“എന്തേലും ആയിക്കോട്ടെ ഹരിക്കെന്താ”
“ആഹ ഇവള്‍ എന്താ വാങ്ങുന്നെ എന്ന് എനിക്കറിയണ്ടേ”
“ഹാ അറിയണ്ട കാര്യമാണേല്‍ അവള്‍ പറഞ്ഞോളും…ഞാന്‍ അറിഞ്ഞിട്ടുണ്ടല്ലോ അത് പോരെ “
“അതെ ഞാന്‍ എന്‍റെ ഏട്ടത്തിയമ്മയോടു പറഞ്ഞിട്ടുണ്ട് “
ശില്‍പ്പ പ്രൌഡിയോടെ പറഞ്ഞു ..
“ഉം..ഉവ “
ശില്‍പ്പ വന്ന ഫോണ്‍ കാല്‍ എടുത്തുക്കൊണ്ട് ഡെലിവെറി ബോയിയുടെ അടുത്തേക്ക് നടന്നു ..
“ഹരി ..ശില്‍പ്പക്ക് എന്നോട് ദേഷ്യമൊന്നും ഉണ്ടാകില്ലല്ലോ അല്ലെ”
“എന്തിനു”
“അല്ല അവള്‍ അവള്‍ക്ക്…ഹരിയുടെ മുറപ്പെണ്ണല്ലേ”
“ഒന്നുപ്പൊടി..ഞങ്ങള്‍ നല്ല കൂട്ടുക്കാര..അവള്‍ക്ക് എന്നോടോ എനിക്കവളോടോ ഒന്നും തന്നെ ഇല്ല ഓക്കേ”’
അത് സത്യത്തില്‍ അഞ്ജലിക്ക് വല്ലാത്ത ഒരു ആശ്വാസം ആണ് ഉണ്ടാക്കിയത് ..
****************——————–*///////////////———————*************
ഹരിയുടെ നാട്ടിലൂടെ ആ ഇന്നോവ കാര്‍ പതിയെ വന്നു..നിറയെ പാടങ്ങളും കുളവും അരുവിയും മല നിരകളും ഒകെ ഉള്ള ഒരു കൊച്ചു ഗ്രാമം ആണ് ഹരിയുടെത് ,,
ശില്‍പ്പ, അഞ്ജലി, ഹരി,കിരണ്‍,സൂരജ് ,സുഷമ്മ,റോസ ഇത്രേം പേരാണ് ആ വണ്ടിയില്‍ ഉണ്ടായിരുന്നത്…അതില്‍ അഞ്ജലി മാത്രമാണ് അവിടേക്ക് ആദ്യമായി വരുന്നത് ബാക്കി ഉള്ളവരെല്ലാം ഇങ്ങനെ ഇടക്ക് വരാറുണ്ട്…
സൂരജും കിരണും പിന്നെ കൂടുതല്‍ സമയം വക്കേഷന്‍ ചിലവഴിച്ചത് ഹരിയുടെ നാട്ടിലാണ് ,,,,അഞ്ജലിക്ക് മാത്രമാണ് ആ വണ്ടിയില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നത്…ഹരിയുടെ വീട്ടുക്കാര്‍ക്ക് താനെ നേരില്‍ കാണുമ്പോള്‍ ഇഷ്ട്ടമാകുമോ എന്നൊരു ഭയം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു …
ഹരിയുടെ വീടിനു മുന്നിലായി വണ്ടി നിന്നു..ചെറിയൊരു വീടാണ് ഹരിയുടെത്..മുറ്റം നിറയെ ധാരാളം പൂക്കള്‍…അവര്‍ വന്നതറിഞ്ഞ് ഹരിയുടെ അമ്മയും അനുജത്തിയും ഉമ്മറത്തേക്ക് വന്നു…
“അമ്മെ…തിന്നാന്‍ ഉള്ളതെല്ലാം എടുത്തോ ഒരു ആനയെ തിന്നാന്‍ ഉള്ള വിശപ്പുണ്ട്”
കിരണ്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയ പാടെ പറഞ്ഞു..
“ഹാ ഞാന്‍ പറഞ്ഞില്ലേ അമ്മെ കിരണ്‍ ചേട്ടന്‍റെ ആദ്യത്തെ ഡൈലോഗ് ഇതാരിക്കുന്നു..ഇവിടെ ആനയെ പുഴുങ്ങി വച്ചിട്ടില “
തമാശ രൂപേണ ഹരിയുടെ അനിയത്തി ആണ് അത് പറഞ്ഞത്…അഞ്ജലി എല്ലാവര്ക്കും പുറകിലായി അല്‍പ്പം ഭയത്തോടെ തന്നെ ആണ് നിന്നത്..
“ഒന്ന് പോടീ എന്‍റെ അമ്മ എനിക്ക് തിന്നാന്‍ ഉള്ളത് ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും എന്നത് എനിക്കറിയാം “
കിരണ്‍ അത് പറഞ്ഞു അകത്തേക്ക് ഓടി കയറി
“ഇങ്ങനൊരു സാധനം”
റോസാണ് അത് പറഞ്ഞത്…
“അല്ല ചേച്ചി എന്താ പുറകില്‍ നില്‍ക്കുന്നെ”
ശില്‍പ്പ അഞ്ജലിയോടു അത് ചോദിച്ചു കൊണ്ട് അവളെ മുന്നിലേക്ക് വലിച്ചു നിര്‍ത്തി…സാരിയാണ് അഞ്ജലിയുടെ വേഷം..അവള്‍ എല്ലവരെയും ഒന്ന് നോക്കി…ഹരിയുടെ അമ്മ അഞ്ജലിയെ നോക്കി ചിരിച്ചു അപ്പോളേക്കും ഹരിയുടെ അനിയത്തി വേഗത്തില്‍ അകത്തേക് ഓടി ..
“അമ്മെ ഇതാരന്നു മനസിലായോ”
സൂരജ് ചോദിച്ചു..
“പിന്നെ എന്‍റെ കുട്ടിനെ കണ്ടാല്‍ എനിക്ക് മന്സിലകാണ്ടിരിക്കോ” ..അഞ്ജലിയുടെ നെറുകില്‍ തലോടി ചേര്‍ത്തു പിടിച്ചു കൊണ്ട് ഹരിയുടെ അമ്മ പറഞ്ഞപ്പോള്‍ സത്യത്തില്‍ അഞ്ജലി സന്തോഷം കൊണ്ട് നെടു വീര്‍പ്പിട്ടു..
അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
Posted by