അഞ്ചന ചേച്ചി 4 [Cyril]

Posted by

 

“നി ചീത്ത കുട്ടിയാണ്, വിക്രം.” ചേച്ചി പറഞ്ഞു. “പിന്നേ ബഷീര്‍ മാമ പറഞ്ഞത് ഞാനും കേട്ടതാ. എന്നെ അല്ല, എന്നെപോലെ ഒരു പെണ്ണിനെ കെട്ടാനാ അയാൾ പറഞ്ഞത്.” ചേച്ചി പിന്നെയും ചിരിച്ചു.

 

“പക്ഷേ എനിക്ക് വേണ്ടത് എന്റെ അഞ്ചന ചേച്ചിയെയാണ്.” ഞാൻ കാര്യമായി പറഞ്ഞു.

 

ഉടനെ ചേച്ചി ചിരി നിർത്തി എന്നെ ദേഷ്യത്തില്‍ നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല.

 

അതിനുശേഷം ഞങ്ങൾ രണ്ടുപേരും മിണ്ടാതെ നടന്നു.

 

ലിഫ്റ്റിൽ കേറി ഞങ്ങളുടെ ഫ്ലോറിൽ ഇറങ്ങി. ഭാഗ്യത്തിന്, കഴിഞ്ഞ ദിവസത്തെ പോലെ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ശബ്ദം ഒന്നും കേട്ടില്ല.

 

“ഞാന്‍ കുളിച്ചിട്ട് വരാം, വിക്രം.” ഫ്ലാറ്റിൽ കേറി വാതിൽ പൂട്ടിയ ശേഷം ചേച്ചി എന്നോട് പറഞ്ഞിട്ട് ചേച്ചിയുടെ റൂമിലേക്ക് പോയി.

 

ഞാനും എന്റെ റൂമിൽ ചെന്ന് വേഗം കുളിച്ചിട്ട് വന്നു. പക്ഷേ ചേച്ചി വന്നിട്ടില്ലായിരുന്നു.

 

അതുകൊണ്ട്‌ കിച്ചനിൽ പോയി കോഫീയും ഇട്ട് പ്ലേറ്റും മറ്റും എടുത്തുകൊണ്ട് ഹാളിലേക്ക് ചെന്നതും ചേച്ചിയും റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ടു.

 

ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു. കോഫിയും കുടിച്ച ശേഷം എല്ലാം എടുത്തു കൊണ്ട്‌ കഴുകി വച്ചിട്ട് ഞങ്ങൾ തിരികെ ഹാളില്‍ വന്നു.

 

“എനിക്ക് നല്ല ക്ഷീണം തോന്നുന്നു, വിക്രം. ഞാൻ ഉറങ്ങാൻ പോകുവാ.” അതും പറഞ്ഞ്‌ ചേച്ചി റൂമിലേക്ക് പോയതും എനിക്ക് നിരാശ തോന്നി.

 

റൂമിൽ നിന്ന് എന്റെ ബെഡ്ഡെടുത്തു കൊണ്ട്‌ വന്നിട്ട് അതിനെ ഹാളിലിട്ട് ഞാൻ കിടന്നു. രാത്രി ചേച്ചി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ ആ രാത്രി ചേച്ചി എന്റെ അടുത്തേക്ക് വന്നതേയില്ല.

 

വിഷമിച്ചു കൊണ്ട്‌ എപ്പോഴോ ഞാൻ ഉറങ്ങി.

 

രാവിലെ ചേച്ചിയും പ്രഷോബ് ചേട്ടനും സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണര്‍ന്നത്.

 

അവർ എന്റെ ഫ്ലാറ്റിന്‍റെ നടയില്‍ നിന്നാണ് സംസാരിച്ചു കൊണ്ടിരുന്നത്. നല്ലതുപോലെ ശബ്ദം താഴ്ത്തി സംസാരിച്ചത് കൊണ്ട്‌ അവരുടെ സംഭാഷണം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

 

Leave a Reply

Your email address will not be published. Required fields are marked *