സമീർ: അതിനെന്താ? നീ എന്നാ ആ നെറ്റി തഞ്ഞെ ഇട്ടോ, ഇവിടെ ഇപ്പൊ ആര് കാണാനാ ?
ഞാൻ: സലീമിക്കാടെ മുമ്പിലോ? (അല്പം നീരസത്തോടെ ചോദിച്ചു)
സമീർ: ഓ അതിനെന്നാ? സലീമിക്കയ്ക് അതിൽ പ്രശ്‌നമൊന്നും ഉണ്ടാകില്ല
“എന്നാൽ എനിക്ക് പ്രശ്നമുണ്ട്”, എന്നും പറഞ്ഞു കൊണ്ട് ഞാൻ ചുരിദാറുമായി ബാത്റൂമിലേക്കു കയറി.
ഞാൻ തിരിച്ചെത്തുമ്പോയേക്കും ടേബിളിൽ ഭക്ഷണങ്ങൾ നിരത്തി അവർ രണ്ടുപേരും എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു, ഞാൻ അവരോടൊപ്പം ഇരുന്നതും സമീർ സ്വയം ഭക്ഷണം വിളമ്പി കഴിക്കാൻ ആരംഭിച്ചു, പക്ഷെ സലീമിക്ക ആദ്യം എനിക്ക് വിളമ്പിത്തന്നതിനു ശേഷമാണു സ്വന്തം പാത്രത്തിലേക്കു ഭക്ഷണം വിളമ്പിയത്.
സത്യം പറഞ്ഞാൽ ഒരു ധീർകയാത്ര കഴിഞ്ഞു വന്നത് കൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു, പോരാത്തതിന് നല്ല സ്വാദുള്ള അപ്പവും ചിക്കൻ കറിയും, എൻ്റെ ആ ആർത്തിയോടുള്ള തീറ്റ കണ്ടിട്ടാവണം സലീമിക്ക ചോദിച്ചത്
സലീമിക്ക: ആമിക്ക് ഭക്ഷണം ഇഷ്ടായോ?
ഭക്ഷണം വായിൽ നിറഞ്ഞിരിക്കുന്നത് കൊണ്ട് എനിക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിച്ചില്ല, എങ്കിലും എൻ്റെ കണ്പോളകളും,പുരികങ്ങളും മേല്പോട്ടുയർത്തി ഭക്ഷണം സൂപർ ആയിട്ടുണ്ട് എന്ന് പറയുന്ന രീതിയിൽ ഞാൻ ഒരു പുഞ്ചിരിയോടെ തലകുലുക്കി കാണിച്ചു!
സലീമിക്ക: ഇത് ഞാൻ ആമിക്ക് വേണ്ടി സ്പെഷ്യലായിട്ടു ഉണ്ടാക്കിയതാ,,EmojiEmoji
അങ്ങേരുടെ ആ കൊഞ്ചുന്ന രീതിയിലുള്ള വാക്കുകൾ കേട്ടതും, ഒരേ സമയം എൻ്റെ മനസ്സിൽ പകപ്പും, ചിരിയും വന്നു!
ഇയാളുടെ ഇങ്ങനെയുള്ള സംസാരം കേട്ടാൽ സമീറിന് എന്ത് തോന്നും എന്നതിലായിരുന്നു ഞാൻ പകച്ചതു, പക്ഷെ ഞാൻ സമീറിനെ നോക്കിയപ്പോൾ അദ്ദേഹം ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ മൊബൈലിൽ ആരുമായോ ചാറ്റ് ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു.
സലീമിക്ക എന്തൊരു കോഴിയാണ് എന്ന് ആലോചിച്ചാണ് എനിക്ക് ചിരി വന്നത്, ആരെങ്കിലും ഒരു പെണ്ണിന്റെ ഭർത്താവിൻറെ മുമ്പിൽ വെച്ച് ഇങ്ങനെയൊക്കെ സംസാരിക്കുമോ? ഒന്നുകിൽ ഇയാൾ വളരെ ശുദ്ധനാണ്, അല്ലെങ്കിൽ മഹാ തെമ്മാടി!! രണ്ടാമത്തേത് ആകാനേ വഴിയുള്ളു (ഞാൻ മനസ്സിൽ ഉറപ്പിച്ചു)
ഞാൻ വീണ്ടും സമീറിനെ നോക്കി, അദ്ദേഹം അപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ചാറ്റിംഗിൽ മാത്രം മുഴുകി ഇരിക്കയായിരുന്നു, ഞാൻ ടേബിളിനു അടിയിലൂടെ സമീറിന്റെ കാലിൽ ചെറുതായൊരു ചവിട്ട് കൊടുത്തു.