അമ്മു മണിച്ചിത്രത്താഴിയിലെ വരുവാനില്ലാരുമീ എന്ന് പാട്ട് പാടുന്നുണ്ടായിരുന്നു.
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ…
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ .. മോഹിക്കുമല്ലൊ…
ഈ രണ്ടു വരികൾ അവൾ കുറച്ച് ഉറക്കെ പാടി അപ്പുവിനെ നോക്കി. അർത്ഥം അവന് മനസ്സിലായെങ്കിലും ഒന്നും പ്രതികരിച്ചില്ല.
അമ്മു കിടക്കുന്ന റൂമിന്റെ തൊട്ടടുത്തുള്ള ഹാളിലാണ് അപ്പു കിടക്കാറുള്ളത്. സാധാരണ കാറ്റ് കിട്ടാൻ വേണ്ടി ഫാനിന്റെ നേരെ കീഴെ കിടക്കാൻ അടി ഉണ്ടാക്കാറുള്ള അപ്പു ഇന്ന് ഒന്നും മിണ്ടാതെ അറ്റത്ത് കടന്നു.
അയല വറക്കാൻ ഇട്ടതുപോലെ മറ്റു കസിൻസും നിരന്ന് കിടക്കുന്നു. ഏറ്റവും അറ്റത്ത് അപ്പു. മൊത്തം 7 പേരുണ്ട്. ഈ ഏഴ് പേരുടെ ഇടയിലേക്ക് അമ്മു വരുന്നതിനേക്കാൾ എത്രയോ നല്ലത് താൻ അങ്ങോട്ട് പോകുന്നതാണെന്ന് അപ്പു ചിന്തിച്ചു. അമ്മു വെള്ളവുമായി റൂമിലേക്ക് കയറുന്നതിനു മുമ്പ് അവനെ നോക്കി ഒന്ന് ചിരിച്ചു.
അതിനിടയിൽ അപ്പു അറിയാതെ പൂജയുമായുള്ള whatsapp ചാറ്റ് അമ്മു അവളുടെ ഫോണിലേക്ക് എക്സ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരും കിടന്നു ലൈറ്റ് ഓഫ് ആക്കിയപ്പോൾ ആ ചാറ്റ് മുഴുവൻ വായിച്ച് അവൾ അത് ഡിലീറ്റ് ചെയ്തു. അവർ തമ്മിൽ ഒന്നുമില്ല എന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടുപോലും അമ്മുവിന് സങ്കടം സഹിക്കാനായില്ല.
ഏട്ടന്റെ വായിൽ നിന്ന് കേൾക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ഏട്ടൻ ഇപ്പോൾ മറ്റൊരു പെണ്ണിനോട് പറയുന്നത് കാണേണ്ടി വന്ന അവസ്ഥ. അവൾക്ക് ഭയങ്കര സങ്കടവും അപ്പുവിനോട് നല്ല ദേഷ്യവും തോന്നി. സമയം 2 ആയപ്പോൾ അപ്പു ശബ്ദമുണ്ടാക്കാതെ പതുക്കെ അമ്മുവിന്റെ അടുത്തു വന്നു കിടന്നു.