അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Posted by

ഹരിയുടെ ആ വാക്കുകള്‍ അഞ്ജലിയുടെ മനസില്‍ തിരമാലകള്‍ പോലെ അലയടിച്ചു…അവളുടെ മനം അവനെ പുല്‍കാന്‍ വെമ്പി..പക്ഷെ നാണം…അതിലേറെ അവനോടുള്ള ബഹുമാനം..സ്നേഹം..അഞ്ജലി ചിരിച്ചു കൊണ്ട് നിന്നു..
“ശെരിക്കും”
അഞ്ജലിയുടെ ആ ശബ്ദം അവിടെ ഹരി മാത്രം കേള്‍ക്കാന്‍ പാകത്തില്‍ പതിഞ്ഞതായിരുന്നു,,,ഹരിയില്‍ നിന്നും കിട്ടിയ ആദ്യത്തെ ഭംഗിവാക്ക്..
“ഉം..പോകണ്ടേ കയറു”
ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തുകൊണ്ട് ഹരി ചോദിച്ചു..അഞ്ജലി വീണ്ടും മൌനം പൂണ്ടു കൊണ്ട് ഹരിയുടെ ബൈക്കില്‍ കയറി …ഹരി മുന്നോട്ട് ബൈക്കെടുത്തു…അഞ്ജലി ഹരിയില്‍ നിന്നും വിട്ടാണ് ഇരിക്കുന്നത്..അവരുടെ ഇടയില്‍ വേണ്ടാത്ത ഒരു അകലം ..ഹരിയുടെ ചുമലില്‍ അഞ്ജലി കൈ വച്ചിരിക്കുന്നത് പോലും ഒരു മിടിപ്പകലത്തില്‍ ആണ് .
ഹരി കണ്ണാടിയില്‍ കൂടെ അഞ്ജലിയെ ഒന്ന് നോക്കി….അഞ്ജലിക്ക് ഹരിയെ പുണര്‍ന്നിരിക്കാന്‍ തന്നെ ആണ് ആഗ്രഹം..പക്ഷെ ഹരിക്ക് അതിഷ്ട്ടമാകുമോ..ഹരി വഴക്ക് പറയുമോ തുടങ്ങിയ ചിന്തകള്‍ ആണ് അവളില്‍..
“നീ ഓക്കേ അല്ലെ..ശേരിക്കല്ലേ ഇരിക്കുന്നത് “
“എ..അ..അതെ ..അതെ ഹരി..”
അല്‍പ്പം കൂടെ മുന്നോട്ടു പോയി ഹരി ബൈക്ക് സൈടിലെക്ക് ഒതുക്കി നിര്‍ത്തി…അഞ്ജലി ഹരിയെ നോക്കി..
“എന്തെ ഹരി”
പതിഞ്ഞ അഞ്ജലിയുടെ സ്വരം..
ഹരി അഞ്ജലിയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തന്‍റെ ചുമലില്‍ വച്ച അവളുടെ കൈയില്‍ പിടിച്ചു ഹരി പതിയെ അഞ്ജലിയെ ഒന്ന് വലിച്ചു ..അഞ്ജലി ഹരിയുടെ ദേഹത്തേക്ക് ചാഞ്ഞു…ഹരി അവളുടെ കൈ അവന്‍റെ വയറിലൂടെ ചുറ്റി പിടിച്ചു..
അഞ്ജലിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതുപോലെ..
“എന്താടോ ഇഷ്ട്ടയിലെ”
“ഇങ്ങനെ..ഇങ്ങനെ ഒന്ന് നിന്നോട് ചെര്‍ന്നിരിക്കാന്‍..ഞാന്‍.”
അഞ്ജലിയുടെ സ്വരം ഇടറി…
“ഹാ എന്നിട്ടാണോ ഈ ഗ്യാപ് ഇട്ടാത്”
“അത് പിന്നെ ഹരിക്ക് ഇഷ്ട്ടമായില്ലെങ്കിലോ എന്ന് വച്ചാ ഞാന്‍ “
“ഓഹോ അന്ന് ക്യാമ്പസില്‍ വച്ച് എല്ലാവരുടേം മുന്നില്‍ വച്ച് കേട്ടിപിടിക്കേം ഉമ്മവക്കേം ഒക്കെ ചെയ്തപ്പോള്‍ ഈ നാണവും പെര്‍മിഷന്‍ ചോദിക്കലും ഒന്നും ഞാന്‍ കണ്ടില്ലലോ”
“സത്യമാണ് ഹരി ഞാന്‍ പറഞ്ഞത് ഇപ്പൊ ഹരി എന്‍റെ മാത്രം ആയപ്പോള്‍ എനിക്ക് ..എനിക്ക് വല്ലാണ്ട് എന്തോ പോലെ …പണ്ടത്തെ പോലെ ഇങ്ങനെ ചാടി ഓടി നടക്കാന്‍ വല്ലാത്ത പ്രയാസം”
“ഹാ അത് നന്നായി …ഇതാ നിന്‍റെ സ്ഥായി രൂപം ഇതാ നിനക്ക് ചെരുന്നെ…പിന്നെ നിന്‍റെ അത്യവശ്യം വില്ലത്തരമോക്കെ എനിക്കിഷ്ടമാണ് “
“എന്ത് വില്ലത്തരം “
അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചു എന്നിട്ട വീണ്ടും വണ്ടി മുന്നോട്ട് എടുത്തു..അഞ്ജലി ഹരിയോട് ഒന്നുകൂടെ ചേര്‍ന്ന് ഇരുന്നുകൊണ്ട് അവനെ മുറുകെ കെട്ടിപ്പിടിച്ചു..അവളുടെ മുഖം അവന്‍റെ ചുമലില്‍ വച്ചു..
അഞ്ജലി സ്വര്‍ഗ രഥത്തില്‍ സഞ്ചരിക്കുന്ന പോലെ ആണ് അവള്‍ക്ക് തോന്നിയത്…അവള്‍ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് ഹരിയും ഒരുപാട് സന്തോഷിപ്പിച്ചു..അടുത്തുള്ള ഒരു പാര്‍ക്കിലെക്കാണു അവര്‍ പോയത്…
അവരെ അറിയുന്നവര്‍ അവിടെ കുറവാണ് എന്ന് തോന്നി അഞ്ജലിക്ക്…ബൈക്കില്‍ നിന്നും ഇറങ്ങി അഞ്ജലി ഹരിയെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *