വെള്ളത്തിനായി അഞ്ജലി ചുണ്ട് നനച്ചു..തന്റെ മുന്നില്‍ നില്ക്കുന്ന ആളുടെ ചുവന്ന കണ്ണുകള്‍ തന്നെ നോക്കുന്നത് കണ്ടു അഞ്ജലി ഭയന്നു വിറച്ചു..
അഞ്ജലിക്ക് ചുറ്റും അയാളൊന്നു നടന്നു അവളെ ഒരു പ്രത്യക ഭാവത്തില്‍ നോക്കി അയാള്‍ തന്റെ വിരലുകള്‍ കൊണ്ട് ഹരി കെട്ടിയ താലി പതുക്കെ ഉയര്‍ത്തി നോക്കി…അയാളുടെ വലിയ നഖങ്ങള്‍ മുഴുവനെ ചെളി നിറഞ്ഞത് പോലെ ആയിരുന്നു…
“നീ…നീ ജയിച്ചു എന്ന് നിനക്ക് തോന്നുണ്ടോ?”
അയാളുടെ വലിയ ശബ്ദം വീണ്ടും അഞ്ജലിയില്‍ ഭയം ഇരട്ടിപ്പിച്ചു..
“ഈ ഒരു താലി മാത്രം മതിയാകുമോ അവനെ നിന്റെ സ്വന്തമാക്കാന്‍”
തല ചരിച്ചു പിടിച്ചു കൊണ്ട് അഞ്ജലിയുടെ മുഖത്തിനു അരികില്‍ അയാള്‍ വന്നുകൊണ്ട് ചോദിച്ചു…അയാളില്‍ നിന്നും വമിക്കുന്ന ഗന്ധം അഞ്ജലിയില്‍ അറപ്പുളവാക്കി..അവള് മുഖം തിരിച്ചു പിടിച്ചു..
“ഈ ..ഈ ഒരു താലിയില്‍ അവനെ കോര്‍ത്തിടാന്‍ നിനക്ക് സാദിക്കില്ല…ഈ നില്ക്കുന്ന കാവിലമ്മക്ക് പോലും നിന്നെ ..നിന്റെ ശാപത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ സാദിക്കില്ല…അറിയോ…നിനക്ക് പിന്നില്‍ ഉണ്ട് നിന്റെ ശത്രുക്കള്‍”
അത് പറഞ്ഞു അയാള്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചു..ആ കാവും കാടും അരുവിയും വിറച്ചു…രുദ്രനായ ആ നാഗം പോലും മാളത്തില്‍ ഒളിച്ചു…അവിടമാകെ ഭീതിയുടെ പിടി വീണു…അഞ്ജലിക്ക് ആര്‍ത്തു കരയണം എന്നുണ്ട് പക്ഷെ അവള് തറച്ചു വച്ച ആണിയില്‍ നില്‍ക്കുന്നപ്പോലെ അനങ്ങാതെ നില്‍ക്കുകയാണ്..
“നിന്റെ വിധി നിന്റെ ശാപം..അതെല്ലാം ഈ ജന്മം കഴുകി കളയാന്‍ നിനക്ക് കഴിയില്ല….ഹ..ഹ..ഹ..ഹ..”
അയാള്‍ വീണ്ടും അട്ടഹസിച്ചു…അഞ്ജലിക്ക് ചുറ്റും ഒരു തവണ കൂടെ അയാള്‍ വലം വച്ച് നടന്നു..വീണ്ടും അഞ്ജലിയുടെ അടുത്തേക്ക് നീങ്ങി നിന്നു..അയാളുടെ കണ്ണുകളില്‍ നിന്നും രക്തം പൊടിഞ്ഞു വീഴും പോലെ..
“നിന്റെ മുജെന്മ ശാപം..അത് നീ പേറിയെ പറ്റു..കാത്തിരിപ്പുണ്ട് മരണം നിനക്ക് തൊട്ടു പുറകില്‍ “
അഞ്ജലിയുടെ വലതു ചെവിയില്‍ പതിയെ കാറ്റ് പോലും കേള്‍ക്കാത്ത അത്ര പതിയെ അത് പറയുമ്പോള്‍ അഞ്ജലിയുടെ ശരീരത്തിലൂടെ കൊള്ളിയാന്‍ മിന്നി….
“നിന്റെ…നിന്നെ എന്നും വേട്ടയാടുന്ന സ്വപനം അതിന്റെ സത്യാവസ്ഥ നീ തിരക്കിയോ…നിനക്കവനെ സ്വന്തമാക്കാന്‍ കഴിയില്ല..അവന് ഈ ജന്മവും നിനക്ക് വിധിക്കപ്പെട്ടവനല്ല..പോ….ഒഴിഞ്ഞു പോ…അവന്റെ ജീവിതം നിനക്കുള്ളതല്ല….ഈ കാറ്റില്‍ പോലും ഉണ്ട് നിന്റെ മരണം…ശത്രുക്കള്‍ നിനക്കായി കരുക്കള്‍ നീക്കുന്നു…ആ അഗ്നിയില്‍ പെട്ടു വെന്തുരുകും മുന്നേ പോ…ഓടി പോ…”
വീണ്ടും ആര്‍ത്തട്ടഹസിച്ചു ചിരിച്ചുകൊണ്ട് അയാള്‍ ഒരു നിമിഷം അവിടം നൃത്തം വച്ചു..അഞ്ജലി ആര്‍ത്ത് കരഞ്ഞു…
“കാലനെ കൈന്തവനെ വേലപെരിയെഴും വേദകനെ…കാലനെ കൈന്തവനെ വേലപെരിയെഴും വേദകാണെ”
പ്രത്യക താളത്തില്‍ അത് പറഞ്ഞു അയാള്‍ ചുവടു വച്ചപ്പോള്‍ കാറ്റ് ആഞ്ഞു വീശി അഞ്ജലി ഭയത്താല്‍ കരഞ്ഞു…അഞ്ജലി കണ്ണുകള്‍ മുറുകെ അടച്ചു പെട്ടന്നു അഞ്ജലിയെ ആരോ തട്ടി വിളിച്ചു …അഞ്ജലി കണ്ണുകള്‍ തുറന്നു ഭയത്തോടെ ചുറ്റും നോക്കി..
താന്‍ തന്റെ ഹോസ്റ്റെല്‍ മുറിയില്‍ തന്നെ ആണ് മുകളില്‍ അല്‍പ്പം ശബ്ദത്തോടെ ഫാന്‍ കറങ്ങി കൊണ്ടിരുന്നു..റോസ് അഞ്ജലിയെ ഭയത്തോടെ
അഞ്ജലിതീര്‍ത്ഥം സീസന് 2 പാര്‍ട്ട് 4 [Achu Raj]
Posted by