ഹരിയുടെ അടുത്തു വീണ്ടും ചെന്നിരുന്നു അവള്‍…അപ്പോളേക്കും മരിയയും മൃദുലയും അവിടെ നിന്നും പോയിരുന്നു…
‘ഉം എന്തുവാ”
അഞ്ജലിയെ നോക്കി ഹരി ചോദിച്ചു..
“ഒന്നുല”
“ഒന്നുല്ലേ…പിന്നെ എന്തുവാ ഇവിടെ ഇരിക്കുന്നെ”
വെറുതെ”
“എന്ത് വെറുതെ…പോയെ പോയെ”
“ഇച്ചിരി നേരം ഞാന്‍ അടുത്തിരുന്നോട്ടെ ഹരി”
അഞ്ജലിയുടെ ശബ്ദം നേര്‍ത്തതായിരുന്നു…വല്ലാത്തൊരു സ്നേഹം ഹരി അതില്‍ നോക്കികണ്ടു…
“ഹാ..ഇതാണ് പ്രശനം..ഇതുകൊണ്ട നിന്‍റെ അച്ഛന്റെ അടുത്തു ഞാന്‍ പറഞ്ഞതു ഇപ്പോള്‍ ഒന്നും പറയണ്ട എന്ന്…നീ ഇനി പടിക്കത്തും ഇല്ല എന്നെ പഠിക്കാന്‍ സമ്മതിക്കത്തുമില്ല”
“അയ്യോ ഞാന്‍ ഒന്നും പറഞ്ഞുല്ല നീ ഒന്നും കേട്ടുല്ല…ഞാന്‍ പോകുവാ…നിന്‍റെ ഈ സ്വഭാവം ഒന്ന് മാറാന്‍ ഞാന്‍ ആരുടെ അടുത്താണോ വഴിപാടു നേരേണ്ടത്”
അഞ്ജലി അവിടെ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു ഹരി ചിരിച്ചു..
**************————————************************——————————–
വൈകിട്ട് ഹോസ്റ്റെലില്‍ അഞ്ജലിയും സുഷമയും റോസിയും കൂടെ സംസാരിചിരിക്കുകയായിരുന്നു …
“അല്ല അഞ്ജലി നീ ഇവിടെ ഇങ്ങനെ ഇരിക്കാന്‍ ആണോ പരുപാടി”
സുഷമായാണു അത് ചോദിച്ചത്..അഞ്ജലി ഒന്നും മനസില്കാത്ത ഭാവത്തില്‍ രണ്ടു പേരയും മാറി മാറി നോക്കി ..
“എന്താ നിനക്ക് മനസിലായില്ലേ …നീ ഹരിയെ വിളിച്ചു സംസാരിക്കുന്നില്ലേ?എടി പരസ്പരം ഒരുപാട് സംസാരിക്കേണ്ട സമയം ആണിപ്പോള്‍…പരസ്പരം അറിയണം ,കാര്യങ്ങള്‍ തുറന്നു സംസാരിക്കണം”
സുഷമയുടെ വാക്കുകള്‍ അഞ്ജലിക്ക് സന്തോഷം ഉണ്ടാക്കിയെങ്കിലും പക്ഷെ ഹരിയുടെ സ്വഭാവംനാനായി അറിയാവുന്ന അഞ്ജലിക്ക് പക്ഷെ മറ്റുള്ളവരുടെ മുനില്‍ സന്തോഷം അഭിനയിക്കേണ്ട അവസ്ഥ ആണ് ഉണ്ടായത് …
“അതിപ്പോ അവന്‍ പഠിക്കുവായിരിക്കില്ലേ”
അഞ്ജലി അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു ..
“ഓ പിന്നെ നമ്മുക്കൊന്നും ഇല്ലാത്ത പഠിത്തം..പോടീ പോയി സംസാരിക്ക് പെണ്ണെ”
സുഷമ്മ അഞ്ജലിയെ ഉന്തി തള്ളി വിട്ടു …അഞ്ജലി ഫോണുമായി കോറിഡോറിലേക്ക് വന്നു നിന്നു…വിളിക്കാനോ വേണ്ടായോ എന്നവള്‍ ഒരുപാട് തവണ ആലോചിച്ചു…
ഹരി തന്‍റെ സ്വന്തമാണ് ഇന്ന്, പക്ഷെ അവന്‍ അവന്‍റെ ലക്ഷ്യങ്ങള്‍ എന്നിരുന്നാലും ഒരു ഗുഡ് നൈറ്റ് പറയാന്‍ വിളിച്ചാലോ ..വേണം വേണ്ട എന്നുള്ള ചെറിയൊരു യുദ്ധം അവളുടെ മനസില്‍ നടന്നു ..അവസാനം ചീത്ത കേട്ടാലും വേണ്ടില്ല ആ ശബ്ദം ഒന്ന് കേള്‍ക്കണം എന്ന് അഞ്ജലി ഉറപ്പിച്ചു ..
അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
Posted by