സലീമിക്ക ചോറും കറിയും വീണ്ടും വീണ്ടും വിളമ്പി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ, അയാൾക്കെൻറ്റെ പാചകം ഇഷ്ടപ്പെട്ടു എന്ന് ഞാൻ മനസ്സിലാക്കി, അതിലെനിക്ക് സന്തോഷവും തോന്നി!
ഭക്ഷണം കഴിഞ്ഞു അടുക്കളയും, തീൻമേശയും വൃത്തിയാക്കിയതിനു ശേഷം ഞാൻ ഒരു ഉച്ചമയക്കത്തിനായി മുറിയിലേക്കു നടക്കവേ പിറകിൽ നിന്നും സലീമിക്ക വിളിച്ചു ചോദിച്ചു
അല്ല ആമീ,, നീ വരുമ്പോൾ എനിക്കായി കുറച്ചു ഷഡി വാങ്ങിക്കാൻ പറഞ്ഞിരുന്നു,,, (ഇപ്പോൾ അയാളുടെ സംസാരത്തിൽ നല്ല മയം വന്നിട്ടുണ്ട്)
“ആ കൊണ്ടുവന്നിട്ടുണ്ട്,,” എന്നും പറഞ്ഞു ഞാൻ വേഗം മുറിയിൽ ചെന്നു എന്റെ ബാഗിൽ നിന്നും അയാൾക്കുള്ള കവർ അയാളെ ഏല്പിച്ചു.
സലീമിക്ക എന്റെ മുമ്പിൽ വെച്ചു തഞ്ഞെ ആ കവർ തുറന്നു ഓരോ ഷഡിയും ഉയർത്തിപ്പിടിച്ചു അത് തിരിച്ചും മറിച്ചും നോക്കി അതിന്റെ നിറവും ഭംഗിയും പരിശോദിച്ചു ശേഷം സ്വയം അരഭാഗത്തു വെച്ചു അതിൻ്റെ അളവും കൃത്യമാണോന്ന് ഉറപ്പുവരുത്തി.
എനിക്കെന്തോ അയാളുടെ ആ കാട്ടിക്കൂട്ടലുകളെല്ലാം കണ്ടപ്പോൾ ഒരേ സമയം നാണവും,ചിരിയും വന്നു.
ഇതൊക്കെ ആമിയുടെ സെലക്ഷൻ ആണോ? എന്ന ചോദ്യത്തിന് ഞാൻ “അതെ” എന്ന് മടിച്ചു മടിച്ചു മറുപടി കൊടുത്തു.
എല്ലാം നന്നായിട്ടുണ്ട്, താങ്ക്യൂ ആമി,, എന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു അയാൾ മുറിയിൽ കയറി കതകടച്ചു.
ഹ്മ്മ് എന്തായാലും സലീമിക്കകു എഞ്ഞോടുള്ള പിണക്കം മാറിയല്ലോ,, അത്രയും ആശ്വാസം (ഞാൻ മനസ്സിൽ കരുതി)
ഉച്ചമയക്കം കഴിഞ്ഞു ഞാൻ എഴുന്നേക്കുമ്പോയേക്കും 5 മണി കഴിഞ്ഞിരുന്നു, വേഗം ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി, ഇട്ടിരുന്ന ലെഗ്ഗിൻസും ടി ഷർട്ടും മാറ്റി പകരം ഒരു ചുരിദാർ അണിഞ്ഞു. സലീമിക്കാക് ചായ വല്ലതും വേണോന്നു അറിയാൻ ഞാൻ അയാളുടെ മുറിയിലേക്കു ചെന്നു നോക്കി പക്ഷെ, അയാളെ അവിടെയൊന്നും കണ്ടില്ല, ചിലപ്പോൾ വീണ്ടും ജോലിസ്ഥലത്തേക്ക് പോയിക്കാണും.
വീണ്ടും ഏകാന്തതയുടെ നിമിഷങ്ങൾ,,,, വെറുതെ ഇരുന്നും നടന്നും സമയം തള്ളി നീക്കി, ഏകദേശം 8 മണിയോടടുപ്പിച്ചു ലാൻഡ്‌ലൈനിൽ വീണ്ടും സലീമിക്കയുടെ കോൾ വന്നു.
എനിക്കിവിടെ കുഴപ്പമൊന്നുമില്ലല്ലോ,,? പിഞ്ഞേ രാത്രി വരുമ്പോൾ എനിക്കായോ, അല്ലെങ്കിൽ വീട്ടിലെകായോ എന്തേലും വാങ്ങിക്കേണ്ട ആവശ്യമുണ്ടോ? ഇതൊക്കെ ആയിരുന്നു ആ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം,,