ഉള്ളതു പറഞ്ഞാൽ, അവരുടെയൊക്കെ ആ കാട്ടിക്കൂട്ടലുകൾ നിഷ്കളങ്കമായിരുന്നെങ്കിലും, സത്യാവസ്ഥ അറിയാവുന്ന എൻ്റെ മനസ്സിന് അവരുടെ ആ പെരുമാറ്റങ്ങളെല്ലാം കൂടുതൽ വിഷമിപ്പിക്കുന്നതായാണ് തോന്നിയത് !!
ഞാൻ ചായയുമായി മുറിയിൽ തിരിച്ചെത്തുമ്പോയേക്കും സമീർ ഉണർന്നിരുന്നു, എഞ്ഞെ കണ്ടതും സമീർ ഒരു കോട്ടുവായ ഇട്ടു കൊണ്ട് ഗുഡ്മോർണിംഗ് പറഞ്ഞു, എൻ്റെ മനസ്സിലുള്ള സങ്കടം പുറത്തു കാണാതിരിക്കാൻ ഞാൻ മുഖത്തൊരു പുഞ്ചിരി വരുത്തി സമീറിനെ തിരിച്ചും വിഷ് ചെയ്തു കൊണ്ട് ചായ കൈമാറി.
പക്ഷെ എൻ്റെ അഭിനയം ഫലിച്ചില്ല! പുഞ്ചിരിക്കിടയിലും എൻ്റെ മുഖത്തുണ്ടായ വാട്ടം സമീർ കണ്ടുപിടിച്ചിരുന്നു!!
സമീർ: എന്താ ആമീ ,, നിന്റെ മുഖത്തൊരു സങ്കടം?
ഞാൻ:മുഖത്തു കൃത്രിമ പുഞ്ചിരിയുടെ അളവ് ഒന്നൂടെ കുട്ടി ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടി!
സമീർ: ഹ്മ്മ് എനിക്കറിയാം, ഇന്നലെ നമ്മുടെ ആദ്യ രാത്രി ആയിരുന്നു , ഒന്നും നടന്നില്ല എന്ന് മാത്രമല്ല, ആമിയോട് ഒന്ന് ശരിക്കും സംസാരിക്ക പോലും ചെയ്യാതെ ഞാൻ കിടന്നുറങ്ങി അല്ലെ ??
ഞാൻ: മറുപടി ഒന്നും കൊടുക്കാതെ, വെറുതെ തറയിൽ നോക്കി നിന്നു.
സമീർ: ഞാൻ ഇന്നലെ വളരെ ക്ഷീണിതനായിരുന്നു, രാവിലെ തൊട്ടു തുടങ്ങിയ ഓട്ടമല്ലേ ?
അതിനും ഞാൻ മറുപടിയൊന്നും കൊടുത്തില്ല, അപ്പോഴും എൻ്റെ മുഖത്തു ഭാവ വ്യത്യാസം ഒന്നും കാണാത്തതു കൊണ്ടാകാം, സമീർ മറ്റൊരു കാര്യവും കൂടി വെളുപ്പെടുത്തിയത്!
സമീർ: എന്നാൽ ആമി ഇതുകുടെ മനസ്സിലാക്കിക്കോ, ഞാൻ ഈ പ്രാവശ്യം ഗൾഫിലേക്കു തിരിച്ചു പോകും വരെ കാര്യങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കും.
സമീറിൻറെ ആ വെളിപ്പെടുത്തൽ കേട്ടതും, ഞാൻ ഒരു അന്ധാളിപ്പോടെ കണ്ണുകൾ മിഴിച്ചു സമീറിൻറെ മുഖത്തേക്കു തഞ്ഞെ നോക്കി നിന്നു!!
എന്റെ മുഖഭാവം കണ്ട സമീർ കുറച്ചു നേരം ഒന്ന് പൊട്ടിച്ചിരിച്ചു!!
സമീർ: നീ കൂടുതൽ കാടു കയറി ചിന്തിച്ചു ടെൻഷൻ അടിക്കേണ്ട, ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് വെച്ചാൽ, നമ്മുടെ ആദ്യ രാത്രി ഇതിനേക്കാൾ ഭംഗിയുള്ള രീതിയിലാണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്! പക്ഷെ അത് ഇവിടെ വെച്ചെല്ലെന്നു മാത്രം! നിനക്ക് വളരെ സർപ്രൈസ് കിട്ടുന്ന തരത്തിലുള്ള പ്ലാൻ ഞാൻ അങ്ങ് ഗൾഫിൽ ഒരുക്കിവച്ചിട്ടുണ്ട്!!