അഞ്ചന ചേച്ചി 2 [Cyril]

Posted by

 

അതിനെ ഒരു സ്വീകരണമായി എടുത്തുകൊണ്ട് ആ ഭാര്യ അഞ്ചന ചേച്ചിയോട് കുശലം പറയാൻ തുടങ്ങി. ചേച്ചിയും അവരോട് എന്തൊക്കെയോ പറഞ്ഞ്‌ തുടങ്ങി.

 

“ഞാൻ ഇപ്പൊ വരാം” എന്നും പറഞ്ഞ്‌ ഗിഫ്റ്റ് ഷോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു.

 

എനിക്ക് വേണ്ടത് വാങ്ങി എന്റെ ഷോൾഡർ ബാഗില്‍ സൂക്ഷിച്ച ശേഷം തിരികെ വന്നു. അപ്പോഴേക്കും ആ ഫാമിലി തിരികെ പോകാൻ ഒരുങ്ങുകയായിരുന്നു.

 

ചേച്ചിയോട് യാത്രയും, എനിക്കൊരു പുഞ്ചിരിയും തന്നിട്ട് ആ ഫാമിലി പോയി.

 

പക്ഷേ 148ആം നിലയും വിസിറ്റ് ചെയ്യാനുള്ള ടിക്കറ്റ് ആയിരുന്നു ഞാൻ ബുക്ക് ചെയ്തിരുന്നത്.

 

“ചേച്ചിക്ക് വിശക്കുന്നുണ്ടോ?” എലിവേറ്ററിൽ വച്ച് ഞാൻ ചോദിച്ചു.

 

“ചെറുതായി..” ചേച്ചി സമ്മതിച്ചു.

 

“അത് സാരമില്ല, ഈ ഫ്ലോറിൽ നമുക്ക് ഫുഡ് ലഭിക്കും, അവർ തരും.”

 

അങ്ങനെ 148ആം ഫ്ലോറിൽ ഞങ്ങൾക്ക് കുടിക്കാന്‍ ജ്യൂസും സ്നാക്സും അവർ തന്നത് ഞങ്ങൾ കഴിച്ചു.

 

പിന്നേ അവിടെയുള്ള ഒബ്സർവേഷൻ പ്ലാറ്റ്ഫോമിൽ വച്ചുള്ള ചേച്ചിയുടെ സന്തോഷം കണ്ടതും എന്റെ മനസ്സും ആഹ്ലാദിച്ചു. ചേച്ചിയുടെ സന്തോഷം എന്നെ ശെരിക്കും ഊര്‍ജ്ജപ്പെടുത്തി കൊണ്ടിരുന്നു.

 

അവിടെ വച്ച് ചേച്ചി മനസ്സ് തുറന്നു എന്നോട് സംസാരിച്ചു. ചേച്ചിയുടെ  സ്വന്തം ഇഷ്ട്ടങ്ങളും, നഷ്ട്ടങ്ങളും, ദുഖങ്ങളും, ഒക്കെ ചേച്ചി എന്നോട് പങ്കുവച്ചു.

 

ഒന്നും തടസപ്പെടുത്താതെ ഞാനും ചേച്ചി പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.

 

“ഇതുപോലെ എന്റെ മനസ്സ് ഞാൻ ആരോടും തുറന്നിട്ടില്ല, വിക്രം. കാരണം നി എന്റെ സ്പെഷ്യൽ ഫ്രണ്ട് ആണ്. അതുകൊണ്ടാണ് നിന്നോട് അത്രമാത്രം ഞാൻ ഫോണിലൂടെ സംസാരിച്ചിരുന്നതും, ഇപ്പോൾ നേരിട്ട് ഇത്രയധികം സംസാരിച്ചതും. ഞാൻ നിന്നെ അത്രയ്ക്ക് വിശ്വസിക്കുന്നു, വിക്രം.” ചേച്ചി ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചു.

 

“സ്പെഷ്യൽ എന്ന് പറഞ്ഞാൽ, എന്നോട് പ്രണയം തോന്നുന്ന സ്പെഷ്യൽ ആണോ?” ഞാൻ ആവേശത്തോടെ ചോദിച്ചതും ചേച്ചിയുടെ മുഖം വാടി.

 

“എനിക്ക് നിന്നോട് ഒരുപാട്‌ സ്നേഹമുണ്ട്, വിക്രം — പക്ഷേ അത് പ്രണയം അല്ല. അതുപോലെ നീയും അത്തരത്തില്‍ എന്നെ കാണരുത്.” എന്നെ നോക്കാതെ, താഴെ വ്യാപിച്ച് കിടക്കുന്ന ദുബായ് നഗരത്തെ നോക്കി കൊണ്ട്‌ ചേച്ചി തീര്‍ത്തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *