അഞ്ചന ചേച്ചി 2 [Cyril]

Posted by

 

ചേച്ചിയുടെ വിശദീകരണം കേട്ട ശേഷം ഞാൻ കണ്ണടച്ച് നിന്നു. മനസ്സില്‍ വല്ലാത്ത പിരിമുറുക്കം.

 

“തമാശ കളയാന്‍ വേണ്ടി മാത്രം ഞാൻ തമാശയായി ഒന്നുംതന്നെ പറഞ്ഞിട്ടില്ല, ചേച്ചി.” ഞാൻ അല്‍പ്പം സീരിയസായി പറഞ്ഞതും ചേച്ചിയുടെ മുഖത്ത് നിരാശയുടെ നിഴല്‍ പടർന്നു.

 

ചേച്ചിയുടെ തീക്ഷ്ണമായ കണ്ണുകൾ എന്റെ ഹൃദയത്തെ ചുട്ടെരിക്കും പോലെ നോക്കി.

 

“എനിക്ക് വളരെ തുച്ഛമായ ഫ്രണ്ട്സ് മാത്രമേയുള്ളു, വിക്രം. കാരണം, വളരെ കരുതലോടെ ആണ് നല്ല ഫ്രണ്ട്സിനെ മാത്രം ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്. ഫോണിലൂടെ നമ്മള്‍ കണ്ടും, സംസാരിച്ചും, മനസ്സിലാക്കിയതും വഴി, നി നല്ലൊരു മനുഷ്യനാണെന്ന് എന്റെ മനസ്സിൽ ഞാൻ എപ്പോഴോ പതിച്ചു കഴിഞ്ഞു. പക്ഷേ നീയായിട്ട് അതിനെ മാറ്റി എഴുതാന്‍ ഇട വരുത്തരുത്, വിക്രം.”

 

വളരെ ഗൗരവപൂര്‍വ്വം അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ ഫ്ലാറ്റിൽ നിന്നിറങ്ങി പോയി.

 

ഏറെ നേരം ആ അടഞ്ഞ വാതിലിൽ തന്നെ ഞാൻ നോക്കി നിന്നു. ഹൃദയത്തില്‍ അനുഭവപ്പെട്ട വേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

 

എന്റെ മനസ്സ് ഇങ്ങനെ ആണെങ്കിൽ അവളെ ഞാന്‍ എങ്ങനെ മറക്കും!?

************

 

രാവിലെ ജോഗിങ് കഴിഞ്ഞ് കുളിച്ചിറങ്ങിയതും പെട്ടന്നുള്ള കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി ചാടി. ഉള്ളില്‍ കിടന്ന ഹൃദയം ചാടി എന്റെ തൊണ്ടയില്‍ കുടുങ്ങിയത് പോലെ തോന്നി.

 

ഇന്ന്‌ അവധി ആയതുകൊണ്ട് പ്രഷോബ് ചേട്ടൻ ആവാന്‍ സാധ്യതയില്ല. പിന്നെ ആരായിരിക്കും? അമര്‍ഷത്തോടെ ഞാൻ തുറന്നു നോക്കി.

 

അഞ്ചന ചേച്ചി ആണെന്ന് കണ്ടതും എന്റെ അമര്‍ഷം പുഞ്ചിരിയായി മാറി.

 

കുളിച്ചൊരുങ്ങി ഷർട്ടും പൈജാമയും അടങ്ങിയ കറുത്ത നൈറ്റ് ഡ്രസ്സായിരുന്നു ചേച്ചി അണിഞ്ഞിരുന്നത്.  ചേച്ചിയുടെ കൈയിൽ ഒരു ഹോട് ബോക്സും ഒരു പാർസലും ഉണ്ടായിരുന്നു.

 

ആ പാർസൽ നെഷിധയുടെ സമ്മാനം ആണെന്ന് മനസ്സിലായി.

 

ഹോട്ബോക്സിൽ എനിക്ക് ബ്രേക്ക്ഫാസ്റ്റ് കൊണ്ട്‌ വന്നതാണെന്ന് മനസ്സിലായതും ഉത്സാഹത്തോടെ ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

 

എന്നാൽ ചേച്ചിയുടെ നോട്ടം എന്റെ വലതു വശത്തുള്ള വിലാവ് ഭാഗത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *