ഡിന്നർ കഴിഞ്ഞു എഞ്ഞെ വീട്ടിൽ തിരിച്ചാകും വരെ സമീറിൻറെ മുഖത്തു വല്യ തെളിച്ചമില്ലായിരുന്നു, എഞ്ഞോട് കൂടുതൽ സംസാരിച്ചുമില്ല! നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ച തന്നെ ഇങ്ങനെ അവസാനിച്ചതിൽ എനിക്ക് നല്ല സങ്കടം തോന്നി! രാത്രി കിടന്നിട്ടു ഉറക്കം വരാതിരുന്നപ്പോൾ സമീറിനെ ഒന്ന് ഫോണിൽ വിളിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചതാണ്, പക്ഷെ എന്തോ ധൈര്യം കിട്ടിയില്ല!!
അടുത്ത രണ്ടു ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്നുപോയി! അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ കല്യാണ ദിവസം വന്നെത്തി, നാടറിഞ്ഞുള്ള വളരെ ആഘോഷപൂർവ്വമായ കല്യാണം തന്നെ ആയിരുന്നു, ഇത്രയും വലിയ തറവാട്ടുകാരനും, പണക്കാരനും, സുമുഖനുമായ ഒരാളെ മാരനായി കിട്ടിയത് എൻ്റെ ഭാഗ്യമാണെന്ന് പലരും അടക്കം പറയുന്നത് ഞാൻ കേട്ടു, അത് സത്യം തന്നെയാണെന്ന് ഞാനും വിശ്വസിച്ചു!
കല്യാണ ദിവസം ഏറെ നേരം നീണ്ടു നിന്ന ഫോട്ടോഷൂട്ടിൽ മുംതാസും നമ്മളോടൊപ്പം തന്നെ ഇണ്ടായിരുന്നു, ഞാനും സമീറും ഇഴുകിച്ചേർന്നു നിൽക്കുന്ന ഓരോ പോസുകൾക്കും അവൾ ഞങ്ങളെ നല്ലവണ്ണം കളിയാക്കി ചിരിക്കുന്നുമുണ്ടായിരുന്നു!
പക്ഷെ ഫോട്ടോ ഷൂട്ടിൽ ഉടനീളം എന്റെ ശ്രദ്ധയെ ആകർഷിച്ചത് മറ്റൊരു കാര്യമാണ്, സമീർ എന്റെ ദേഹത്ത് തൊട്ടുരുമ്മി നില്കുമ്പോയെക്കെ അദ്ദേഹം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു, കൈകളിലെ വിറയലും ഞാൻ അറിയുന്നുണ്ടായിരുന്നു, അത് ചിലപ്പോൾ സമീർ ആദ്യമായിട്ടാവും ഒരു പെണ്ണുമായി ഇത്രയും ഇഴുകിച്ചേർന്നു നിക്കുന്നത് എന്ന് ഞാൻ കണക്കു കൂട്ടി, ഇത്രയും നിശ്കളങ്കനാണ് എന്റെ ഭർത്താവു എന്ന് തോന്നിയപ്പോൾ, എനിക്ക് വല്ലാത്ത സന്തോഷവും അതോടൊപ്പം അദ്ദേഹത്തോടുള്ള മതിപ്പും കൂടി വന്നു.
ആദ്യരാത്രി ആഘോഷിക്കാൻ എഞ്ഞെ അണിയിച്ചൊരുക്കിയത് മുംതാസും, സമീറിന്റെ ഉമ്മയും ചേർന്നായിരുന്നു, എഞ്ഞെ അണിയിച്ചൊരുക്കുന്ന ഓരോ ഘട്ടത്തിലും മുംതാസ് അർഥം വെച്ചുള്ള ഓരോ കമന്റ്റുകൾ പറയുമ്പോൾ ഉമ്മ ചിരിച്ച മുഖത്തോടെ അവൾക്കു പ്രോത്‌സാഹനം നൽകുന്ന കണക്കെ മൗന സാക്ഷിയായി നിന്നു, അണിഞ്ഞൊരുങ്ങി കഴിയുമ്പോയേക്കും മുംതാസിന്റെ ദ്വയാർഥങ്ങൾ വെച്ചുകൊണ്ടുള്ള വാക്കുകൾ കേട്ടുകൊണ്ടിരുന്ന എന്റെ മനസ്സ് ആദ്യരാത്രിയെ കുറിച്ച് ഒരു സങ്കല്പ കൊട്ടാരം തഞ്ഞെ പണിതു കഴിഞ്ഞിരുന്നു!!
ഞാൻ ഒരു ഗ്ലാസ് പാലുമായി മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ സമീർ ബെഡിൽ എഞെയും പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു, എഞ്ഞെ കണ്ടതും സമീർ പെട്ടെന്ന് തന്നെ എന്തോ എഞൊടു ബഹുമാനം കാണിക്കുന്ന കണക്കെ എഴുന്നേറ്റു നിന്നു!