ഞങ്ങൾ ആദ്യം ചെന്നത് ഒരു ഷോപ്പിംഗ് മാളിലേക്കായിരുന്നു, സമീർ എനിക്ക് കുറച്ചു വിലകൂടിയ ഡ്രെസ്സുകളും, ചെരുപ്പുകളും എല്ലാം വാങ്ങിത്തന്നു, അതിനുശേഷം ഒരു കോഫി കുടിയും കഴിഞ്ഞു ഞങ്ങൾ ഒരു സിനിമയ്ക്കും പോയി, ഇതുവരെ എല്ലാം നല്ല രീതിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്, ഞാൻ വളരെ സന്തോഷവതിയും ആയിരുന്നു.
പക്ഷെ ഈ സമയത്തെല്ലാം, സമീർ എഞ്ഞിൽ നിന്നും ആവശ്യത്തിൽ കൂടുതൽ ശാരീരിക അകലം പാലിക്കുന്നതായി എനിക്ക് തോന്നിയിരുന്നു, ചില സന്ദർഭങ്ങളിൽ അബദ്ധത്തിൽ ഞാൻ സമീറിന്റെ ദേഹത്ത് സ്പർശിച്ചു പോയാൽ സമീർ ഒന്ന് നെട്ടിവിറച്ചു കൊണ്ട് എഞ്ഞെ നോക്കുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, അതുപോലെ സംസാരത്തിലും എഞ്ഞോട് അമിത വിനയവും,ബഹുമാനവും!! ഇതെല്ലാം ചിലപ്പോൾ മുംതാസ് ഒപ്പം ഉള്ളതുകൊണ്ടാകാം എന്ന് ഞാൻ ഊഹിച്ചു.
സിനിമ കഴിഞ്ഞതിനു ശേഷം ഡിന്നർ കൂടി കഴിച്ചിട്ടു പോകമെന്നു സമീർ അഭിപ്രായപ്പെട്ടു, ഞങ്ങൾക്കു കുറച്ചു സ്വകാര്യ നിമിഷങ്ങൾ കിട്ടിക്കോട്ടെ എന്ന് കരുതിത്തന്നെയാവാം മുംതാസ് ഡിന്നറിനു കൂടെ വരാതെ തനിച്ചു വീട്ടിലേക്കു മടങ്ങിയതും!!
അങ്ങനെ ആദ്യമായി ഞാനും സമീറും മാത്രം ഒന്നിച്ചുള്ള നിമിഷങ്ങൾ വന്നുചേർന്നു, ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി ഏതോ മായാലോകത്തെന്ന പോലെ കുറേ നേരം ഇരുന്നു, ആദ്യം സംസാരിച്ചു തുടങ്ങിയത് സമീർ തന്നെ ആയിരുന്നു!
“ആമി,, നീ വളരെ സുന്ദരിയാണ്, ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ ഞാൻ ഫോട്ടോയിലും, സ്കൈപ്പ് കോളിലും കണ്ടതിനേക്കാളും സുന്ദരി,,,”
സമീറിൻറെ വായിൽ നിന്നും ഇത്രയും കേട്ടതും, ഞാൻ അങ്ങേരുടെ മുഖത്തു നോക്കാനാവാതെ നാണിച്ചു തലതാഴ്ത്തി ഇരുന്നു , എൻ്റെ ശരീരത്തിലെ എല്ലാ രോമങ്ങളും എഴുന്നേറ്റു നിന്നതുപോലെ എനിക്ക് തോന്നി ( ഭാവി ഭർത്താവിൽ നിന്നും ആദ്യമായി കേൾക്കുന്ന പ്രശംസയിൽ ഏതൊരു പെണ്ണും ഉല്ലസിക്കുന്നതിനേക്കാളും ഞാൻ മനസ്സുകൊണ്ട് ഉല്ലസിച്ചു).
പെട്ടെന്നെന്തോ ഓർത്തതുപോലെ സമീർ എഞോടു “please, excuse me” എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്കുപോയി, അല്പസമയത്തിനകം തന്നെ അതുവരെ കാറിൽ എവിടെയോ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കവറുമായി എഞടുക്കലേക്കു തിരിച്ചെത്തി, ആ കവറിൽ നിന്നും സമീർ ആദ്യം പുറത്തെടുത്തത് ഒരു ജ്വല്ലറിയുടെ ചെറിയ ബോക്സ് ആയിരുന്നു,അതിൽ കരുതിവെച്ച മോതിരം എൻ്റെ വിരലിൽ അണിയിക്കുമ്പോൾ എനിക്കെന്തോ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു!!