ഞാൻ :പിന്നെ എന്തിനാടീ പൊട്ടീ പ്രേമിക്കുന്നെ.
രഹന :അതൊന്നും ഇത്താക്ക് പറഞ്ഞ മനസ്സിലാവില്ല. അവിടെ എല്ലാ girls ഉം തന്റെ ഏതേലും ഒരു ചെക്കന്റെ കൂടെ കറങ്ങി നടക്കും.അപ്പൊ എനിക്കും വേണം തോന്നി. അങ്ങനെ പ്രേമിക്കും. പിന്നെ കുറച്ചു നാൾ അവന്റെ കൂടെ തന്നെ നടക്കും, അവനു മടുക്കുമ്പോളോ അല്ലെ വേറെ ആളെ കിട്ടുമ്പോളോ അവൻ ഇട്ടേച് പോകും. ഞാൻ അത്ര തന്നെ.
ഞാൻ :ഹബോ,, എത്ര ഈസി ആയ നീ ഇതൊക്കെ പറയുന്നേ. ഞാൻ പ്രേമിച്ചിരുന്ന timil ആകെ ഒരാളെ പ്രേമിച്ചോള്ളൂ. അത് തന്നെ വല്ല്യ പ്രശ്നം ആയി.
രഹന :അത് ഇത്താക്ക് ബുദ്ധി ഇല്ലാഞ്ഞിട്ട്. 🤭🤭
ഞാൻ :പോടീ, നിന്നെ പോലെ വേറെ നാട്ടിൽ പോയിട്ടല്ലാ ഞാൻ പ്രേമിച്ചത്, അത് കൊണ്ടാ. അത് പോട്ടെ നിന്റെ ബോയ് ഫ്രണ്ട് ന്റെ pic ഉണ്ടോ നിന്റെൽ
രഹന :കാണണോ , നിക്ക്.
രഹന ഫോൺ എടുത്തു എനിക്ക് കാണിച്ചു തരാൻ തുടങ്ങി. അവളുടെ എല്ലാ ബോയ്ഫ്രണ്ട്‌സ് ന്റെയും കൂടെ ഉള്ള photos. എല്ലാരും അവളെ ഷോൾഡറിൽ പിടിച്ചു അടുപ്പിച്ചാണ് ഫോട്ടോസ് എടുത്തിട്ടുള്ളെ. പയ്യൻമ്മാരും കൊള്ളാം. നല്ല look ഉണ്ട്. ഏത് പെൺപിള്ളേർ കണ്ടാലും വീഴും.
ഞാൻ :ഇത് കുറെ പേർ ആയല്ലോ. ഇതിനാണോ മോൾ പോയെ. പഠിക്കുന്നൊന്നും ഇല്ലെ?
രഹന :അതൊക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. ഇത്ത പേടിക്കണ്ട.
ഞാൻ :ഇതിൽ ആരാടീ നിന്റെ ഇപ്പോളത്തെ ചെക്കൻ.
രഹന :ദാ ഇതാണ് ഇത്താ.
അവൾ ഒരുത്തന്റെ കൂടെ കെട്ടിപിടിച്ചു നിക്കുന്ന pic ആയിരുന്നു അത്. അങ്ങനത്തെ രണ്ടു മൂന്ന് pic ഉണ്ട്.
ഞാൻ :ഡീ, ഇതൊക്കെ നമ്മുടെ വാപ്പ കണ്ടാൽ ഉണ്ടല്ലോ. അന്ന് അന്റെ മയ്യത്ത.
രഹന: ഇതിനിപ്പോ എന്താ, വാപ്പ ഒന്നും അറിയാൻ പോണില്ല. അവർ പറയും പോലെ മാത്രം ആണോ ഞാൻ ജീവിക്കേണ്ടേ. എനിക്കും ഇഷ്ടങ്ങൾ ഒക്കെ ഇല്ലെ ഇത്ത.
ഞാൻ :നീ പ്രേമിക്കുന്നതൊക്കെ കൊള്ളാം. അവിടുത്തെ boys നെ വിശ്വസിക്കാൻ കൊല്ലുമോ ആവോ. കൂടുതൽ മേത്തു തൊടാൻ ഒന്നും സമ്മതിക്കേണ്ട.