പിന്നെ ചിരിക്കുന്ന സ്മൈലി ഇങ്ങോട്ട്..
തിരിച്ച് ഞാൻ കൺഫൂസ്ഡ് സ്മൈലി അയച്ചു..
അങ്ങനെ.. കുറച്ച് നേരം ..
ഞാനും വിട്ടില്ല..
ഒരു അക്ഷരമ്പോലും എഴുതാതെ കുറെ നേരമായപ്പൊ അവൾ..
” ഞാൻ തോറ്റു..”
‘എന്തെ”
“ഇനിയൊറ്റ സ്മൈലിയും ഇല്ല.. സ്റ്റിക്കറുമില്ല…”
“അപ്പൊ പിന്നെ എന്തിനാ തുടങ്ങിയത്:””
“ഇക്ക തോൽക്കുമെന്നാ ഞാൻ വിചാരിച്ചത്””
” ഹഹഹഹ..”
ഞാനൊന്ന് ചിരിച്ചു..
“എന്തിനാ ചിരിക്കണെ:”..
” ഹേയ്.. ഒന്നുമില്ല..”
‘എന്നെ കളിയാക്കുവാല്ലെ??”
“ഹേയ്.. അല്ലല്ല’..
അങ്ങെനെ നല്ലൊരു ഫ്രെണ്ട്ഷിപ്പ് നാദിയയുമായി ഞാൻ ഉണ്ടാക്കിയെടുത്തു..
അങ്ങെനെ മെസേജ് ചെയ്തുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് അവൾ ഓൺലൈനിൽ നിന്ന് പോയി..
കുറെ നേരമായിട്ടും കാണാഞ്ഞ്.. ഞാൻ ഓഫാക്കി കിടന്നു..
പിന്നെ കുറ നേരം കഴിഞ്ഞ് വാട്ട്സാപ്പ് നോക്കിയപ്പൊ വോയ്സ് മെസേജ്..
ജാഫർ വിളിച്ചതായിരുന്നു..എന്നും ഞാൻ വന്നില്ലെയെന്നും പൊതി തന്നില്ലെയെന്നുമൊക്കെ ചോദിച്ചെന്ന്..
ഞാൻ മറുപടിയൊന്നും അയച്ചില്ല..
പിറ്റേന്ന്,
രാവിലെ തന്നെ സജ്ന യും ഫൈസൽ ന്റെ ഉപ്പയും കൂടി വന്നു..
വന്നപാടെ സജ്ന എന്റെ മേക്കിട്ടെക്ക് ചാടി വട്ടം കെട്ടിപിടിച്ചു..
ഫൈസലിന്റെ ഉപ്പയോട് വിശേഷങ്ങളെല്ലാം ചോദിച്ചും പറഞ്ഞും കുറച്ച് നേരം അദ്ധേഹം അവിടെയിരുന്ന് പിന്നെ ഇറങ്ങി..
ശേഷം ഞാൻ അവളുടെ അടുത്ത് ചെന്ന് വിശേഷങ്ങൾ ചോദിച്ചു..
അജിനയും സജ്നയും അടുക്കളയിലേക്കും ഞാൻ റൂമിലേക്കും പോന്നു..
ഉച്ചയൂണു കഴിഞ്ഞ് ഞാനൊന്ന് മയങ്ങാമെന്ന് കരുതി റൂമിലേക്ക് പോയി..
അജിനയുടെ റൂമിൽ സജ്നയും അജിനയും എന്തൊക്കെയൊ സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു.. ഞാനത് ശ്രദ്ധിക്കാതെ റൂമിൽ കയറി കിടന്നു..
ഏതാണ്ട് നാലു നാലര വരെ ഉറക്കം തന്നെ ഉറക്കം..
ഞാൻ എണീറ്റ് ഉമ്മറത്തേക്ക് വന്നു.. കസേരയിൽ ഇരുന്നു..
അപ്പോൾ മുറ്റത്ത് അജിനയും സജ്നയും ഉണ്ടായിരുന്നു..
ഞാൻ അജിനയോട്..