അവസാനം ആറര ആയപ്പോ എന്റെ ജോലി എല്ലാം കഴിഞ്ഞു. എന്റെ ഓഫീസില്‍ നിന്നിറങ്ങി റിസപ്ഷനിൽ വന്നപ്പോ, എനിക്കു വേണ്ടി കാത്തിരിക്കുന്ന മറിയയെ കണ്ട് അല്‍ഭുതം ഒന്നും തോന്നിയില്ല.
ഓഫീസ് ക്ലോസ് ചെയ്ത് ഞാനും മറിയയും ഇറങ്ങി.
പാർക്കിംഗിൽ എന്റെ വണ്ടിക്കടുത്ത് വന്നതും മറിയ ചോദിച്ചു, “എനിക്ക് വണ്ടി ഓടിക്കാന്‍ മൂഡില്ല വിക്രം, എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ? പിന്നെ നമുക്ക് എന്റെ വീട്ടില്‍ വച്ച് സംസാരിക്കാം.”
എനിക്കും എതിർപ്പില്ലായിരുന്നു. അതുകൊണ്ട് ഞാനും സമ്മതിച്ചു.
പോകുന്ന വഴിക്ക് മറിയ ഒന്നുംതന്നെ മിണ്ടിയില്ല. പക്ഷേ അവള്‍ ശെരിക്കും ടെൻഷനടിച്ചിരുന്നു.
വില്ലയ്ക്ക് മുന്നില്‍ പാർക്ക് ചെയ്തതും മറിയ ഇറങ്ങി. ഞാനും അവള്‍ക്കൊപ്പം അവളുടെ വീട്ടിലേക്ക് നടന്നു.
വീട്ടില്‍ കേറിയതും മറിയ വാതിൽ അകത്തു നിന്ന് പൂട്ടിയിട്ട് ചാവിയേ കീ ഹോളില്‍ തന്നെ വിട്ടിട്ട് എന്നെ ദയനീയമായി നോക്കി.
“എന്നോട് നി ഇങ്ങനെ പിണങ്ങി ഇരിക്കരുത്, വിക്രം.” മറിയ കെഞ്ചും പോലെ പറഞ്ഞു.
“എനിക്ക് നിന്നോട് പിണക്കമൊന്നും ഇല്ലല്ലോ, മറിയ.”
“കുറച്ച് ദിവസങ്ങളായി നി എന്റെ മുഖത്ത് പോലും നോക്കുന്നില്ല, വിക്രം!”
മറിയ അങ്ങനെ പറഞ്ഞതും എന്റെ അടങ്ങി കിടന്ന കോപവും സങ്കടവും എല്ലാം പൊട്ടിത്തെറിച്ചു. എന്റെ കോപത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
“നിന്റെ മുഖത്ത് ഞാൻ നോക്കിയപ്പോൾ ഒക്കെ വെറും ചീഞ്ഞഴുകിയ ശവത്തെ കണ്ടത് പോലെ നീയല്ലേ മുഖം തിരിച്ചു വച്ചത്? വെറുക്കപ്പെട്ട വസ്തുവായി നീയല്ലേ എന്നെ അകറ്റി നിര്‍ത്തിയത്?” എന്നെ കാണുമ്പോഴൊക്കെ നീയല്ലേ ഒഴിഞ്ഞു മാറിയത്…? നിയന്ത്രണം വിട്ട് ഞാൻ അലറി പോയ്.
പെട്ടന്ന് മറിയ ഭയന്ന് ഒരടി പിന്നോട്ട് വച്ചുകൊണ്ട് വിളറി നിന്നു.
അവസാനം എന്റെ കോപത്തെ എന്റെ ഉള്ളില്‍ തന്നെ വരിഞ്ഞു കെട്ടി നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.
“ഞാൻ ദ്രോഹി എന്ന് നീയാണ് മുദ്ര കുത്തിയത്, മറിയ.” എന്റെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. “എനിക്കതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇനിയും എന്നെ വിശ്വസിച്ച് ആരും നശിക്കേണ്ട കാര്യമില്ല.” ഞാൻ നിസ്സാരമായി പറഞ്ഞു.