“ഉത്തരങ്ങള്‍ എല്ലാം അങ്ങ് തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു,,,ഇനിയും ഞാന്‍ എന്ത് പറയാന്‍….അങ്ങ് പാതി ജീവന്‍ തന്ന ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു …അങ്ങയുടെ കൈ കൊണ്ട് ആ ചായാചിത്രം പൂര്‍ത്തിയാക്കുന്ന ദിവസതിനായ്….അങ്ങ് രചിച്ച ആ കവിത അണിമംഗലത്തെ അങ്ങയുടെ പള്ളിയറയില്‍ വീണമീട്ടുന്നതിനായി ഞാന്‍ കാത്തിരിക്കാം …”
“പക്ഷെ എനിക്ക് അങ്ങോട്ടേക്ക് വഴി…അത്,,,”
“ചുമലില്‍ എല്ലാത്തിനും ഉള്ള ഉത്തരങ്ങള്‍…ചോദ്യങ്ങള്‍ അവളിലേക്ക് മാത്രം…അങ്ങയുടെ നൂറു കാതം…എനിക്കുള്ള പുതു ജീവന്‍റെ തുടുപ്പിനായി…ആ പ്രണയത്തിനായി…അതില്‍ ആവോളം ആസ്വദിച്ചു പുണരാന്‍ വെമ്പുന്ന മനസുമായി അപൂര്‍ണമായ കവിത പോലെ ഞാന്‍ അവിടെ ..”
അത്രയും പറഞ്ഞതും വീശിയടിച്ച വലിയ കാറ്റ് ആ ശബ്ദവും കൊണ്ട് പോയി…അവന്‍ വിധൂരതയിലേക്ക് തന്നെ കണ്ണും മീട്ടി ഇരുന്നു…ഞാന്‍ രചിച്ച ആ കവിത..എനിക്കായി നൂറു കാതം അപ്പുറം എന്‍റെ പ്രണയത്തിനായി കാത്തിരിക്കുന്നു …അവളെ സ്വന്ത്മാക്കിയെ അടങ്ങു…ചുമലില്‍ ഇരിക്കുന്ന പ്രാവിനെ അവന്‍ കൈയില്‍ എടുത്തു…തന്റെ കൈയില്‍ ഉള്ള ചിത്രവും അവന്‍ മാറി മാറി നോക്കി..
“എനിക്കുള്ള വഴിക്കട്ടിയാണ് നീ എങ്കില്‍ പറ…എനിക്കുള്ള വഴി പറ…എനിക്ക് നൂറു കാതം വേഗത്തില്‍ എത്തേണ്ടിയിരിക്കുന്നു….എന്‍റെ പ്രണയിനിക്ക് പൂര്‍ണത നല്‍കി അവളെ സ്വന്തമാക്കണം…”
വിനു ആ പ്രാവിന് നേരെ നോക്കി പറഞ്ഞു..ആ പ്രാവോന്നു കുറുകി…എനിട് അവന്‍റെ കണ്ണുകളിലേക്കു നോക്കി..
“എന്തെങ്കിലും ഒന്ന് പറയു…എനിക്കറിയാം നിനക്ക് എന്നെ കേള്‍ക്കാം എന്നെ മനസിലാക്കാം ..പറയു…എനിക്കിനി കളയാന്‍ സമയം ഇല്ല….”
പക്ഷെ അപ്പോളും ആ പ്രാവ കുറുകുവാണ് ചെയ്തത്,,,ഒന്നും മനസിലാകാതെ വിനു വീണ്ടും അതിനെ തന്നെ നിസഹയാവസ്തയോടെ നോക്കി…
“അപ്പോള്‍ നിനക്ക് എന്നോടൊന്നും തന്നെ പറയാന്‍ കഴിയില്ല അല്ലെ…പിന്നെ എന്തിനാണ് നീ ആണ് എന്‍റെ വഴി കട്ടി എന്ന് പറഞ്ഞത്”
അല്‍പ്പം ദേഷ്യത്തോടെ വിനു ആ പ്രാവിനെ പറത്തി വിട്ടു….പക്ഷെ വായുവിലെക്കെറിഞ്ഞ ആ പ്രാവ് അതിനേക്കാള്‍ ശക്തിയായി താഴേക്കു പതിച്ചു…അവനു സങ്കടം വന്നു…ഓടി അതിനടുത്തു എത്തി..പൊടുന്നനെ പുകമറഞ്ഞുകൊണ്ട് അവന്‍റെ കണ്ണുകള്‍ അടഞ്ഞു…അവന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നിലെ കാഴ്ച കണ്ടു ഒന്ന് ഞെട്ടി…
മുന്നില്‍ ഒറ്റ മുണ്ട് മാത്രം ധരിച്ചു തലയില്‍ മധ്യഭാഗത്ത് മാത്രം മുടിയോടുകൂടിയ ഒരാള്‍ നില്‍ക്കുന്നു……..
“മനുഷ്യനെ കൊല്ലാന്‍ നോക്കുവാണല്ലേ”
അയാളുടെ ശബ്ദം കേട്ട് വിനു അമ്പരന്നു..അവന്‍ ചുറ്റും നോക്കി…
“ആരാ ..ആരാ നിങ്ങള്‍…സത്യം പറ..”
“ആഹ ഇത് നല്ല കൂത്ത്..വഴിപറയാന്‍ വന്നപ്പോള്‍ എടുത്തു എറിഞ്ഞിട്ടു ചോദിക്കുന്നു ഞാന്‍ ആരാന്നു…”
“അല്ല അപ്പോള്‍ ആ പ്രാവ്…പിന്നെ..”
“പക്ഷി രൂപത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആരാ അമാനുഷികനോ?”
പിന്നെ ഈ കാട്ടി കൂട്ടുന്നതൊക്കെ സാദാരണ കാര്യം ആണല്ലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ….പക്ഷെ വിനു മൌനം പാലിച്ചു…
“എന്നാ പോകാം….നടക്കാന്‍ കുറെ ഉണ്ട്…സമയം കുറവും…ഉത്സവത്തിനു മുന്നേ അങ്ങ് എത്തണം..”
അത് പറഞ്ഞുക്കൊണ്ട് അയാള്‍ മുന്നോട്ടു നടന്നു….ഒരു നിമിഷം നടക്കണോ അയാള്‍ക്ക് പുറകില്‍ എന്ന് അവന്‍ ചിന്തിച്ചു….വേണം..അവളെ കാണണം..എന്‍റെ ജീവിതത്തിലെ അവളുടെ സ്ഥാനം അറിയണം…ഞാന്‍ കണ്ട കാഴ്ചകളുടെ എല്ലാം നിജസ്ഥിതി അറിയണം….
വിനു അയാള്‍ക്ക് പിന്നിലായി നടക്കാന്‍ തുടങ്ങി..