ഒരു കണക്കിന് അയാൾ പറഞ്ഞത് ശരിയല്ലേ? അയാളുടെ കാല് എന്റേതുമായി തട്ടിയപ്പോൾ ഞാൻ തഞ്ഞെയല്ലേ പിഞ്ഞീടുള്ള കാര്യങ്ങൾക്കു മുൻകൈ എടുത്തത്? ഞാൻ തെറ്റിദ്ധരിച്ചു കൊണ്ട് ചെയ്യുന്നതാണെന്ന് അയാൾക്കു എങ്ങനെ മനസ്സിലാക്കാൻ സാധിക്കും??
നിഷ്പക്ഷമായി ചിന്തിച്ചാൽ, ശരിക്കും എൻ്റെ ഭാഗത്തുന്നണ് വലിയ തെറ്റ് സംഭവിച്ചത്!!
കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട്, ഞാൻ വെറുതെ ഇരുന്നും നടന്നും സമയം തള്ളി നീക്കി, സമീറിനെ ഒന്ന് ഫോൺ ചെയ്യാം എന്ന് വിചാരിച്ചാൽ ഇവിടത്തെ സിമ്മും കയ്യിലില്ല, റൂമിലുള്ള ലാൻഡ് ലൈനിൽ പലതവണ ശ്രമിച്ചെങ്കിലും 0 ഡയൽ ചെയ്യുമ്പോൾ തഞ്ഞെ അത് ലോങ്ങ് ബീപിലേക്കു പോകും, എനിക്കാകെ ബോർ അടിച്ചു തുടങ്ങി!!
ഏതാണ്ട് ഉച്ച പന്ത്രണ്ടു മണിയോടടുപ്പിച്ചു ലാൻഡ്‌ലൈനിലേക്കു ഒരു കോള് വന്നു,,
അത് സമീർ ആയിരിക്കും എന്ന് കരുതി ഞാൻ ഓടിച്ചെന്നു കോൾ അറ്റൻഡ് ചെയ്തു, പക്ഷെ ഭാഗ്യവശാലോ, നിർഭാഗ്യവശാലോ അത് സലീമിക്കയായിരുന്നു..
സലീമിക്ക: ആ,,, നീ കാലത്തു വല്ലതും കഴിച്ചായിരുന്നോ? (ഇപ്പോഴും നല്ല ഗൗരവത്തിൽ തഞെയാണ്)
ഞാൻ: (അൽപ നേരത്തെ നിശബ്ദദയ്ക് ശേഷം) ആ കഴിച്ചു,, എന്ന് കള്ളം പറഞ്ഞു.
സലീമിക്ക: ഹ്മ്മ്,, ഉച്ചയ്കത്തെ ഭക്ഷണത്തിൻറെ കാര്യങ്ങൾ എങ്ങനെയാ,,? നീ അവിടുന്ന് വല്ലതും വച്ചുണ്ടാക്കി കഴിക്കുവോ അതോ ഞാൻ എന്തെങ്കിലും പാർസൽ വാങ്ങി വരണോ??
ഓഹ്,, അല്ലേൽ ഞാൻ എന്തേലും വാങ്ങിച്ചു കൊണ്ട് വരാം, നിന്നെപ്പോലത്തെ ഹൂറികൾക്കൊക്കെ എവിടെയാ അടുക്കളയിൽ കയറിയുള്ള പരിജയം,,
ഞാൻ: എനിക്ക് ഭക്ഷണം ഉണ്ടാക്കാനൊക്കെ അറിയാം!! (എന്തോ സലീമിക്ക എഞ്ഞെ താഴ്ത്തിക്കെട്ടുന്ന പോലത്തെ രീതിയിൽ സംസാരിച്ചപ്പോൾ പെട്ടെന്ന് എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്)
സലീമിക്ക: എന്നാ,, ശരി,, അവിടെ അടുക്കളയിൽ എല്ലാ സാധനങ്ങളും ഉണ്ട്, നീ തഞ്ഞെ ഉണ്ടാക്കി കഴിച്ചോ,, പിഞ്ഞേ ചിക്കൻ കറിയാണ് വെക്കുന്നെങ്കിൽ നന്നായി കുരുമുളക് ചേർത്ത് കുറച്ചു നീട്ടി വെച്ചോ, അപ്പൊ രാത്രി വന്ന കഴിക്കാലോ.
ഞാൻ: സമീർ വരുവോ ഭക്ഷണം കഴിക്കാൻ,, എനിക്ക് വിളിച്ചു ചോദിക്കാൻ,,
സലീമിക്ക: ഓഹ് സോറി,, നിനക്ക് സിം വാങ്ങിത്തന്നില്ല അല്ലെ,, ഇല്ല സമീർ ഇനി രാത്രിയെ വരൂ,, അവൻ വർക്ക് ചെയ്യുന്നത് ജബൽ ആലിയില കുറെ ദൂരമുണ്ട്,,