അഞ്ചന ചേച്ചി 2 [Cyril]

Posted by

 

അല്‍പ്പനേരം അവളെന്നെ ചീറി നോക്കി. പക്ഷെ പെട്ടന്ന് തന്നെ ചേച്ചി പൊട്ടിച്ചിരിച്ചപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്.

 

“കുസൃതി മതിയാക്കി കഴിക്ക്, വിക്രം.” അതും പറഞ്ഞ്‌ അവൾ കഴിക്കാൻ തുടങ്ങി.

 

ഞാനും കഴിച്ചു. ഫുഡിന് നല്ല ടേസ്റ്റായിരുന്നു, എന്റെ അമ്മ വയ്ക്കും പോലെ.

 

“ഇത്ര ടേസ്റ്റിയായി ചേച്ചി പാചകം ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ശരിക്കും ചേച്ചിയുടെ കൈക്ക് ആയിരം ചുംബനവും പൊൻ വളയും ഞാൻ സമ്മാനിക്കുന്നതാണ് മര്യാദ.

 

അങ്ങനെ ഞാൻ പറഞ്ഞതും ചേച്ചിയുടെ മുഖം തുടുത്തു. ഒരു നാണവും പുഞ്ചിരിയും മുഖത്ത് മാറിമാറി വന്നു. കണ്ണുകളില്‍ സന്തോഷം നിറഞ്ഞു നിന്നു.

 

ചേച്ചിയുടെ ഇരുപ്പ് കണ്ടിട്ട് ഇപ്പം അവളെന്നെ കെട്ടിപ്പടുക്കുമെന്ന് തോന്നി. പക്ഷെ ഒരു തേങ്സ മാത്രം പറഞ്ഞിട്ട് ചേച്ചി നേരേയിരുന്ന് കഴിച്ചു.

 

അവസാനം കഴിച്ചു കഴിഞ്ഞതും ചേച്ചി പാത്രങ്ങളെ കഴുകി വച്ചു. ഞാനും കൂടെ സഹായിച്ചു.

 

സമയം അപ്പോഴേക്കും ഒന്‍പത് കഴിഞ്ഞിരുന്നു.

 

വേഗം ഡ്രസ് മാറി വരാമെന്ന് ചേച്ചി പറഞ്ഞിട്ട് പോയതും ഞാൻ ബുർജ് ഖലീഫയിൽ വിസിറ്റ് ചെയ്യാനുള്ള ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തു.

 

അതിനുശേഷം നെഷിധെ ഞാൻ ഫോണിൽ വിളിച്ചതും, പകുതി റിംഗ് ആയപാടെ എന്റെ അനുജത്തി എടുത്തു.

 

“ഏട്ടാ, എന്നെ മറന്നു എന്നാ കരുതിയേ, എന്തായാലും വിളിച്ചലൊ!” നെഷിധ സന്തോഷത്തോടെ ചിരിച്ചു. എന്നിട്ട് ഓരോന്ന്‌ ചോദിക്കാനും അവള്‍ക്കുള്ളത് പറയാനും തുടങ്ങി.  അവളുടെ ആ ഒരു എനർജി എന്നിലും പടർന്നു പിടിച്ചു.

 

എനിക്ക് നല്ല ഉന്‍മേഷവും സന്തോഷവും മനസ്സിൽ നിറഞ്ഞു.

 

നെഷിധയോട് സംസാരിക്കുന്നതിനിടെ ആവശ്യമുള്ളതൊക്കെ എടുത്തുകൊണ്ട് ഞാൻ പുറത്തിറങ്ങി. ഫ്ലാറ്റ് പൂട്ടി തിരിഞ്ഞതും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റിൽ നിന്നിറങ്ങി.

 

എന്റെ സംസാരത്തിൽ നിന്ന് എന്റെ അനുജത്തി ആണെന്ന് ഊഹിച്ചതും ചേച്ചി പുഞ്ചിരിച്ചു.

 

ഞങ്ങൾ ഒരുമിച്ച് ലിഫ്റ്റ് ഇറങ്ങി എന്റെ വണ്ടിയുടെ അടുത്തേക്ക് പോയി. വണ്ടിയില്‍ കേറി വണ്ടിയുടെ ബ്ലൂടൂത്തിൽ ഞാൻ കണക്റ്റ് ചെയ്തതും വണ്ടിയുടെ സ്പീക്കറിൽ നെഷിധയടെ ശബ്ദം മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *