വിരലുകൾ ഉയർത്തിപ്പിടിച്ചു ആ മോതിരത്തിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന എഞ്ഞോട് ” മോതിരം ഇഷ്ട്ടപ്പെട്ടോ?” എന്ന സമീറിൻറെ ചോദ്യത്തിന്, ഞാൻ ഇരു പുരികങ്ങളും മേല്പോട്ടുയർത്തി “ഒരുപാടു ഇഷ്ടപ്പെട്ടു” എന്ന് നിറ പുഞ്ചിരിയോടെ മറുപടി കൊടുത്തു.
സലീമിക്ക പറഞ്ഞരിന്നു, ആമിക്ക് ഈ മോതിരം ഉറപ്പായും ഇഷ്ടപ്പെടുമെന്നു, ഇത് അങ്ങേരുടെ സെലക്ഷനാ,,,
സമീർ എനിക്ക് ആദ്യമായി തരുന്ന ഗിഫ്റ്റ് മറ്റൊരാളുടെ സെലക്ഷൻ ആണെന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ രീതിയിൽ അനിഷ്ടം തോന്നി,, ചിലപ്പോൾ സമീറിൻറെ സെക്ഷൻസ് നല്ലതു അല്ലാത്തത് കൊണ്ട് ഏതെങ്കിലും ഫ്രണ്ട് സഹായിച്ചിട്ടുണ്ടാകാം, പക്ഷെ എഞ്ഞെ ഒരു പരിചയവും ഇല്ലാതെ തന്നെ എനിക്ക് ഈ മോതിരം ഇഷ്ടപ്പെടും എന്ന് പറയാൻ സലീമിക്ക ആരാ ??
മനസ്സിലെ വിമ്മിഷ്ടം പുറത്തു കാട്ടാതെ ഞാൻ സമീറിനോട് ചോദിച്ചു
ഞാൻ: അല്ല, ഈ സമീറിക്ക,, ?
സമീർ: ഏഹ്,,, നിനക്ക് സലീമിക്കയെ ഓർമയില്ലേ? ഞാൻ ഫോൺ ചെയ്യുമ്പോയൊക്കെ പറയാറില്ലേ?,,,
അപ്പോഴാണ് ഞാനും ആ പേര് ഓർക്കുന്നത്, സമീർ മുമ്പ് ഞാനുമായുള്ള ചില ഫോൺ കോളുകൾക്കിടയിൽ സലീമിക്കയുടെ പേര് പറഞ്ഞിരുന്നു,, രണ്ടുപേരും ഒന്നിച്ചാണ് താമസം എന്നൊക്കെ. പക്ഷെ സലീമിക്ക ആരാണെന്നു ഞാൻ ഓർക്കാത്തതിൽ സമീർ എന്തിനാണ് ഇത്ര പരവേശം കൊള്ളുന്നത് എന്ന് എനിക്ക് മനസ്സിലായില്ല! (പിഞ്ഞീടാണ് ഞാൻ മനസ്സിലാക്കിയത്, ഈ മോതിരം മാത്രമല്ല എഞ്ഞെപ്പോലും സെലക്ട് ചെയ്തത് സലീമിക്കയാണെന്നു).
അല്പം കഴിഞ്ഞു സമീർ ദേഷ്യം മാറാത്ത മുഖത്തോടെ എനിക്ക് ആ കവറിൽ നിന്നും മറ്റൊരു സമ്മാനം വച്ചു നീട്ടി, അത് ഒരു ലേറ്റസ്റ്റ് മോഡൽ iphone ആയിരുന്നു!
“ഇതാ,, നീ മറന്നുപോയ സലീമിക്ക, നിനക്ക് വേണ്ടി വാങ്ങിച്ചു തന്ന ഫോൺ” എന്ന് പറഞ്ഞു കൊണ്ട് അതെൻറെ കയ്യിലേക്ക് വച്ചു തന്നു!
സത്യം പറഞ്ഞാൽ, എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളിൽ നിന്നുമുള്ള ഇത്രയും വില കൂടിയ സമ്മാനം ഉൾകൊള്ളാൻ അരോജകത്തം തോന്നിയെങ്കിലും, സമീറിനെ വീണ്ടും ദേഷ്യപ്പെടുത്തണ്ട എന്ന് കരുതി ഞാൻ ആ ഫോൺ മനസ്സില്ല മനസ്സോടെ കൈപറ്റി, അതോടൊപ്പം എനിക്കാ സലീമിക്കയോട് വല്ലാത്ത ദേഷ്യവും തോന്നി! നേരിട്ടല്ലെങ്കിലും സമീർ എഞൊടു ആദ്യമായി ദേഷ്യപ്പെടുന്നത് അയാൾ കാരണമാണെന്ന് ഓർത്തു ഞാൻ അയാളെ മനസ്സുകൊണ്ട് ശപിച്ചു !!