പെട്ടെന്നുള്ള ദേഷ്യത്തിന് അങ്ങനെ ചെയ്‌തെങ്കിലും, എന്തോ ഞാൻ ചെയ്തത് കുറച്ചു കൂടിപ്പോയെന്നു എനിക്ക് തഞ്ഞെ തോന്നിപ്പോയി.
കുറച്ചു നേരത്തെ നിശബ്ദദയ്ക് ശേഷം,,,,
സലീമിക്ക എന്റെ മുറിവാതിലിൽ വളരെ ശക്തമായി ഇടിച്ചുകൊണ്ടു അയാളുടെ മനസ്സിലെ ദേഷ്യം എഞ്ഞെ അറിയിച്ചു, എന്നാൽ അത് തുറക്കുകയോ അകത്തേക്കു കയറി വരാനോ മുതിരാതെ പുറത്തു നിന്ന് തെഞ്ഞെ വിളിച്ചു പറഞ്ഞു,,
എടി ആമി,,, ഇന്നലെ നടന്ന കാര്യങ്ങൾക്കു സോറി പറയാൻ വന്നത് എൻ്റെ മര്യാദ, പക്ഷെ അതിനർത്ഥം ആ സംഭവത്തിന് മുഴുവൻ ഉത്തരവാദി ഞാനാണെന്നല്ല, ഞാൻ നിൻറ്റെ കാലിൽ ഒന്ന് ചവിട്ടിപ്പോയി എന്നത് ശരിയാ,, പക്ഷെ അത് കഴിഞ്ഞുള്ള എല്ലാത്തിനും ചുക്കാൻ പിടിച്ചത് നീ തെഞ്ഞെ ആയിരുന്നു,, എന്നിട്ടിപ്പോ അവള് ശീലാവതിയും നമ്മള് എമ്പോക്കിയും,, എന്തായലും കൊള്ളാം,,, നല്ല സ്വഭാവ ഗുണം ,,
ഇത്രയും പറഞ്ഞു കഴിഞ്ഞതും, വീടിന്റെ മെയിൻ ഡോർ തുറക്കുകയും വളരെ വലിയ ശബ്ദത്തിൽ തെഞ്ഞെ അത് തിരിച്ചടക്കുകയും ചെയ്യുന്നത് കേട്ടപ്പോൾ, സലീമിക്ക നല്ല കലിപ്പിൽ തഞ്ഞെയാണ് പോയതെന്ന് എനിക്ക് മനസ്സിലായി.
പേടികൊണ്ടാണോ, ദേഷ്യം കൊണ്ടാണോ എന്നറിയില്ല എൻ്റെ കൈകാലുകൾ അപ്പോഴും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു!!
ഏകദേശം പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞാണ് ഞാൻ അല്പം നോർമൽ ആയതു, മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിയ ഞാൻ ആദ്യം കാണുന്നത്, ഞാൻ സലീമിക്കാക്കിയി തയ്യാറാക്കിയ ബ്രേക്ഫാസ്റ്റ് അതുപോലെ തഞ്ഞെ ടേബിളിൽ കിടക്കുന്നതാണ്.
എന്തോ, അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി, മനസ്സു അസ്വസ്ഥമായിരുന്നതിനാൽ എനിക്കും ഭക്ഷണമൊന്നും കഴിക്കാൻ തോന്നിയില്ല, ഞാൻ ബെഡിൽ കിടന്നു കൊണ്ട് ഇന്നലെ ഞാൻ വന്നത് മുതൽ ഇതുവരെ നടന്ന കാര്യങ്ങളെ പറ്റി ആലോചിച്ചു.
ആ ആലോചനകളിലെല്ലാം നിറഞ്ഞു നിന്നതു സലീമിക്ക തഞ്ഞെ ആയിരുന്നു, എയർപോർട്ടിൽ നിന്നും ഇങ്ങോട്ടുള്ള യാത്രയിൽ സലീമിക്കാക് പലരുടെയും ഫോൺ കോളുകൾ വന്നിരുന്നു, എന്നാൽ എല്ലാവരോടും വളരെ ഗൗരവത്തോടും ചിലപ്പോയൊക്കെ കുറച്ചു കയർത്തു കൊണ്ടുമാണ് സംസാരിക്കുന്നതു കണ്ടത്, സമീറിനോട് പോലും അങ്ങനെ തഞ്ഞെ ആയിരുന്നു, പക്ഷെ എഞ്ഞോട് ഇതുവരെയ്ക്കും വളരെ സ്നേഹത്തോടെയും കരുതലോടെയും മാത്രമേ പെരുമാറിയിട്ടുള്ളൂ,സത്യം പറഞ്ഞാൽ എൻ്റെ ഭർത്താവിൽ നിന്നും ഞാൻ പ്രതീക്ഷിച്ച വരവേൽപ് പോലും ചെറിയ അളവിലെങ്കിലും എനിക്ക് കിട്ടിയത് സലീമിക്കയിൽ നിന്നുമായിരുന്നു, അങ്ങനെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് എഞ്ഞോട് ഇങ്ങനെ പെരുമാറിയപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി.