അപ്പോളും പൂര്‍ണ ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍ തന്നെ മറഞ്ഞിരിക്കുകയായിരുന്നു….ആ പ്രാവ് വീണ്ടും കുറുകി കൊണ്ട് അവന്‍റെ അരികിലേക്ക് വന്നു….വിനു അതിനെ പതിയെ കൈകള്‍ കാണിച്ചപ്പോള്‍ ആ പ്രാവ് ഓടിവന്നു അവന്‍റെ കൈകളിലേക്ക് കയറി…അവന്‍ ചെറു പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ അതിനെ കൈയില്‍ എടുത്തു…
പ്രാവ് തന്‍റെ കൊക്ക് വച്ചു അവന്‍റെ കൈവെള്ളയില്‍ പതിയെ ചൊറിഞ്ഞു….വിനു തല ചെരിച്ചു കൊണ്ട് അതിനെ തന്നെ നോക്കി നിന്നു…ഒരു നിമിഷം അവനെ നോക്കിയാ പ്രാവ് അവനു നേരെ തിരിഞ്ഞു നിന്നു….ആ പ്രാവിന്‍ ചിറകിന്‍ അടിയിലായി അവന്‍ എന്തോ ചുരുട്ടി വച്ചത് പോലെ കണ്ടു വേഗത്തില്‍ തന്നെ അവനതു കൈകലാക്കി….
ചെറു കടലാസ് കഷണം ചുരുട്ടി വച്ചിരിക്കുന്നു…അവനതു നിവര്‍ത്തി നോക്കി…
“മുന്നിലേക്ക് നാല് ചുവടു ..അവിടെ നിന്നും വലതു ഭാഗം കാണും മഞ്ഞ പുഷ്പത്തിന്‍ ചുവട്ടില്‍ നാലടി ആഴത്തില്‍ കുഴിക്കു”
അത്രമാത്രം ആയിരുന്നു അതില്‍ എഴുതിയത് …അവന്‍ ആശ്ചര്യത്തോടെ ആ പ്രാവിനെ നോക്കി…ആ പ്രാവ് അവന്‍റെ കൈയില്‍ വീണ്ടും കൊക്കുകൊണ്ട് ഉരച്ചു…അവന്‍ ദൃതിയില്‍ എണീറ്റ് കൊണ്ട് മുന്നോട്ടു നാല് ചുവടു നടന്നു…ആ പ്രാവ് അപ്പോള്‍ അവന്‍റെ ചുമലില്‍ തന്നെ ഉണ്ടായിരുന്നു….
നാലുച്ചുവട് വച്ചു വലതു വശം കണ്ട ആ പുഷപ്പത്തിന്‍ ചുവട്ടില്‍ അവന്‍ നാലടി കുഴുച്ചപ്പോള്‍ അവന്‍റെ കൈയില്‍ എന്തോ തടഞ്ഞു…
അത് മറ്റൊരു വലിയ കടലാസ് തന്നെ പക്ഷെ അത് തുണികൊണ്ടുള്ള കടലാസ് പോലെ…. ഒരു റോള്‍ പോലെ ചുരിട്ടി വച്ചിരിക്കുന്നു അത് അഴിഞ്ഞു പോകാതിരിക്കാന്‍ ഒരു ചെറു കെട്ടും ഉണ്ട്..
വിനു വേഗത്തില്‍ അത് അഴിച്ചെടുത്തു..പക്ഷെ അന്ധകാരം അവനെ തോല്‍പ്പിച്ചു….അവന്‍ പല ദിക്കിലേക്കു ആ കടലാസ് വച്ചു നോക്കി കണ്ണില്‍ കുത്തിയാല്‍ പോലും അറിയാത്ത ഇരുട്ടില്‍ അവനു ഒന്നും തന്നെ കാണാന്‍ സാദിച്ചില്ല…
അവനില്‍ വീണ്ടും നിരാശ പടര്‍ന്നു അവന്‍ മുകളിലേക്ക് നോക്കി പൊടുന്നനെ അവന്‍റെ ആ കടലാസില്‍ മാത്രം വെളിച്ചം വീശിക്കൊണ്ട് പൂര്‍ണ ചന്ദ്രന്‍ മേഘം വിട്ടു പുറത്തു വന്നു..അവന്‍ വേഗത്തില്‍ അതിന്‍റെ കെട്ടഴിച്ചു നോക്കി…
അത്യാവശ്യം വലിയൊരു കടലാസ് തന്നെ ആയിരുന്നു…അതില്‍ അവന്‍ സൂക്ഷിച്ചു നോക്കി…അവന്‍റെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു ഒപ്പം കണ്ണ് നീരും…
അവളുടെ ആ അപൂര്‍ണമായ ചിത്രം..താന്‍ എങ്ങനെ ആണോ അവളെ കണ്ടത് അതുപോലെ തന്നെ ആയിരുന്നു ആ ചിത്രവും…അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ചെറു കണികകള്‍ വിടര്‍ന്നു….ആ ചിത്രത്തെ അല്‍പ സമയം അവന്‍ നോക്കി നിന്നു…പിന്നീട് പ്രകൃതിയെ പ്രതീക്ഷയോടെ നോക്കി…
“മുന്നോട്ടു പോകു”
അവളുടെ ശബ്ദം ..വിനു ചുറ്റും ഓടി നടന്നു നോക്കി..അപ്പോളും ആ പ്രാവ് അവന്‍റെ ചുമലില്‍ തന്നെ ആയിരുന്നു..
“എവിടെ ..എവിടെയാണ് നീ…..എന്തിനാ എനിക്ക് മറഞ്ഞു നില്‍ക്കുന്നത്…മറ നീക്കി മുന്നിലേക്ക് വരൂ…എനിക്ക് കാണാന്‍ തിടുക്കമായി…”
വിനു ആ കാട് മുഴുവന്‍ ഓടി നടന്നുക്കൊണ്ട് പറഞ്ഞു…അവന്‍റെ കണ്ണില്‍ പ്രതീക്ഷയും മനസില്‍ ഒരുപാട് പ്രണയവും പൂത്തു വിടര്‍ന്ന സമയം ആയിരുന്നു അപ്പോള്‍…
“ഇല്ല…ഇനി എനിക്കതിനു കഴിയില്ല…പക്ഷെ അങ്ങേക്ക് എന്നെ കണ്ടെത്താന്‍ എന്തായാലും കഴിയും”
“എങ്ങനെ…നീ എവിടെയാണ് എന്നെങ്കിലും പറയു..ഈ ലോകത്തില്‍ എവിടെ ആണെകിലും ഞാന്‍ വന്നെത്തും”