അഞ്ചന ചേച്ചി 2 [Cyril]

Posted by

“മുസ്തഫ കാക്ക.. ബഷീര്‍ മാമ, നേരത്തെ ഒരു പുലിവാല് പിടിച്ച് ഞാൻ നില്‍ക്കുവ, ഇനി നിങ്ങളായിട്ട് എരികേറ്റി വഷളാക്കരുത്” ഞാൻ ദയനീയമായി അഭ്യര്‍ത്ഥിച്ചു.

 

എന്റെ ദയനീയമായ അഭ്യര്‍ത്ഥന വെറും കോമഡിയായി അഞ്ചന ചേച്ചിക്ക് തോന്നിക്കാണണം. കാരണം, അവള്‍ വായ് പൊത്തി ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.

 

എനിക്ക് മുഴുഭ്രാന്ത് ആണെന്ന പോലെ ഹോട്ടൽ ഉടമകള്‍ രണ്ടും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.

 

“ഇത് പ്രഷോബ് ചേട്ടന്‍റെ ഭാര്യ അഞ്ചന ചേച്ചിയാണ്.” അവര്‍ക്ക് ഞാൻ ചേച്ചിയെ പരിചയപ്പെടുത്തി.

 

“ചേച്ചി, അത് ബഷീര്‍ മാമ, അത് മുസ്തഫ കാക്ക.. മാമയുടെ മകന്‍. പിന്നേ ഇവരുടെ സ്വന്തം ഹോട്ടൽ ആണിത്.”

 

ചേച്ചി എന്നെ മൈൻഡ് വച്ചില്ലെങ്കിലും അവരോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. അവര്‍ക്ക് ചേച്ചിയെ പെട്ടന്ന് ഇഷ്ടമായെന്ന് ഞാൻ മനസ്സിലാക്കി.

 

പൊതു സ്ഥലത്ത്‌ വച്ച് ചേച്ചി എന്നെ അവഗണിച്ചതും എനിക്ക് വിഷമവും അപമാനവും തോന്നി. എന്തായാലും കാരണക്കാരന്‍ ഞാൻ തന്നെയാണല്ലോ.

 

അവസാനം അവർ തമ്മില്‍ സംസാരം കഴിഞ്ഞ് ബഷീര്‍ മാമ ജോലിക്കാരോടായി പറഞ്ഞു, “അതല്ലേ നോക്കിയത്, വിക്രം ഞമ്മട ചെക്കനല്ലേ, ഞമ്മളോട് പറഞ്ഞിട്ടേ ഓൻ നിക്കാഹ് കഴിക്കു.”

 

അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചിലരൊക്കെ അതുകേട്ട് പുഞ്ചിരിച്ചു.

 

“എന്ന നിങ്ങൾ ഫാമിലി റൂമിൽ പോയിരിക്കീൻ, ഓടർ എടുക്കാന്‍ മുസ്തഫ വെരും.”

 

ഫാമിലി റൂമിൽ കൊണ്ട് പോയാല്‍ അതിന്‍റെ പേരില്‍ ചേച്ചിക്ക് എന്നോട് ദേഷ്യം കൂടുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട്‌ ചേച്ചിയെ ഞാൻ ചോദ്യ ഭാവത്തില്‍ നോക്കി. പക്ഷെ ചേച്ചി എന്നെ നോക്കുക പോലും ചെയ്തില്ല.

 

എനിക്കാണെങ്കിൽ ശരിക്കും സങ്കടം തോന്നി.

 

ബഷീര്‍ മാമാ എന്റെ അച്ഛന്‍റെ നല്ല സുഹൃത്തായിരുന്നു. മാമാ ശെരിക്കും എന്നെ ഒരു കുടുംബ അംഗമായാണ് കണ്ടിരുന്നത്.

 

തുടക്കം തൊട്ടെ ചേച്ചിയുടെ എന്നോടുള്ള പെരുമാറ്റത്തെ ബഷീര്‍ മാമാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനും ചേച്ചിയും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി എന്നതിൽ സംശയമില്ല. പക്ഷേ മാമ ഒന്നും തന്നെ ചോദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *