അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

“ഓ നമ്മളെ ഒക്കെ ഇനി ആര് ഓര്‍ക്കാനാ ഹരി….”
“അതെന്ന മിസ്സ്‌ എനിക്ക് അമ്നെഷ്യ ഒന്നും ഇതുവരെ പിടിപ്പെട്ടില്ല”
“അല്ല ഇനിയിപ്പോ ഹരിക്ക് എന്‍റെ ഒന്നും ആവശ്യം വരില്ലല്ലോ”
“അതിനിപ്പോള്‍ നേരത്തെയും എനിക്ക് മിസ്സിന്റെ ആവശ്യം വന്നിട്ടില്ലല്ലോ…പിന്നെ നിങ്ങളുടെ ഈ ചൊറിഞ്ഞ സ്വഭാവം വേറെ ആരുടേലും അടുത്ത് കാണിക്കുന്നതാകും നല്ലത്”
അതും പറഞ്ഞുകൊണ്ട് ഹരി അവിടെ നിന്നും ബുക്കും എടുത്തു ഇരിക്കാനുള്ള സ്ഥലത്തേക്ക് പോയി..മൃദുല ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി അടുത്തുള്ള ടേബിളില്‍ പതിയെ അടിച്ചു …അപ്പോളേക്കും അഞ്ജലി അങ്ങോട്ട്‌ കയറി വന്നു അവളെ കൂടെ കണ്ടപ്പോള്‍ മൃദുലയുടെ കോപം ഇരട്ടി ആയി….
അഞ്ജലി നേരെ പോയത് ഹരി ഇരിക്കുന്ന സ്ഥലത്തേക്കാണ്‌…അവിടെ ഒരു കസേര വലിച്ചിട്ടു കൊണ്ട് അവള്‍ അവന്‍റെ അടുത്തിരുന്നു…മൃധുലക്ക് ഇത് കണ്ടു സഹിച്ചില്ല..
“അതെ ഇതൊന്നും ഇവിടെ നടക്കില്ല …ഇത് ലൈബ്രറി ആണ് അല്ലാതെ പാര്‍ക്കല്ല”
മൃദുല അഞ്ജലിയെ നോക്കി ദഹിപ്പിച്ചു കൊണ്ട് പറഞ്ഞു…അഞ്ജലി ഇരിക്കുന്ന സ്ഥലത്ത് നിന്നും എണീറ്റ് മുന്നിലേക്ക്‌ നടന്നു വന്നു..ഹരി ഇതൊന്നും നോക്കാതെ പുസ്തകത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഇരിക്കുകയാണ്..
“അതെ ഇത് പാര്‍ക്കല്ല…അതിപ്പോ ഈ പുസ്തകങ്ങള്‍ എല്ലാം കണ്ടാല്‍ എനിക്ക് തന്നെ അറിയാലോ മിസ്സേ”
അഞ്ജലി ഹരി കേള്‍ക്കാതെ പതിയെ സ്വരം താഴ്ത്തി മൃധുലയോട് പറഞ്ഞു…
“ഇതൊന്നും ഇവിടെ നടക്കില്ല”
“ഏതൊന്നും”
“എന്തായാലും..ഇത് ഞാന്‍ കമ്പ്ലൈന്റ് ചെയ്യും”
‘ആണോ എന്നാല്‍ വേഗം ചെന്ന് പറ….പ്രിന്‍സിപ്പലിനോട്‌…”
“ആഹ രണ്ടും കൂടി ഒട്ടി സെറ്റയല്ലോ മിസ്സേ”
മരിയ അതും പറഞ്ഞുകൊണ്ട് ലൈബ്രറിയിലേക്ക് കയറി വന്നു …അഞ്ജലി പുച്ചത്തോടെ ചിരിച്ചു…ഹരി ശബ്ദം കാരണം അല്‍പ്പം കൂടി അകലേക്ക്‌ മാറി ഇരുന്നു പുസ്തകം വായിക്കാന്‍ തുടങ്ങി…അവര്‍ക്ക് എതിരായാണ് അവന്‍ ഇരിക്കുന്നത്….
“ആഹ കോളം തികഞ്ഞല്ലോ”
അഞ്ജലി അത് പറഞ്ഞു അടുത്തുള്ള ബുക്കുകള്‍ വച്ച റാക്കിലേക്ക് പതിയെ ചാരി നിന്നു കൈ കെട്ടി….
“എടി അഞ്ജലി നീ ഇവന്‍റെ കൂടെ സുഖിച്ചു വാഴാം എന്ന് മോഹിചിട്ടുണ്ടെങ്കില്‍ അത് വെറുതെയാണ്…ഈ ജന്മം നിന്നെ അതിനു ഞങ്ങള്‍ സമ്മതിക്കില്ല”
മരിയ അത് പറഞ്ഞു മൃധുലയെ നോക്കിയപ്പോള്‍ മരിയ പറഞ്ഞത് ശെരി തന്നെ എന്ന ഭാവത്തില്‍ മൃദുല കോപം പൂണ്ടു….അഞ്ജലി അവരെ നോക്കി ഒന്ന് ചിരിച്ചു..എനിട്ട്‌ പതിയെ മുന്നോട്ടു നീങ്ങി നിന്നു…മൃധുലയും മരിയയും പുറകോട്ടു നീങ്ങി നിന്നു….
“മോളെ മരിയെ…ഇത്രേം കാലം എന്‍റെ ചെക്കന്‍ എന്‍റെ മാത്രം ആയില്ലല്ലോ എന്നാ വിഷമമേ എനിക്കുണ്ടായിരുന്നുള്ളൂ..അവനെന്നോട് സ്നേഹമില്ല എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നില്ല..ഇപ്പോള്‍ ഇതാ എല്ലാ വിഷമങ്ങളും

Leave a Reply

Your email address will not be published. Required fields are marked *