ഞാൻ :- എന്താടി മുന്നിൽ തന്നെ ടേഷ് പോയ അണ്ണാനെ പോലെ ഇരിക്കുന്നത്
കുഞ്ഞു :- അത് ഒന്നും ഇല്ല ആ ചെക്കൻ വാരാം എന്ന് പറഞ്ഞിരുന്നു അത് നോക്കി ഇരിക്കാ
ഞാൻ :- ആര് നിന്റെ മറ്റവനൊ
കുഞ്ഞു :- നീ പോട ആ അഭി
( അഭി അച്ഛന്റെ അനിയന്റെ മകൻ ആണ് പ്ലസ് ടൂ പഠിക്കുന്നു )
ഞാൻ :- അവൻ എന്തിനാ വരുന്നെ അല്ലേലും അവൻ എപ്പോഴും വരുന്നതല്ലെ നീ ഇന്ന് പ്രത്യേകിച്ച് എന്തിനാ നോക്കി ഇരിക്കുന്നെ
കുഞ്ഞു :- അത് അവന് എന്റെ പഴേ ബുക്കുകൾ വേണം പറഞ്ഞു അത് കൊടുക്കാൻ ആണ്
ഞാൻ :- ഓഒഓ ആയിക്കോട്ടെ
കുഞ്ഞു :- ഇവൻ എവിടെ പോയി കിടക്കുവാ
എനിക്ക് കുളിക്കണം എടുത്തു കൊടുത്തിട്ട് കുളിക്കാ പറഞ്ഞിട്ട
ഞാൻ :- ഞാൻ പോയി കുളിക്കാട്ടെ
കുഞ്ഞു :- ഏട്ടാ കുളിക്കല്ലെ എനിക്ക് റാക്കിൽ നിന്ന് എടുക്കാൻ എത്തില്ല എന്നെ ബുക്ക് എടുക്കാൻ സഹായിക്കണം പ്ലീസ്
ഞാൻ :- അത് അവൻ പോരേ അവൻ എടുക്കില്ലെ
കുഞ്ഞു :- അവനൊ അവൻ എന്നെക്കാൾ ചെറുതാണ്
ഞാൻ :- ശരി നോക്കാം
കുഞ്ഞു :- ആ അവൻ വരുന്നു
ഞാൻ :- എവിടെ ആണ് വച്ചിരിക്കുന്നത്
കുഞ്ഞു :- എന്റെ റൂമിന്റെ റാക്കിൽ
ഞാൻ :- വാ
കുഞ്ഞു :- ടാ നീ എപ്പൊ വരാ പറഞ്ഞതാ ഞാൻ കുളിക്കാതെ കാത്തിരിക്കാ
അഭി :- അത് ചേച്ചി ഞാൻ എണീക്കാൻ വൈകി
കുഞ്ഞു :- ആ ശരി വാ അല്ലെങ്കിൽ നീ ഇവിടെ ഇരുന്നൊ ഹാളിൽ സോഫയിൽ ഇരുന്നൊ ഏട്ടൻ എടുക്കാൻ വരുന്നുണ്ട്
അഭി :- ആആ ശരി എനിക്ക് വയ്യ മേൽ പൊടിയാക്കാൻ