സമീറിൻറെ വായിൽ നിന്നും ഇത്രയും കേട്ടതും എനിക്ക് പാതി ആശ്വാസമായി , പക്ഷെ എന്തിനാണ് ഇത്തരം വട്ടൻ തീരുമാനങ്ങൾ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല, എങ്കിലും പുതുമോടി ആയതു കൊണ്ട് തഞ്ഞെ സമീറിനോട് ആ വിഷയത്തെ ചൊല്ലി കൂടുതൽ തർക്കിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല!! പറഞ്ഞത് പോലെ തഞ്ഞെ, ഗൾഫിലേക്ക് തിരിച്ചു പോകും വരെ സമീർ എഞ്ഞെ സ്പർശിച്ചിട്ടില്ല, പക്ഷെ എൻ്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം തറയിൽ കിടക്കുന്നതിനു പകരം എന്റൊപ്പം ബെഡിൽ കിടക്കാൻ സമ്മതിച്ചു, എന്നിരുന്നാലും എൻ്റെ ശരീരത്തിൽ സപർശിക്കാതിരിക്കാൻ മാത്രമുള്ള അകലം സൂക്ഷിക്കാൻ സമീർ ഉറക്കത്തിൽ പോലും ശ്രദ്ധിച്ചിരുന്നു!
ഗൾഫിൽ പോയതിനു ശേഷം മാത്രമേ ഞങ്ങളുടെ ദാമ്പത്യം ആരംഭിക്കൂ എന്ന പ്രാന്തൻ തീരുമാനം ഞാൻ നിരാശയോടെയാണെങ്കിലും ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു, പക്ഷെ തിരിച്ചു പോകും വരെ എഞ്ഞെ ഒന്ന് കെട്ടിപ്പിടിക്കുകയോ, ചുംബിക്കുകയോ എന്തിനു ഒന്ന് സ്പർശിക്കുക പോലുമില്ല എന്ന സമീറിൻറെ കടും പിടുത്തത്തെ എൻ്റെ മനസ്സിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല!! എന്ത് തന്നെ ആയാലും, ഗൾഫിൽ എത്തിക്കഴിഞ്ഞാൽ ഈ കടമൊക്കെ വീട്ടാൻ മാത്രം വലുപ്പമുള്ള ഒരു സർപ്രൈസ് ഈ കടുംപിടുത്തക്കാരന്റെ മനസ്സിൽ ഉണ്ടാകുമെന്ന പ്രത്യാശയിൽ ഞാൻ കൂടുതൽ ചിന്തിച്ചു മനസ്സ് പുണ്ണാക്കാതെ ആ ബാക്കിയുള്ള പത്തു ദിവസം സമീറുമായി കലഹിക്കാതെ സന്തോഷപൂർവം ചിലവഴിച്ചു!!
ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന ആ വലിയ വിഷയം ഒഴിവാക്കിയാൽ ബാക്കി എല്ലാം കൊണ്ടും ഞാൻ സമീറിൽ പൂർണ തൃപ്തയായിരുന്നു!
ഞങ്ങൾ എന്നും പുറത്തു കറങ്ങാൻ പോകും, മിക്യ ദിവസങ്ങളിലും എനിക്ക് സമീർ വില കൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും എല്ലാം വാങ്ങിത്തരും, ബന്ധു വീടുകളിൽ വിരുന്നു പോകും ,,
കറക്കവും,വിരുന്നു പോകും കാരണം ബാക്കി വന്ന പത്തു ദിവസം പോയതേ അറിഞ്ഞില്ല.
ഈ പത്തു ദിവസത്തിനിടയിൽ എഞ്ഞെ അലോസരപ്പെടുത്തിയ മറ്റൊരു സംഭവം- ഓരോ ദിവസം ഇടവിട്ട് സലീമിക്ക സമീറിനെ ഫോൺ ചെയ്യുമായിരുന്നു, ആ സമയത്തെ സമീറിൻറെ കാട്ടിക്കൂട്ടലുകൾ എഞ്ഞെ വല്ലാത്ത പരിഭ്രാന്തിയിൽ ആക്കിയിരുന്നു, സലീമിക്ക വിളിക്കുന്ന സമയം എന്ത് തിരക്കിലാണെങ്കിലും രണ്ടാമത്തെ റിങ് തീരുന്നതിനു മുഞ്ഞേ സമീർ ഫോൺ എടുത്തിരിക്കും, അത് എൻ്റെ കൂടെ ഷോപിങിലാണെങ്കിലോ, ബന്ധു വീടുകളിൽ ആണെങ്കിലോ എന്തിനു ബാത്‌റൂമിൽ ആണെങ്കിൽ പോലും സമീർ ഓടിച്ചെന്നു ഫോൺ അറ്റൻഡ് ചെയ്യും, എന്നിട്ടു എല്ലാവരിൽ നിന്നും കുറെ ദൂരം മാറി നിന്ന് ഭയ ഭക്തിയോടെ സംസാരിക്കുന്നതു കാണാം!!