അവളുടെ വരച്ചു തീരാത്ത മുഖം കൈകള്‍ കൊണ്ട് കൊരിയെടുതുക്കൊണ്ട് ആ കണ്ണുകളിലേക്കു നോക്കി വിനു പറഞ്ഞു…അവളില്‍ അത് സന്തോഷവും അളവറ്റ സ്നേഹവും ഉണ്ടാക്കി എന്നത് അവളുടെ കണ്ണുകളില്‍ നിന്നും അവനു വ്യക്തമായി..
അവന്‍ അത്രയും പറഞ്ഞുകൊണ്ട് വീണ്ടു തനിക്കു മുന്നില്‍ അവനായി ഒരുക്കിയ കാഴ്ചകളെ നോക്കി….ചുവപ്പും വെളുപ്പും മഞ്ഞയും പച്ചയും അങ്ങനെ വര്‍ണങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന പൂക്കളുടെ വലിയ നിര….ഒരു വലിയ പൂന്തോട്ടം എന്ന് പറഞ്ഞാല്‍ മതിയാകാതെ വരും…
ഇവിടെ നിന്നായിരിക്കും നേരത്തെ ആ പുഷപ്പ ഗന്ധം വന്നത്തിയത്…പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ നടുവിലൂടെ ചെറു വഴികള്‍ ഉള്ള ആ പുഷപങ്ങളുടെ വലിയ നിര വിനുവിന് കാഴ്ച്ചയുടെ വലിയൊരു വസന്ത കാലം ഒരുക്കി നല്‍കി….അവന്‍ അവയെ എല്ലാം നോക്കി…മുട്ടുമടക്കി ഇരുന്നുക്കൊണ്ട് അവയിലെ ചില പുഷപങ്ങളെ കൈ കൊണ്ട് പതിയെ തഴുകി…
മഞ്ഞു തുള്ളി വീണു തണുത്തുറഞ്ഞു നിന്ന പുഷപങ്ങള്‍ അവന്‍റെ കരസ്പര്‍ശം ഏറ്റപ്പോള്‍ പക്ഷെ നാണത്താല്‍ കണ്ണടച്ചു,,,അതുകണ്ട് വിനു മന്ദഹസിച്ചു…എവിടെ നിന്നോ വന്ന്തിയ ആ ചെറു മന്ദമാരുതന്‍ അവന്‍റെ മുടിയിഴകളെ തലോടി കൊണ്ട് തഴുകി പോയപ്പോള്‍ ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു…
പെട്ടന്ന് അവന്‍റെ മനസില്‍ ചിത്രങ്ങള്‍ പലതും നിറഞ്ഞു…അവന്‍റെ മനസിലെ തിരശീലയില്‍ കാലം പുറകിലേക്ക് നടന്നു…പുറകിലേക്ക് ഓടുന്ന കുതിരകള്‍..അവയോടൊപ്പം പുറകിലെക്കായി ഓടി കൊണ്ടിരുന്ന രാജ ഭടന്മാര്‍….വീശിയകലുന്ന വാളുകള്‍ പോലും സഞ്ചരിക്കുന്നത് പുറകിലേക്കാണ്…മനോഹരമായ കൊട്ടാര സമുച്ചയം…അതാ ഒരുപാട് പേര്‍ വലുതും ചെറുതുമായ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു….അവരെല്ലാം സങ്കടത്തിലാണ്….
ശരങ്ങള്‍ എല്ലാം അമ്പുകളിലേക്ക് തന്നെ തിരിച്ചു പോകുന്നു….കാറ്റ് പോലും പുറകിലേക്ക് പോകുന്നു…അതാ അവിടെ ആ അരുവിക്കരികില്‍ സുന്ദരികള്‍…അയ്യോ അതിനടുത് നിന്നും പിന്നോട്ട് നടക്കുന്നത് ഞാന്‍ അല്ലെ…അതെ…ഞാന്‍ തന്നെ…
എനിക്ക് പിന്നിലായി…ദെ പ്രിന്‍സും രാജേഷും…ഇത്….അവരെങ്ങനെ അവിടെത്തി…അവരുടെ വേഷ വിധാനങ്ങള്‍ എല്ലാം തന്നെ മാറി മറഞ്ഞിരിക്കുന്നു…
അവിടെ ആ വലിയ കല്ലുക്കൊണ്ടുള്ള ശില്‍പ്പത്തില്‍ എന്തോ എഴുതി ചേര്‍ത്തിരിക്കുന്നു..എന്താണത്….വ്യക്തമാക്കാന്‍…ഇപ്പോള്‍ ആ അക്ഷരങ്ങള്‍ വ്യകതമാകുന്നുണ്ടോ..ഇല്ല….സ്വര്‍ണ ലിപിയിലാണ് എഴുതി ചേര്‍ത്തിരിക്കുന്നത്..പക്ഷെ….അതാ അതാ ആ അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നു…അത്..എന്താണത്….നൂറു കാതം…അതെ നൂറു കാതം എന്ന് തന്നെ ആണ് എഴുതി വച്ചിരിക്കുന്നത്….എവിടെക്കാണ് നൂറു കാതം…അതിനു മുകളിലായി എന്തോ എഴുതി ചേര്‍ത്തിട്ടുണ്ട്..
അണിമംഗലം കൊട്ടാരം…നൂറു കാതം…അതെവിടെ ആണ് ഈ അണിമംഗലം കൊട്ടാരം…ഇവളും പറഞ്ഞതും ആ പേര് തന്നെ അല്ലെ…അപ്പോള്‍ അണിമംഗലം…അവിടെ …അതാരാ ആ കല്ലുകള്‍ക്ക് മറവില്‍ നില്‍ക്കുന്നത് ..അതെ അതൊരു സ്ത്രീയും പുരുഷനും അല്ലെ…
അവര്‍ …അവര്‍ എന്താണ് അവിടെ ചെയ്യുന്നത് ….അതിലെ സ്ത്രീ നൃത്തം ചെയുകയാണോ…അതെ…നൃത്തം തന്നെ…വിനുവിന്‍റെ ചെവിയില്‍ സംഗീതം ഒഴുകിയെത്തി,,,അതിനു താളം പിടിച്ചുക്കൊണ്ടു അയാള്‍ നില്‍ക്കുന്നു…അവളിലെ സൗന്ദര്യം മനം മയക്കുന്നത് തന്നെ…ഈശ്വരാ അവളുടെ ഉടയാടകള്‍ ഓരോന്നായി അഴിഞ്ഞു വീഴുന്നു…