അനിത മിസ്സും അമലും 2
Anitha Missum Amalum Part 2 | Author : Arjun | Previous Part
പിറ്റേന്ന് രാവിലെ ഞാൻ 7 മണിക്ക് തന്നെ എഴുനേറ്റു.. കുറെ ദിവസം ഉറക്കം മാത്രമായിരുന്നല്ലോ…അതുകൊണ്ട് തന്നെയാവും എഴുന്നേറ്റത്.. ബെഡിൽ കിടന്നു കൊണ്ട് ഞാൻ വാട്ട്‌സപ്പ് തുറന്നു.. അമ്മയുടെ പ്രൊഫൈൽ പിക്ചർ നോക്കി ഇരുന്നു.. എന്നിലേക്ക് ഒരു പ്രണയം വഴുതി വീഴുന്നത് എനിക്ക് മനസിലായി.. ഞാൻ അമ്മേ എന്ന് വിളിച്ചിട്ട് ഈ ചിന്ത വരുന്നത് ശെരി ആണോ?? എന്നെക്കാൾ ഇരട്ടിയിൽ കൂടുതൽ പ്രായമുള്ള ഒരു സ്ത്രീയോട് ഇങ്ങനെ തോന്നുന്നത് ശെരി ആണോ?? എന്താവും എനിക്ക് ഇങ്ങനെ തോന്നാൻ കാരണം??
ഒറ്റ നിമിഷം കൊണ്ട് മനസിൽ നൂറായിരം ചോദ്യങ്ങൾ വന്ന് നിറയുകയായിരുന്നു..ഞാൻ വല്ലാതെ വിയർത്തു.. ഫോൺ കട്ടിലിൽ വെച്ചിട്ട് ഫ്രിഡ്ജ് തുറന്ന് കുറച്ച് വെള്ളം കുടിച്ചിട്ട് വീണ്ടും കിടന്നു.. ഇപ്പോൾ കുറച്ച് ആകുലതകൾ നീങ്ങി കിട്ടിയ പോലെ തോന്നി..
അമ്മേ എന്ന് വിളിക്കേണ്ട എന്ന് മനസിൽ തോന്നി.. കൂടാതെ മിസ്സിനോട് എനിക്ക് തോന്നിയത് പറയണം.. എനിക്ക് തോന്നിയത് മോശം എന്ന് മിസ്സിന് തോന്നി എങ്കിൽ ഇപ്പോഴേ ഈ ബന്ധത്തിന് കട്ട് പറയാം.. അതാകുമ്പോ എനിക്കും താങ്ങാൻ ഒക്കും..
ഒരു പക്ഷെ ടീനയെ പോലെ ഒരിക്കൽ മിസ്സും എന്നെ ഉപേക്ഷിച്ചു പോയാൽ അന്ന് എനിക്ക് അത് താങ്ങാനുള്ള കരുത്ത് ഉണ്ടായിരിക്കില്ല… പ്രായം ഞാൻ ചിന്തിക്കുനതെ ഇല്ല. എനിക്ക് കാമം തീർക്കാൻ ഉള്ള പ്രണയമല്ല എന്ന് തന്നെ എന്റെ മനസിന് അറിയാം..
ഒരു അനാഥചെക്കനോടും ആരും കാണിക്കാത്ത ഒരാളോട് തോന്നിയ ഇൻഫാക്ച്ചുവേഷനും ആകാം.. പക്ഷെ എനിക്കിപ്പോൾ ഈ മുഖം നോക്കി ഇരിക്കുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു..
ഞാൻ മിസ്സിന് ഒരു മെസ്സേജ് അയച്ചു..
“ഗുഡ്മോർണിംഗ് മിസ്സ് ”
മെസ്സേജ് ഡെലിവറി ആയില്ല.. ചിലപ്പോൾ ഉറക്കം ആയിരിക്കും.. ഇന്നലെ ഞാൻ കാരണം പാവം ഒരുപാട് താമസിച്ചല്ലേ ഉറങ്ങിയത്.. അതാവും.. ഞാൻ ചിന്തിച്ചു..