മോനുട്ടൻ തെല്ല് നാണത്തോടെ മുഖം താഴ്ത്തി കൊണ്ട് മെല്ലെ പറഞ്ഞു…
” പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് നിക്കാൻ പാടില്ലാന്ന് അമ്മ പറഞ്ഞിറ്റുണ്ട് … ” അതും പറഞ്ഞ് അവൻ ഓടി…കുറച്ച് ദൂരെ ഒരു കല്ലിൽ പുറം തിരിഞ്ഞിരുന്നു..
ഇത് കണ്ട് അനിത ടീച്ചർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല… ഒരു ചെറു ചിരി ചുണ്ടിൽ വെച്ച് ടീച്ചർ കുളിക്കാൻ തുടങ്ങി…
നേരം നല്ലം ഇരുട്ടിയിരുന്നു…അതുകൊണ്ട് തന്നെ ശ്ശടെന്ന് കുളി കഴിച്ച് ടീച്ചർ മോനുട്ടന്റെ കൂടെ തിരിച്ചു..പാട വരമ്പിലൂടെ അവർ ഓരോന്ന് പറഞ്ഞ് നടന്നു..
മോനുട്ടൻ :ടീച്ചറെ..
അനിത ടീച്ചർ :എന്തോ..
മോനുട്ടൻ :ടീച്ചർക്ക് പ്രേതത്തെ പേടിയുണ്ടോ?
അനിത ടീച്ചർ :പേടിക്കാൻ ഞാൻ ഇതുവരെ മൂപ്പരെ കണ്ടിട്ടില്ല.. ടാ..
മോനുട്ടൻ :കളി അല്ല… കാര്യം പറ… ടീച്ചർക്ക് പേടി ഉണ്ടോ ഇല്ലയോ?
അനിത ടീച്ചർ :മോനുട്ടന് എങ്ങനാ.. പേടി ഉണ്ടോ..?
മോനുട്ടൻ :എനിക്ക് പേടിയാ…നല്ലം പേടിയാ..
അനിത ടീച്ചർ :എന്നിട്ട് ആണോ.. ഇങ്ങനെ മുന്നിൽ നടക്കണേ…
മോനുട്ടൻ :അതിപ്പോ…പ്രേതം ബാക്കിൽ കൂടി ആത്രേ വരാ… അപ്പൊ ടീച്ചറെ അല്ലെ ആദ്യം പിടിക്യ.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞ്..
അനിത ടീച്ചർ :അയ്യടാ മനമേ… നീ ആള് കൊള്ളാല്ലോ…
വീട്ടിൽ മെഴുകുതിരി കത്തിചാണ് പണികളെല്ലാം ചെയ്യുന്നത്, അമ്മക്ക് വയ്യാത്തോണ്ട് അടുക്കളയിൽ ടീച്ചർക്കൊപ്പം മോനുട്ടനും ഉണ്ടായിരുന്നു സഹായത്തിന്,..
മോനുട്ടൻ: ടീച്ചറേ…
അനിത ടീച്ചർ.ഓ…
മോനുട്ടൻ: ടീച്ചർക്ക് പൂമ്പാറ്റേനെ ഇഷ്ടാണോ?
അനിത ടീച്ചർ. അതെല്ലോ…എന്തെ?
മോനുട്ടൻ: നമ്മള് ഇന്ന് കുളിച്ചില്ലെ.. അതിന്റെ അപ്പറം ഒരു ചെറിയ കാട് ഉണ്ട്… അവ്ടെ തോനെ പൂമ്പാറ്റകൾ ഉണ്ട് … ഒരിസം ടീച്ചർക്ക് ഞാൻ കാണിച്ചു തരണണ്ട് ട്ടാ…