അനിത മിസ്സും അമലും 2 [അർജുൻ]

Posted by

മറിച്ചു തന്നെ ഇത്രയും മനസിലാക്കിയ ഒരാൾ, ഓരോ ദിവസത്തെയും ഓരോ കുഞ്ഞു കാര്യങ്ങളെയും ഓർത്തു വെക്കുന്ന ഒരാൾ, അവളുടെ ഓരോ കുഞ്ഞു കുഞ്ഞു ഇഷ്ടാനിഷ്ടങ്ങളെ സ്നേഹത്തോടെ കരുതുന്ന ഇങ്ങനെ ഒരാൾ ഉണ്ടല്ലോ എന്നറിഞ്ഞു കൊണ്ട് തന്നെ ആണ്..

അനിതക്ക് ഇതൊക്കെ വായിച് അവനോട് പ്രണയം മുട്ടി മുളച്ചതല്ല.. മുളച്ചാൽ കൂടെ ഒരു തെറ്റുമില്ല.. അതിനൊക്കെ ഉള്ള വക 2ബുക്കുകളിൽ തന്നെ ഉണ്ടായിരുന്നു.. പക്ഷെ അനിത ചിന്തിച്ചത് ഒന്നേ ഉള്ളായിരുന്നു അവനുമായുള്ള സൗഹൃദം ബന്ധം എല്ലാം ഈ ജന്മത്തിൽ അവൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ആണെന്.. എന്റെ മകന്റെ പ്രായമുള്ള ഒരു കുഞ്ഞാണ് ഇങ്ങനെ തന്നോട് കരുതൽ കാണിക്കുന്നത് എന്നറിഞ്ഞപ്പോൾ ശെരിക്കും അവൾ മതിമറന്ന സന്തോഷത്തിൽ ആയിരുന്നു..

കഥകളുടെ ബുക്കിൽ ഒരു ലേഖനമെ ഉണ്ടായിരുന്നുള്ളു.. അത് പക്ഷെ അനിതയുമായി നേരിട്ട് ബന്ധമില്ലാത്ത ഒന്നായിരുന്നു.. അനിത ക്ലാസ്സിൽ ഒരു ദിവസം പറഞ്ഞ കഥയെ അവൻ ഒന്ന് ചില ആശയങ്ങളിൽ കൂടെ വിപുലീകരിച്ചതാണ്.. അവൾക്ക് ആ ലേഖനത്തിൽ നിന്ന് ഒരു കാര്യം മനസിലായത് അതിലെ നായികയെ അവളെ കണക്കാക്കി ആണ് അവൻ എഴുതിയിരിക്കുന്നത്…

16ഓളം കവിതകൾ ഉണ്ടായിരുന്ന അവസാന ബുക്കിലേക്ക് ആണ് അവളുടെ മുഖം പോയത്.. ചില കുഞ്ഞി കവിതകളും വലിയ കവിതകളും.. എല്ലാത്തിലും അനിതയോടുള്ള പ്രണയം മാത്രമാണ് ചോദ്യ ചിഹ്നം..

“കാലം വരച്ചതെൻ തലയിൽ അനാഥത്വം
കാലം കടത്തിയ അരുവിയാം നീയേ
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക്
നിൻ കൈവഴി ഒന്നായി പിറക്കാൻ മോഹം

ഒരു കുഞ്ഞു മഴയായ് നിന്നെ പുൽകാൻ
അവസരം തന്നില്ല എങ്കിലും
ഒരു കുഞ്ഞുകാറ്റായി ഞാനീ കരയിൽ ഉണ്ടാകും
തളരുന്ന നിന്നേ തലോടാനും
നിൻ ഓളങ്ങൾക്ക് തുഴഞ്ഞിടാൻ കരുത്തിനും”

അനിതയുടെ തീരത്ത് എന്നവൻ എഴുതിയ കവിതയിലെ അവളെ പിടിച്ചുലച്ച വരികൾ ആണത്.. അനിത അവന് എന്താണ് എന്ന്‌ പൂർണമായും മനസിലാക്കി തരുന്ന വരികൾ.. ഇവിടെ അനിത പുഴ ആവുകയാണ്.. ശെരിയാ ഈ വരികൾ വായിച്ച അവളും അതെ അവസ്ഥയിലാണ്..

പിന്നെയും കുറെ അധികം കവിതകൾ ഒക്കെ വായിച്ച അനിത കട്ടിൽ കമിഴ്ന്നു കിടന്ന് അതിൽ ലയിച്ചിരിക്കുമ്പോൾ ആണ് പിറകിൽ നിന്നും വിക്കി വിക്കി ആ വിളി വന്നത്…

“ആ ആ… അനിതേച്ചി… ”

പെട്ടെന്നു ഞെട്ടി തിരിഞ്ഞ അനിതേച്ചി കണ്ടത് തോളിൽ തൂക്കിയിട്ട ബാഗ് തറയിലിട്ട് സ്തബദ്ധനായി നിക്കുന്ന അമലിനെയാണ്.. തന്റെ എല്ലാ രഹസ്യങ്ങളും അനിതേച്ചി മനസിലാക്കി എന്ന് തിരിച്ചറിഞ്‌ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായതയോടെ നിക്കുന്ന അവന്റെ മുഖം..

പോയ സമയം അറിയാതെ എല്ലാം വായിച്ചവിടെ ഇരുന്ന അനിത അവനെ കണ്ടതും പെട്ടെന്നു ഷോക്ക് ആയെങ്കിലും പെട്ടെന്ന് തന്നെ ദീർഘ നിശ്വാസം എടുത്ത ശേഷം..

“മോനെ.. അമലേ”

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *