**** അമൃത ഓർമ്മകൾ വീണ്ടെടുത്തു… അതെല്ലാം ഓർത്ത് അവൾ മന്ദഹസിച്ചു …
“എന്നിട്ടെന്താ സംഭവിച്ചത് “… ഗാഥക്ക് അറിയുവാൻ താൽപര്യമേറി…
“അങ്ങനെ ഒരു ചായയിലൂടെ ഞങ്ങളുടെ സൗഹൃദം തുടങ്ങി.. അവളുടെ ക്യാരക്റ്റർ എനിക്ക് ഇഷ്ടമായി… ഭയങ്കര ഗൗരവക്കാരി… വല്ലപ്പോഴും മുഖത്ത് വരുന്ന ചിരി…. നല്ല തേജസ്സുള്ള മുഖം…. തന്റേടം… എല്ലാം സമാനമില്ലാത്തതായിരുന്നു…..കൂടെ പാട്ടും ഡാൻസും വരയും….. ഞങ്ങൾ പെട്ടന്ന് അടുത്തു…. ആ കലാലയത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും എന്ന രീതിക്കായി കാര്യങ്ങൾ…. കോളേജിൽ എന്നെ കളിയാക്കുന്നവരെ എല്ലാം അവൾ കൈകാര്യം ചെയ്തു…. ഗാങ് കൂടി വരുന്ന ചെറുക്കന്മാരെ പോലും എന്റെ കാൽക്കൽ കൊണ്ടിട്ട് സോറി പറയിപ്പിക്കുമായിരുന്നു അവൾ… അത്രക്ക് കരുത്തുണ്ട്… കൂടെ കുങ് ഫു.. പോലുള്ള ഐറ്റങ്ങളും കയ്യിൽ……. എന്റെ സംരക്ഷണം അവൾ ഏറ്റെടുത്തു…… അങ്ങനെ കൂട്ട് ബഹുമാനമായി… ബഹുമാനം ഭക്തിയായി.. ഭക്തി സ്നേഹമായി…..സ്നേഹം പ്രണയമായി….”
ഗാഥ ഒന്ന് കൂടി ഉണർന്നിരുന്നു… അവൾക്ക് ചേച്ചിയോടുള്ള ബഹുമാനം കൂടി… അവളുടെ ചുണ്ടിലും ഒരു ചിരി പടർന്നു…
“എന്റെ ഹോസ്റ്റൽ ജീവിതം അത്ര സുഖകരമല്ല എന്നറിഞ്ഞപ്പോൾ അവളാണ് എന്നെ അവളുടെ സ്വന്തം ഫ്ലാറ്റിലേക്ക് കൊണ്ട് പോയത്….. അവൾക്കും ഞാനില്ലാതെ പറ്റില്ല എന്ന സ്ഥിതി വന്നിരുന്നു….എന്റെ ജീവിതം തന്നെ മാറി.. സ്നേഹം.. സൗഹൃദം എന്തെന്ന് ഞാനറിഞ്ഞു…. എന്റെ മാതാപിതാക്കൾക്കും അവളെ വലിയ കാര്യമായിരുന്നു….. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സൃഹൃത്തായി അവളെ അവർ കണ്ടു… അവൾ എന്നെയും ടാറ്റൂ ചെയ്യുവാൻ പഠിപ്പിച്ചു… അവളുടെ ടാറ്റൂ സെന്ററിൽ എന്നെയും കൂടെ കൂട്ടി… പിന്നെ ഞങ്ങൾ രണ്ട് പേരും കൂടെ ആ സ്ഥാപനം മുന്നോട്ട് കൊണ്ടുപോയി…. എന്റെ ഫിറ്റ്നസ്സിൽ അവൾ മുൻ കൈ എടുത്തു… രാവിലെ എണീപ്പിച്ച് എന്നെ ഓടുവാൻ കൊണ്ടുപോകുക…. ജിമ്മിൽ കൊണ്ടുപോകുക… എനിക്ക് കുങ് ഫു പഠിപ്പിച്ച് തരുക… എന്തിന് എന്റെ ഫുഡിങ് പോലും അവൾ നിയന്ത്രിച്ചു…അങ്ങനെ രണ്ടാം വർഷം ആ കോളേജ് കണ്ടത് പുതിയൊരു അമൃതയെ ആയിരുന്നു…. എന്റെ ഈ അവതാരപ്പിറവി കണ്ട് എല്ലാവരും തന്നെ അന്ന് വായും പൊളിച്ച് നിന്ന് പോയിരുന്നു…. അവരെയും കുറ്റം പറയുവാൻ കഴിയില്ല.. കരണം അത്രക്കും മെലിഞ്ഞിരുന്നു ഞാൻ… ഇപ്പോഴത്തെക്കാൾ… ബോളിവുഡ് മോഡൽ പോലെ… എല്ലാത്തിനും മുന്നിൽ നിന്നത് അവൾ…. എന്റെ ഡയാന….. പിന്നീട് എന്റെ പുറകെ ചെറുക്കന്മാർ കൂടി…. ഒരു ദിവസം പുറകെ നടക്കുന്നവന്മാർ എല്ലാം അടുത്ത ദിവസം കയ്യിലും തലയിലും കെട്ടുകൾ ആയിട്ടാണ് കോളേജിൽ വരിക… അവർ പിന്നെ എന്റെ മുഖത്‌ത് പോലും നോക്കിയിരുന്നില്ല… അവൾ എടുത്തിട്ട് പെരുമാറിക്കളയും അതായിരുന്നു പ്രശ്നം…. അങ്ങനെ ഞങ്ങൾ ആ കോളജിലെ നായിക നായകമാരായി വിലസ്സിനടന്നു……..