അഞ്ചന ചേച്ചി 2 [Cyril]

Posted by

 

“ഇരുപത്തഞ്ച് മിനിറ്റോ?” എന്റെ വായ് മലർക്കെ തുറന്നു.

 

“ശെരിക്കും നി സ്വപ്നലോകത്ത് തന്നെയാ, വിക്രം.” ചേച്ചി ചിരിച്ചു. “ശരി വാ, നമുക്ക് കഴിക്കാം.

 

“ആങ്ഹ് കഴിക്കാം.” ഞാനും സമ്മതിച്ചു.

 

സമയം ചോദിക്കാന്‍ ഞാൻ ചേച്ചിയുടെ കൈയിൽ നോക്കി, പക്ഷെ ചേച്ചിയുടെ സില്‍വര്‍ വാച്ചിനെ കണ്ടില്ല. എന്റെ മൊബൈലും റൂമിലായിരുന്നു.

 

അവസാനം സോഫ മേല്‍ വച്ചിരുന്ന എസിയുടെ റിമോട്ടിൽ ഞാൻ നോക്കി. സമയം 8:20 ആയിരുന്നു.

 

ഇതെല്ലാം സമയം കടന്നു പോയോ? എനിക്ക് അതിശയമായി. എട്ട് മണിക്ക് ഓഫീസില്‍ പോകാൻ പ്ലാൻ ചെയ്തിരുന്നതാണ്.

 

“എന്റെ വിക്രം, ഇവിടെ ഒന്ന് വന്നിരുന്നെ.” ചേച്ചിയുടെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു.

 

ഞാൻ വേഗം ടേബിളിനടുത്ത് പോയി മടിച്ചു നിന്നു. ചേച്ചിക്കടുത്ത് ഇരിക്കണോ മാറി ഇരിക്കണോ എന്ന കൺഫ്യൂഷൻ ആയിരുന്നു.

 

അടുത്തിരുന്നാൽ ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ? അതുകൊണ്ട്‌ ഞാൻ ചേച്ചിയുടെ എതിര്‍ വശത്ത് പോയിരുന്നു. ഉടനെ ചേച്ചിയുടെ കണ്ണുകളില്‍ നിരാശ മിന്നിമറഞ്ഞു.

 

 

“പ്രഷോബ് ചേട്ടൻ കഴിച്ചോ, ചേച്ചി?” ഞാൻ ചോദിച്ചു.

 

ഉടനെ ചേച്ചിയുടെ മുഖം കറുത്തതും ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നി.

 

“അദ്ദേഹത്തിന് ഒരു ബോധവുമില്ല, വിക്രം. രാത്രി ഏഴ് പ്രാവശ്യം എണീറ്റ് ബാത്റൂമിൽ ഓടിപോയ് ഛർദ്ദിച്ചു. ഉറക്കത്തിൽ  ആരെയോ പലവട്ടം തെറിയും വിളിച്ചു. പിന്നെ ഒരു പെണ്—” പെട്ടന്ന് പറഞ്ഞു വന്നത് വിഴുങ്ങി കൊണ്ട്‌ ചേച്ചി വായ് പൊത്തി.

 

“ഏത് പെണ്ണ്, എന്ത് കാര്യം?” ഞാൻ ചോദിച്ചപ്പോ അവൾ പറയാൻ കൂട്ടാക്കിയില്ല, അതുകൊണ്ട്‌ ഞാനും നിര്‍ബന്ധിച്ചില്ല.

 

“ഏഴാം വട്ടം ബാത്റൂമിൽ പോയിട്ട് വന്ന ശേഷം ഇന്നിനി ചേട്ടനെ ഉണർത്തേണ്ട എന്ന് പറഞ്ഞിട്ടാ ചേട്ടൻ കിടന്നത്. എന്തെങ്കിലും ആവശ്യമോ, പിന്നെ എവിടെയെങ്കിലും പോണമെങ്കിൽ നിന്നെ വിളിക്കാനും പറഞ്ഞു.” നീരസം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ചേച്ചി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

 

ഇന്ന്‌ അയാൾ ഉണരില്ലെന്ന് ഞാൻ പ്രതീക്ഷത് തന്നെയാ. കാരണം, അത് സ്ഥിരമായി നടക്കുന്ന കാര്യമാണ്. ശനിയാഴ്ചകളിൽ ചേട്ടൻ ബോധമില്ലാതെ ഉറങ്ങും. പിന്നെ ഞായറാഴ്ച രാവിലെ എഴുനേറ്റ് വീണ്ടും മദ്യ സേവ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *