രണ്ടാവര്‍ഷത്തിലും മൂന്നാവര്ഷത്തിലും റാങ്ക് ഹോള്‍ഡ് …അങ്ങനെ നീളുന്നു ഹരിയുടെ ജീവിതം..കുളിച്ചു ചന്ദന കുറിയും തൊട്ടു ഹരി ഇളം നീല ജീനും കറുത്ത ഷര്‍ട്ട് കൈ തണ്ടയില്‍ വെളുത്ത കൊട്ടും കൈയില്‍ സ്റ്റെത്തുമായി പുറത്തേക്കിറങ്ങി…
“എന്റെ പോന്നു ഹരി ഒന്ന് വേഗം വന്നു കയറു”
താര് സ്ടാര്ട്ട് ചെയ്തു കൊണ്ട് സൂരജ് വിളിച്ചു പറഞ്ഞു…സൂരജും കിരണും…അവരാണ് ഹരിയുടെ ഉറ്റച്ചങ്ങതിമാര്..സൂരജ് …പേരുകേട്ട ബിസിനെസ്ക്കാരന് ശിവന്റെ ഒറ്റ പുത്രന് ഇട്ടു മൂടാനുള്ള കാശുണ്ട്..പക്ഷെ ഹരിയോട് അവനുള്ള സ്നേഹം ഒരുപക്ഷെ ആ കോളജില്‍ അല്ല അവന്റെ ജീവിതത്തില്‍ വേറെ ആര്‍ക്കും ഉണ്ടാകുല..അതിനൊരു കാരണം ഉണ്ട് അത് വഴിയെ മനസിലാകും..
കിരണ്‍ കൂട്ടത്തിലെ ഏറ്റവും വലിയ ചളി കൊമെടികള്‍ മാത്രം അടിക്കുന്നവന്..മിഡില്‍ ക്ലാസ് ഫാമിലി ആയിരുന്നു ഇടയ്ക്കു വച്ചു അവന്റെ അപ്പന് വര്‍ഗീസിന് ദുബായ് ജാക്ക് പോട്ട് ലോട്ടറി അടിച്ചു..ഇപ്പോള്‍ കോടീശ്വരന്..ഇങ്ങനെ ഒക്കെ ആണെങ്കിലും പക്ഷെ ഹരിയുടെ മുന്നില്‍ ഹരി കോടീശ്വരനും ഇവര്‍ രണ്ടു പേരും പിച്ചക്കരുമാണ്…അങ്ങനെ ആണ് അവരുടെ സ്നേഹബന്ധം….
കോട്ടയം മെഡിക്കല്‍ കോളേജിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വണ്ടി വന്നു നിന്നു മൂവരും ഇറങ്ങി…ഹരി വന്നു …ആരോ എവിടെ നിന്നോ വിളിച്ചു പറഞു..ഏതാണ്ട് ലാലേട്ടന് വന്നു എന്ന പറഞ്ഞ റിയാക്ഷന് ആയിരുന്നു എല്ലാവരിലും..ഹരിയെ കാണാന്‍ സുന്ദരന്‍ ആയതുകൊണ്ടും അവന് സൂപര്‍ ആയതുകൊണ്ട് ഫൈനലിയര്‍ ചേട്ടന്മാര്ക്ക് വരെ അവന് ഹീറോ ആണ്…
ഇപ്പൊ ഏകദേശം ഒരു പിടുത്തം കിട്ടിലെ..ഇനി അങ്ങോട്ട് തുടങ്ങുവല്ലേ എന്നാല്‍…
“ടി…എടി അഞ്ജലി..ദെ നിന്റെ ഹരി വന്നു”
“പിന്നെ പറയുന്നതു കേട്ടാല്‍ തോന്നും ഹരിയെ കൈവെള്ളയില്‍ ഇട്ടു കൊണ്ട് നടക്കുവാണെന്ന്…ഒന്ന് പോടീ റോസി”
“ദെ മേറിനെ നിനോടൊരു ആയിരം തവണ പറഞ്ഞിട്ടുണ്ട് ചുമ്മാ ഞങ്ങള്‍ക്കിട്ടു ചോറിയണ്ട എന്ന്…ഈ കോളേജില്‍ എല്ലാവര്ക്കും അറിയാം അഞ്ജലിക്ക് ഹരിയോടുള്ള സ്നേഹം അത് ഇന്നും ഇന്നലെ തുടങ്ങിയതുമല്ല അത് ഇവിടെ ഉള്ളവര്‍ക്ക് നന്നായി അറിയാം”
“ഓ പിന്നെ…ഒന്ന് പോടീ…അവനു തിരിച്ചു ഒരു കോപ്പും ഇല്ലാലോ ..അപ്പോള്‍ വലിയ ഡൈലോഗ് ഒന്നും ആരും അടികണ്ട”
“എടി മേറിനെ നീ അവനു കിടന്നു കൊടുക്കാന്‍ ചെന്നപ്പോള്‍ നിന്നെ അവന് തിരിഞ്ഞു നോക്കാതെന്റെ ചോരുകല്ലേ നിനക്ക്?
റോസി മെറിന്റെ അരികില്‍ വന്നു കൊണ്ട് പതിയെ പറഞ്ഞു
മെറിന് ക്ലാസാകെ ഒന്ന് നോക്കി..എല്ലാവരും അവരവരുടെ ജോലികളില്‍ മുഴുകി നില്ക്കുന്നു…ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല..
അഞ്ജലി തീര്‍ത്ഥം സീസന് 2 [Achu Raj]
Posted by