അനിത മിസ്സും അമലും 3
Anitha Missum Amalum Part 3 | Author : Arjun | Previous Part
എന്റെ മനസിൽ നൂറായിരം ചിന്ത പടർന്നു..ഒന്നും പോസിറ്റീവ് ആയിരുന്നില്ല..”എന്റെ ചേച്ചി ഇനി എന്നോട് മിണ്ടില്ലായിരിക്കും..എനിക്ക് താങ്ങാൻ ആവാത്ത വിഷമം സമ്മാനിച്ചു അവർ എന്റെ ജീവിതത്തിൽ നിന്ന് പോകുന്നു..ഞാൻ തന്നെ നശിപ്പിച്ച ബന്ധം.. എനിക്കിനി ഇങ്ങനെ ഒരു കൂട്ട് ഉണ്ടാവില്ല…ചേച്ചി എന്നെ വിട്ടിട്ട് പോവുക ആണെങ്കിൽ ഈ അമലിന്റെ ജീവിതം ഇന്ന് തീരും..” എന്റെ തലയിൽ ഇത്തരം വാക്കുകളുടെയും സ്വചിന്തകളുടെയും ഒരു കുത്തൊഴുക്ക് തന്നെ സംഭവിക്കുകയാണ്..
എന്നെ പ്രതീക്ഷിക്കാതെ കണ്ട ചേച്ചിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.. ആ മുഖവും നന്നായി വിയർത്തിരുന്നു.. എന്താണ് പറയേണ്ടത് എന്നറിയാതെ ഞങ്ങൾ ഒരു 10നിമിഷം എങ്കിലും അതെ അവസ്ഥയിൽ നിന്നു..
ചേച്ചിയെ പിരിയാൻ പോകുന്നു എന്നുറപ്പിച്ച എന്റെ മനസ് വെള്ളം നിറഞ്ഞ അണക്കെട്ട് പോലെ പൊട്ടാറായി നിൽക്കുക തന്നെ ആയിരുന്നു…
“അമ്മു ഞാൻ ഈ റെക്കോർഡ്.. നീ വീട്ടിൽ.. മറന്നു.. ” ചേച്ചി വാക്യങ്ങൾ പൂരിപ്പിക്കാതെ ഓരോ അക്ഷരങ്ങൾ പിറുപിറുത്തപ്പോൾ എനിക്ക് മനസിലായി ചേച്ചിയും ആകെ പരിഭ്രമത്തിൽ തന്നെ ആണെന്ന്…
ചേച്ചി വളരെ കംഫർട്ടോടും സ്വാതന്ത്ര്യത്തോടും ആണ് എന്നോട് മിണ്ടാറും ഇടപെടാറും ഉള്ളത്.. ആ മുഖത്ത് ഞാൻ പരിഭ്രമം കണ്ടപ്പോൾ ആദ്യമായി ഞാൻ മുൻപിൽ നിക്കുന്നത് ചേച്ചിക്ക് ഡിസ്‌കംഫർട്ട് ആകുന്ന പോലെ മനസിലാക്കിയ എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ലായിരുന്നു..
എന്റെ എല്ലാ നിയതന്ത്രണങ്ങളും വിട്ട് ഞാൻ പൊട്ടികരഞ്ഞു അവിടെ.. ഏങ്ങലടിച്ചു കൊണ്ടുള്ള എന്റെ കരച്ചിൽ കൂടി ആയപ്പോൾ ചേച്ചി എന്റടുക്കിലേക്ക് ഓടി വന്നു..