ഒടുവില്‍ ഞാൻ അലിവോടേ അവളെ നോക്കി.
“എന്തുതന്നെയായാലും, എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല, മറിയ. വെറുപ്പും ഇല്ല. കാരണം ഞാൻ പുണ്യാളൻ ഒന്നുമല്ല. അന്നു ഞാൻ ഏതു മാനസിക അവസ്ഥയില്‍ ആയിരുന്നെങ്കിലും നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത് തെറ്റ് തന്നെയാണ്. അതുകൊണ്ട് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു, മറിയ.”
അത്രയും പറഞ്ഞിട്ട് മറിയയെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചു. മറിയയും പൊട്ടികരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു.
കുറെ കഴിഞ്ഞ് കരച്ചില്‍ നിർത്തി മറിയ അടർന്നു മാറി.
“ഞാനും എന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ എല്ലാം സമ്മതിക്കുന്നു, വിക്രം. ശരിക്കുള്ള ദ്രോഹി ഞാൻ തന്നെയാണ്.” മറിയ കുറ്റബോധത്തോടെ പറഞ്ഞു.
“നി ദ്രോഹി ഒന്നുമല്ല, മറിയ.” ഞാൻ കടുപ്പിച്ച് പറഞ്ഞു. “പിന്നേ കഴിഞ്ഞു പോയ പ്രശ്‌നങ്ങളെ നമുക്ക് മറക്കാം. അതാണ് നല്ലത്.”
“അതേ, നമുക്ക് പഴയ വേദനകള്‍ മറന്ന് നല്ല ഫ്രണ്ടസായി തുടരാം, വിക്രം. ഇനി ഒരിക്കലും നിന്നോട് ഞാൻ പിണങ്ങില്ല, നിന്റെ പ്രശ്‌നങ്ങളും മനസ്സിലാക്കി നിന്റെ കൂടെ എപ്പോഴും നല്ലൊരു കൂട്ടുകാരിയായി ഞാൻ ഉണ്ടാകും. നമുക്ക് പഴയത് പോലെ നല്ല കൂട്ടുകാരായി കഴിയാം, വിക്രം.” മറിയ സന്തോഷത്തോടെ പറഞ്ഞു.
“ഞാൻ എപ്പോഴും പഴയ വിക്രം തന്നെയാണ്. പക്ഷേ നിനക്ക് ഇച്ചിരി അഹങ്കാരം കൂടുതലാ.” അങ്ങനെ ഞാൻ പറഞ്ഞതും മുഖം തുടച്ചു കൊണ്ട് മറിയ പുഞ്ചിരിച്ചു.
“ശരി, അതുപോട്ടെ. നിന്നെയും അഞ്ചനയെ കുറിച്ചും പറ വിക്രം. എന്തായാലും എന്നോട് തോന്നിയത് പോലെ അവളുടെ ശരീരത്തെ തന്നെയല്ലേ നി ഇഷ്ടപ്പെടുന്നത്?” മറിയ അത്രയും പറഞ്ഞിട്ട് ഉത്സാഹത്തോടെ എന്നെ വലിച്ച് ഒരു കസേരയില്‍ പിടിച്ചിരുത്തി. എന്നിട്ട് മറ്റൊരു കസേര എനിക്ക് അടുത്തായി ഇട്ടിട്ട് അവളും ഇരുന്നു.
മറിയയുടെ ഉത്സാഹം കണ്ടു ഞാന്‍ ചിരിച്ചു. പക്ഷേ ഉള്ളിലെ കനല്‍ കാറ്റടിച്ചത് പോലെ ആളിയതും എന്റെ ചിരി മാഞ്ഞു.
അത് മറിയയും ശ്രദ്ധിച്ചു.
“നിന്റെ മനസ്സിൽ നി ശെരിക്കും നീറുന്നു വിക്രം!” എന്റെ മനസ് വായിച്ചത് പോലെ മറിയ പറഞ്ഞു. “അഞ്ചനയെ കാര്യമായിട്ടാണോ നി എടുത്തിരിക്കുന്നത്?” മറിയ അല്‍പ്പം ദേഷ്യത്തില്‍ തന്നെ ചോദിച്ചു.