അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…നേര്‍ത്ത കണ്മഷിയാല്‍ വരച്ചിട്ട അവളുടെ വിടര്‍ന്ന കണ്ണുകളില്‍ ആ കണ്ണ് നീര്‍ തുള്ളികള്‍ വീഴാന്‍ മടിച്ചു നിന്നു..
“ഇടക്കൊക്കെ എനിക്ക് തോന്നാറുണ്ട് ..പക്ഷെ നിന്‍റെ കൂടെ നിന്നിലേക്ക്‌ ഞാന്‍ അപ്പോളെ അലിഞ്ഞാല്‍ ചിലപ്പോള്‍ ഇന്ന് ഞാന്‍ നേടിയതെല്ലാം എനിക്ക് കിട്ടാതെ വരുമായിരുന്നു…പിന്നെ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു വല്ലാത്ത ഒരു മധുരം ഇല്ലേ “
അഞ്ജലി അവനെ നോക്കികൊണ്ട്‌ പുഞ്ചിരിച്ചു..അപ്പോളും അവളുടെ കണ്ണുകള്‍ക്ക് അലങ്കാരമായി ആ കണ്ണ് നീര്‍ തുള്ളികള്‍ പൊഴിയാതെ നിന്നു..
“ഹരി ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല..അത്രക്കിഷ്ട്ടവ എനിക്ക്…എന്‍റെ ശ്വസമാടോ നീ”
“അറിയാടോ…നിന്‍റെ സ്നേഹത്തിനു മുന്നില്‍ പലപ്പോളും തോറ്റ് തരാന്‍ തോന്നിയിട്ടുണ്ട്”
“വേണ്ടാ എന്‍റെ ഹരി ഒന്നിന് മുന്നിലും ആരുടെ മുന്നിലും തോല്‍ക്കുന്നത് എനിക്കിഷ്ടമല്ല…നീ എന്നും ജയിച്ചു കാണാനാ എനിക്കിഷ്ട്ടം..:
“എത്ര ഭംഗിയായിട്ടാടോ നീ എന്നെ സ്നേഹിക്കുന്നെ…ഇത്രയൊക്കെ ഞാന്‍ നിന്നെ സങ്കടപ്പെടുത്തിയിട്ടും എങ്ങനെ സാദിക്കുന്നു നിനക്ക് എന്നെ ഇങ്ങനെ സ്നേഹിക്കാന്‍”
“എനിക്ക് അതിനു മാത്രമേ കഴിയു ഹരി…എന്‍റെ പ്രാണനേക്കാള്‍ പ്രിയപ്പെട്ടതാണ് നീ എനിക്ക്..ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ…നമ്മള്‍ ഈ ജന്മത്തില്‍ അല്ല മുന്‍ ജന്മത്തിലും ഒന്നായിരുന്നു,,,നമുക്ക് ..നമുക്കൊരു മോളുണ്ടായിരുന്നു”
അത് പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം നാണത്തില്‍ കുതിര്‍ന്നു…അവള്‍ മുഖം താഴ്ത്തി പുച്ചിരിച്ചു..ഹരി അവളുടെ മുഖം ഉയര്‍ത്തി…
“ഒരു മോളെ ഉണ്ടായിരുന്നുള്ളോ”
“ഉം..പക്ഷെ ഹരി…ആ സ്വപനം ഞാന്‍ കാണുമ്പോള്‍ എല്ലാം മോളുണ്ടായി കഴിഞ്ഞ കുറച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്ക് എനിക്ക് എന്നെ കാണാന്‍ കഴിയില്ല”
അത് കേട്ടപ്പോള്‍ ഹരിയുടെ ചുണ്ടില്‍ ചചിരി വന്നു..
“ഹാ അപ്പൊ ഒന്നുകില്‍ നീ മരിച്ചു പോയി കാണും അല്ലെങ്കിലും ഞാനും മോളും”
അത് പറഞ്ഞു മുഴുമിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പോത്തികൊണ്ട് തലകൊണ്ട് ഇല്ലെന്നു തലയാട്ടി..
“അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ഹരി..കഴിഞ്ഞ ജന്മത്തിലോ കഴിയാതെ പോയി ഈ ജന്മത്തില്‍ എങ്കിലും എനിക്ക് ഹരിയുടെ മാത്രമാകണം”
“എന്‍റെ അഞ്ജലി ഞാന്‍ ഒരു താമശ പറഞ്ഞതല്ലേ ..”
അഞ്ജലിയുടെ നിറഞ്ഞ കണ്ണുകള്‍ പതിയെ തുടച്ചുകൊണ്ട് ഹരി പറഞ്ഞു..
“തമാശക്ക് പോലും അങ്ങനെ ഒന്നും പറഞ്ഞുപോയെക്കല്ലേ ഹരി..എനിക്കതൊന്നും സഹിക്കാന്‍ കഴിയില്ല “
“ഇല്ല ഇനി ഞാന്‍ അങ്ങനെ ഒന്നും പറയില്ല പോരെ…”
അഞ്ജലി ചിരിക്കാന്‍ ശ്രമിച്ചു..
“അല്ല കഴിഞ്ഞ ജന്മത്തില്‍ ഒരു കുഞ്ഞു എന്നല്ലേ പറഞ്ഞെ..നമുക്ക് ഈ ജന്മം ആ കുറവങ്ങു നികത്തിയെക്കാം ഒരു അഞ്ചു കുഞ്ഞുങ്ങള്‍ എന്താ”
“അയ്യട..മോന്‍റെ പൂതി മനസില്‍ ഇരിക്കാത്തെ ഉള്ളു”
“അതെന്താ”

Leave a Reply

Your email address will not be published. Required fields are marked *