും നെഞ്ചും പൊള്ളി.

 

“ശരി തന്നെയാണ് മറിയ. ഞാൻ ചെയ്യുന്നത് തെറ്റ് തന്നെയാണ്.”

 

കുറ്റസമ്മതം നടത്തിയതും മറിയ എന്നെ അല്‍പ്പനേരം ചിന്തനയോടെ നോക്കിയിരുന്നു.

 

ഉള്ളിലെ വേദന സഹിക്കാൻ കഴിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

 

ഒടുവില്‍ മറിയ ചോദിച്ചു, “അഞ്ചനയ്ക്ക് നിന്നെ ഇഷ്ട്ടമാണോ, വിക്രം?”

 

ആ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചുപോയി.

 

“ചിലപ്പോ ആണെന്ന് തോന്നും, ചിലപ്പോ ഇല്ലെന്നും തോന്നും.” എന്റെ മറുപടി കേട്ട് മറിയ ചിന്താകുഴപ്പത്തോടെ തലയാട്ടി.

 

“അഞ്ചന ഒരു കടങ്കഥയാണ്, മറിയ. ഏതാണ് ശരി.. ഏതാണ് തെറ്റ്.. എന്നൊന്നും ഗ്രഹിച്ചെടുക്കാൻ പോലും കഴിയാത്ത അനേകം ഉത്തരങ്ങളുള്ള ഒരു അപൂര്‍വ്വമായ കടങ്കഥ. ഒരു കോണിലൂടെ നോക്കിയാല്‍ ഉത്തരങ്ങൾ എല്ലാം ശരിയാണെന്ന് തോന്നും, പക്ഷേ മറ്റൊരു കോണിലൂടെ നോക്കിയാല്‍ അതേ ഉത്തരങ്ങള്‍ എല്ലാം തെറ്റാണെന്ന്‌ തോന്നും.” ഞാൻ വിശദീകരിച്ചു. “പക്ഷേ എന്തൊക്കെയായാലും, എന്റെ അഞ്ചന ഇല്ലാതെ എന്റെ ജീവിതം ഇരുണ്ട് പോകും, മറിയ. അഞ്ചന മാത്രമാണ്‌ എന്റെ പ്രകാശവും തേജസ്സും.”

Leave a Reply

Your email address will not be published. Required fields are marked *