നോക്കി..അഞ്ജലി ആകെ വിയര്‍ത്തിരുന്നു…റോസ് വേഗത്തില്‍ വെള്ളത്തിന്‍റെ ജഗ് അവള്‍ക്ക് നേരെ നീട്ടി..സുഷമ്മ അഞ്ജലിയെ താങ്ങി പിടിച്ചു ഇരുന്നു
അഞ്ജലി ആ ജഗിലെ വെള്ളം മുഴുവനെ കുടിച്ചു തീര്‍ത്ത്‌കൊണ്ട് റോസിനെ നോക്കി..
“എന്താ..എന്താ അഞ്ജലി..എന്തിനാ നീ നിലവിളിച്ചേ..നീ ..നീ പിന്നേം ആ സ്വപനം കണ്ടോ?”
“ഞാന്‍…റോസേ..ഞാന്‍”
അത് പറഞ്ഞുകൊണ്ട് അഞ്ജലി റോസിന്റെ ചുമലില്‍ കിടന്നുകൊണ്ട് വിങ്ങി പൊട്ടി കരഞ്ഞു ..സുഷമ്മയും റോസും മുഖത്തോടു മുഖം നോക്കി
“എന്താ പറ്റിയെ എന്ന് പറ അഞ്ജലി”
“എടാ ഞാന്‍ ..”
അഞ്ജലി അവള്‍ കണ്ട സ്വപനം മുഴുവനായും അവരോടു പറഞ്ഞുകൊണ്ട് കരഞ്ഞു..
“ഉം ഇന്ന് ഹരി അവന്‍റെ വീട്ടില്‍ പോകുന്ന കാര്യവും പിന്നെ അവന്‍റെ നാടിനെ കുറിച്ചും കാവിനെ കുറിച്ചും എല്ലാം നിന്നോട് പറഞ്ഞു എന്ന് പറഞ്ഞപ്പോളെ ഞാന്‍ ഓര്‍ത്തതാ ഇന്ന് ഇങ്ങനെ വല്ലതും ഉണ്ടാകും എന്ന് ..”
റോസ് അത് പറഞു അഞ്ജലിയെ തറപ്പിച്ചു ഒന്ന് നോക്കി..
“ഇല്ലട..ഇതങ്ങനെയല്ല…ആ രൂപം ഞാന്‍ കണ്ടാ ആ രൂപം..എനിക്ക് എനിക്കുപെടിയാകുന്നു”
“എന്താ അഞ്ജലി ഇത് അതൊരു സ്വപനം അല്ലെ.. റോസ് പറഞ്ഞപ്പോലെ നീ വേണ്ടാത്ത ഓരോന്ന് ആലോചിച്ചു കിടന്നിട്ട..”
“അല്ല സുഷമ്മ..ഇത് …ഞാന്‍ ..സുഷമ്മേ അന്ന് നീ പറഞ്ഞില്ലേ നിന്‍റെ നാട്ടിലെ ഒരു വലിയ ആളെ കുറിച്ച് ഒരു ജ്യോത്സ്യനെ കുറിച്ച് …നമുക്ക് നമുക്ക് നാളെ അവരെ പോയൊന്നു കണ്ടാലോ പ്ലീസ്”
“ഓ…ഇനിയിപ്പോ അതിന്‍റെ ഒരു കുറവുകൂടെ ഉള്ളു..നിനക്ക് വട്ടാ അഞ്ജലി”
“അല്ല റോസേ അഞ്ജലി പറയുന്നതിലും കാര്യം ഉണ്ട് “
“എന്ത് കാര്യം..നീയും ഇനി ഇവളുടെ കൂടെ കൂടിക്കോ”
“അങ്ങനെ അല റോസേ ഇതിപ്പോ കുറെ ആയി അവളിങ്ങനെ കാണുന്നെ…ഇതെന്ന എന്ന് അറിയാലോ..പക്ഷെ ഹരി അറിഞ്ഞാല്‍ സമ്മതിക്കോ പോകാന്‍”
“വേണ്ട ഹരി ഇപ്പൊ ഒന്നും അറിയണ്ട..നിനക്ക് എന്തെങ്കിലും അത്യാവ്ശ്യാമായി വീട്ടില്‍ പോകണം എന്ന് പറഞ്ഞാല്‍ മതി ഞാന്‍ കൂടെ വരാം”
“അപ്പൊ ഞാനോ”
“അപ്പൊ നീ അല്ലെ പറഞ്ഞ നിനക്കിതില്‍ വിശ്വാസം ഇല്ലാന്ന്”
അഞ്ജലിയുടെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് റോസിനോട് സുഷമ്മ ചോദിച്ചു ..
“അല്ല നിങ്ങള്‍ രണ്ടു പേരും ഇങ്ങനെ പറയുമ്പോള്‍ എന്താ എന്ന് എനിക്കും അറിയണമല്ലോ”
“ഉം”
“എന്താ ആ സ്ഥലത്തിന്‍റെ പേര് പറഞ്ഞെ നീ സുഷമ്മേ അന്ന് “
“ഐവൂര്‍ മഠം..ഐവൂര്‍ മടത്തിലെ സൂര്യധത്തന്‍ നമ്പൂരി “
അഞ്ജലിയുടെ മുഖം ആ പേരുക്കെട്ടപ്പോള്‍ ഒരുപോലെ ആശ്വാസവും ഭയവും നിഴലിച്ചു …
പിറ്റേന്ന് രാവിലെ ഹരിയോട് കുഞ്ഞു കള്ളവും പറഞ്ഞു അഞ്ജലിയു സുഷമ്മയും റോസും കൂടെ പുറപ്പെട്ടു…അഞ്ജലിയുടെ എഴുതിവക്കപ്പെടാത്ത വിധിയെ തേടി അവളുടെ സ്വപനങ്ങളിലെ യാഥാര്‍ത്ഥ്യം തേടി…ഐവൂര്‍ മടത്തിലേക്ക്
തുടരും ….
അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
Posted by