അനിതയുടെ യാത്ര 3 [Derek]

Posted by

അനിത ഓരോന്ന് ചിന്തിച്ചുകൂട്ടി.

കുളി തീർത്തശേഷം അനിത പുറത്തിറങ്ങി. ടവൽ മുടിയിൽ നിന്ന് വെള്ളം പോവാൻ വേണ്ടി തലയിൽ കെട്ടിവെച്ചു. അടിവസ്ത്രങ്ങൾ താൻ കൊണ്ടുവന്നത് തന്നെ എടുത്തണിഞ്ഞു. പിന്നെ പുതിയ ചുരിദാറും ഇട്ടു. ഒരു റോസ് കളർ ചുരിദാറും കടും നീല പാന്റുമാണ്. എന്തയാലും നല്ല ഭംഗിയുണ്ട്. തല തുടക്കാൻ വേണ്ടി അനിത ടവൽ ഊരി. നനഞ്ഞ മുടിയിഴകൾ താഴോട്ട് ചാടി.

അപ്പോഴാണ് പുറത്തു നിന്നും ബെൽ കേട്ടത്. അനിത ത്രിശങ്കുവിലായി. ആരാണെന്നറിയാതെ എങ്ങനെയാ വാതിൽ തുറക്കുന്നെ.എന്തായാലും പോയി ചോദിക്കാം എന്ന് കരുതി അനിത വാതിലിന്റെ അടുത്തേക്ക് നടന്നു.

“അനിത, ഞാനാ റേച്ചൽ.”
പുറത്തു നിന്നും ശബ്ദം കേട്ടു. അതോടെ അനിതക്ക് ആശ്വാസമായി. പോയി വാതിൽ തുറന്നു.

വാതിൽ തുറന്ന അനിത ഒന്ന് ഞെട്ടി. നേരത്തെ സാരി മാറ്റി ടിപ്പ് ടോപ് ലുക്കിൽ റേച്ചൽ നിൽക്കുന്നു. ജീൻസ്‌ ടൈപ്പ് ജാക്കറ്റും ഉള്ളിൽ ഒരു വെള്ള കുപ്പായവും. പിന്നെ ഒരു ജീൻസ്‌ പാന്റും. കയ്യിൽ ഒരു പൊതിയുമുണ്ട്.

“എന്താ ഇങ്ങനെ നോക്കുന്നെ? ഫുഡ് കഴിക്കണ്ടേ?”
അന്താളിച്ചു നിൽക്കുന്ന അനിതയോട് ചിരിച്ചു കൊണ്ട് റേച്ചൽ ചോദിച്ചു.

“ഹാഹ് കഴിക്കാം.”
ജാള്യതയോടെ അനിത മറുപടി നൽകി. പിന്നെ വാതിലടച്ചു രണ്ടുപേരും ഉള്ളിലേക്ക് കടന്നു.

“അനിതയെ ഈ ചുരിദാറിൽ കാണാൻ നല്ല ഭംഗിയുണ്ട്. വല്ല ഫോട്ടോഷൂട്ടിനൊക്കെ പൊയ്ക്കൂടേ?”
അനിതയുടെ സൗന്ദര്യത്തെ റേച്ചൽ പുകഴ്ത്തി.

“തന്നെ കാണാൻ സിനിമ നടിയെ പോലെയുണ്ടല്ലോ. തനിക്കും പൊയ്ക്കൂടേ?”
ചിരിച്ചുകൊണ്ട് അനിത മറുപടി നൽകി. റേച്ചലും അതിനു ചിരിച്ചു.

“അണ്ടർഗാര്മെന്റ്സ് വേണ്ടേ?”
ഡ്രസ്സ് വച്ചിരുന്ന കവർ നോക്കികൊണ്ട്‌ റേച്ചൽ ചോദിച്ചു.

“അതൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.”
അനിത മറുപടി നൽകി. അനിത അവിടെയുള്ള ടവൽ എടുത്ത് മുടി തുടക്കുവാൻ തുടങ്ങി.

“ഹെയർ ഡ്രയർ യൂസ് ചെയ്യണോ?”
ഫുഡ് അവിടെയുള്ള ടേബിളിൽ വെച്ച് കൊണ്ട് റേച്ചൽ ചോദിച്ചു.

“അതുണ്ടോ ഇവിടെ?”
അനിത ചോദിച്ചു.

“ഹ്മ്മ് ഉണ്ട്.”
റേച്ചൽ അവിടെയുള്ള അലമാര തുറന്നു അതിൽ നിന്നും ഹെയർ ഡ്രയർ എടുത്തു.

“ഞാൻ ചെയ്‌തു തരട്ടെ?”
റേച്ചൽ ചോദിച്ചു.

“നിങ്ങൾ തന്നെ ചെയ്തോ. എനിക്ക് ഇത് ഉപയോഗിച്ച് പരിചയം ഒന്നുമില്ല.”
അനിത ചിരിച്ചുകൊണ്ട് അടുത്തുള്ള കസേര വലിച്ചിട്ട് അതിലിരുന്നു. ഹെയർ ഡ്രയർ പ്ലഗിൽ കുത്തികൊണ്ടു റേച്ചൽ ഓണാക്കി. അനിതയുടെ മുടിയിഴകൾ ചെറിയ ഭാഗങ്ങളാക്കികൊണ്ടു റേച്ചൽ ഉണക്കി.

Leave a Reply

Your email address will not be published. Required fields are marked *