ആ കാര്യം പറയാൻ തന്നെ വിളിച്ചത്.
ഏഹ്??? നിനക്ക് എന്ത് പറ്റിയെടാ??? ഇത് വല്ല പ്രാങ്ക് ആണോ ഇനി?
ഏയ്യ്… എല്ലാം നേരിട്ട് കാണുമ്പോൾ പറയാം. ഞാൻ അന്ന് പറഞ്ഞതൊന്നും മനസ്സിൽ വെക്കേണ്ട.
ആർ യു ഷുവർ?
ആടി 100%. നീ നിനക്ക് ഇഷ്ടമുള്ള സ്ഥലം പറ. നമ്മുക്ക് അവിടുന്ന് മീറ്റ് ചെയ്യാം.
ടാ എനിക്ക് പെട്ടന്ന് ഇപ്പൊ… അപ്പുവിന്റെ കാൾ പൂജ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ടാ ഞാൻ നിനക്ക് മെസ്സേജ് അയച്ചു പറയാം. അത് പോരെ?
ഓ…ധാരാളം. CU
ഒക്കെ ടാ. ബൈ…
പൂജയെ വിളിക്കുന്നതിനിടയിലും അമ്മുവിന്റെ കാൾ വന്നിരുന്നു. പൂജയുമായുള്ള ഫോൺ കട്ട് ചെയ്ത് അപ്പുവിന് വല്ലാത്ത ഒരു ജാള്യത തോന്നി. ചെയ്യുന്നത് ശെരിയാണോ എന്ന് അവന് തന്നെ സംശയം ആയി.
ഒട്ടും താല്പര്യം ഇല്ലാതെ ഒരു റിലേഷൻഷിപ്പിൽ നിൽക്കേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അമ്മുവിനോട് പ്രണയം തോന്നിയ അവന്റെ മനസിനെ അവൻ ശപിച്ചു. ഇന്ന് കുറച്ചു സങ്കടപ്പെട്ടാലും നാളെ തന്റെ അനിയത്തിക്ക് നല്ലൊരു ഭാവി ഉണ്ടാവുമെന്ന വിശ്വാസത്തിൽ അപ്പു അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ താഴെ ഹോൺ അടിക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കി. അമ്മു അപ്പുവിന്റെ കൂട്ടുകാരൻ തരുണിന്റെ ബൈക്കിൽ കേറി താഴെ വന്ന് നിൽക്കുന്നു.
ദൈവമേ ഇവൾ അന്വേഷിച് ഇവടം വരെ എത്തിയോ?
അവളെ ഇനി മുകളിലേക്ക് കയറ്റുന്നതിനെക്കൾ നല്ലത് ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുന്നതാണ്. അപ്പു വേഗം താഴേക്ക് ഇറങ്ങി. അമ്മു അവനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. എന്നാൽ അപ്പു മുഖം കൊടുത്തില്ല.