സമീറിൽ നിന്നും കിട്ടിയ മോശം വരവേല്പിന്റെ പകപ്പിൽ നിന്നും മോചിതയാ ഞാൻ കാണുന്നത്, എനിക്ക് നേരെ വലതു കൈ നീട്ടിപ്പിടിച്ചുകൊണ്ടു സ്വയം പരിചയപ്പെടുത്തുന്ന സലീമിക്കയെയാണ്, പക്ഷെ ഞാൻ അയാൾക്കു നേരെ എൻ്റെ കരങ്ങൾ നീട്ടിയില്ല, പകരം ചെറുതായി ഒന്ന് തലയിളക്കി പുഞ്ചിരിച്ചുകൊണ്ട് , ആ പരിചയപ്പെടൽ ചടങ്ങു ലളിതമാക്കി.
ഞാൻ ഹസ്തദാനം നൽികില്ല എന്ന് മനസ്സിലാക്കിയതും, സലീമിക്കയുടെ മുഖത്ത് അതുവരെ ഇണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, അയാൾ ചെറുതായി ചമ്മിയ മുഖത്തോടെ എൻ്റെ നേരെ നീട്ടിയ വലതു കൈ പതിയെ പിൻവലിച്ചു തൻ്റെ പാന്റിന്റെ പോക്കറ്റിലേക്ക് താഴ്ത്തി.
ചെറിയ രീതിയിലാണെങ്കിലും, ഒരു പുരുഷനെ അങ്ങനെ അവഹേളിച്ചത്തിൽ എനിക്ക് നേരിയ വിഷമം തോന്നിയിരുന്നു, പക്ഷെ സലീമിക്ക എഞ്ഞോട് ഫോണിലൂടെ പറഞ്ഞ വഷളത്തരങ്ങൾ ആലോചിച്ചപ്പോൾ, ഇയാളുമായി കുറച്ചു അകലം പാലിച്ചു നില്കുന്നത് തന്നെയാവും നല്ലതെന്നു എന്റെ മനസ്സ് പറഞ്ഞു!
എന്നാ നമുക്ക് പോകാം? എന്ന സലീമിക്കയുടെ ചോദ്യത്തിന്, ഞാൻ സമ്മതം മൂളുന്ന രീതിയിൽ തലയിളക്കി അയാൾക്കൊപ്പം സമീറിനെ അനുഗമിച്ചു പാർക്കിങ്ങിലേക്കു നടന്നു.
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച സലീമിക്കയുടെ രൂപം വളരെ വികൃതമായിരുന്നു, അത് ചിലപ്പോൾ ഞാൻ അയാളെ ഉള്ളു കൊണ്ട് വല്ലാതെ വെറുക്കുന്നത് കൊണ്ടാകാം, പക്ഷെ സലീമിക്കയെ നേരിൽ കണ്ടപ്പോൾ, എൻ്റെ ആ സാങ്കല്പിക രൂപത്തെ തിരുത്തി വരയ്ക്കാൻ ഞാൻ സ്വയം നിർബന്ധിതയായി!!
ഡെനിം ജീൻസ് പാന്റ്സിനൊപ്പം വെള്ള ടി ഷർട്ടും, സ്പോർട്സ് ഷൂസും ധരിച്ചു വന്ന സലീമിക്കയെ കാണാൻ നല്ല സ്മാർട്ട് ലുക്കുണ്ട്, അയാൾക്കു എഞെക്കാളും സമീറിനെകാളും ഉയരവും ആരോഗ്യവുമുണ്ട്, അയാളുടെ ആകാര വടിവ് കണ്ടാൽ തഞ്ഞെ നിത്യമായും ജിമ്മിന് പോകുന്നുണ്ടെന്നു നിസ്സംശയം പറയാൻ പറ്റും!
പാർക്കിങ്ങിൽ സമീർ നടന്നടുക്കുന്ന വണ്ടി കണ്ടതും എനിക്ക് വളരെ സന്തോഷം തോന്നി (അത് ലക്സസിന്റെ പുതിയ മോഡൽ SUV ആയിരുന്നു) ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഞാൻ സമീറിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ഇത് നമ്മുടെ വേണ്ടിയാണോ ഇക്ക? എന്ന് ചോദിച്ചു.
അല്ല, ഇത് സലീമിക്കയുടെ വണ്ടിയ, എന്റ്റേതു് ചെറുത, അതിൽ ഇത്രയും ലഗേജ് വെച്ചാൽ പിന്നെ നമ്മൾക്കു ഇരിക്കാൻ പോലും സ്ഥലം കാണില്ല.