അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Posted by

അവളുടെ മുടിയിഴകള്‍ അവന്‍റെ ചുമലില്‍ കിടന്നപ്പോള്‍ അതില്‍ അവന്‍ പതിയെ തലോടി…കാറ്റിന്റെ അനക്കത്തില്‍ അവ പതിയെ വിനുവിന്‍റെ കൈകളില്‍ തഴുകി..
“ആരാണ് നീ …നിനക്കും എനിക്കും ഉത്തരം അറിയാത്ത ആ ചോദ്യം എന്‍റെ മനസിനെ വല്ലാതെ വേട്ടയാടുന്നു…നിന്നെ ഞാന്‍ രചിച്ചതെങ്കില്‍..എന്തുകൊണ്ട് എനിക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി…എന്താണ് നമ്മുക്കിടയില്‍ സംഭവിച്ചത്…നിനോടുള്ള പ്രണയം ഓരോ നിമിഷവും എന്നില്‍ അധികരിച്ച് കൊണ്ടിരിക്കുന്നു…ഞാന്‍ ആരെന്നു തന്നെ വിസ്മരിച്ചു പോകും പോലെ”
വിനുവിന്‍റെ വാക്കുകള്‍ അത്രയും പ്രണയം നിറഞ്ഞതായിരുന്നു …അവന്‍റെ അരികിലേക്ക് അവള്‍ അല്‍പ്പം കൂടി ചേര്‍ന്ന് നിന്നു..അല്‍പ്പം മുന്നേ തന്നെ ഭയം കൊണ്ട് മൂടിയവള്‍ ഇപ്പോള്‍ പ്രണയത്തിന്റെ വലിയ പടിക്കെട്ടുകള്‍ എനിക്കായി തുറന്നിട്ട്‌ തരുന്നു എന്താണിങ്ങനെ..
വിനു അവളെ ഒന്നുകൂടി നോക്കികൊണ്ട്‌ ആകാശത്തേക്ക് നോക്കി…അവനു മുന്നില്‍ ആകഷപരപ്പില്‍ ആ പൂര്‍ണ ചന്ദ്രന് ചുറ്റും അവയെ വലം വക്കും പോലെ മഴവില്ലുകള്‍ …ആ കാഴ്ചകള്‍ വിനുവിനെ വീണ്ടും പ്രണയത്തില്‍ എത്തിച്ചു..
“ധാ അങ്ങോട്ട്‌ നോക്കു ആ വാനം ആ മഴവില്ലിനെ പ്രണയിക്കുന്നു…പക്ഷെ മഴയുടെ അകമ്പടിയോടെ മാത്രം വന്നു ചേരുന്ന അവളെ സ്വന്തമാക്കാന്‍ ആ വാനം കൊതിച്ചു കാണില്ലേ….വരച്ചു തീരാത്ത ആ വര്‍ണങ്ങളെ പൂര്‍ണമായി വരച്ചിടാന്‍ ആഗ്രഹിച്ചു കാണില്ലേ….അവിടെ ആ വനം പോലും തോറ്റ് പോയില്ലേ”
അവളുടെ നേര്‍ത്ത സ്വരം വിനു കാതോര്‍ത്തു നിന്നു….ആകാശപരപ്പില്‍ ആ മഴവില്‍ തന്‍റെ നാഥന്റെ മാറില്‍ വിരാജിക്കും പോലെ തോന്നി…
“നിന്നെ ഞാന്‍ പൂര്‍ത്തീകരിക്കും…അതെനിക് കഴിയുമെങ്കില്‍”
“നിങ്ങള്‍ക്കെ അതിനു കഴിയു…”
വിനു അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു…
“നമുക്കല്‍പ്പം നടക്കാം”
‘അവളുടെ നേര്‍ത്ത ശബ്ദം…അവന്‍റെ കാതുകളില്‍ വീണ്ടും സംഗീതം നിറച്ചു…അവന്‍ തിരിഞ്ഞു കൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി പിന്നീട് അടഞ്ഞു കിടന്ന വാതിലിലേക്ക്,,..അവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് ആ വാതില്‍ അവര്‍ക്കായി തുറന്നു വന്നു…
അവന്‍ ഒരിക്കല്‍ കൂടി അവളെ നോക്കിക്കൊണ്ട്‌ അവളുടെ കൈകള്‍ തന്‍റെ കൈയിലേക്ക്‌ ചേര്‍ത്ത് വച്ചുകൊണ്ട് മുന്നോട്ടു നടന്നു…മറ്റൊരു മായ ലോകത്തായിരുന്നു വിനു ആ സമയം…..പ്രണയത്തിന്റെ ..അജഞ്ചലമായ സ്നേഹത്തിന്‍റെ ലോകത്ത്….അവര്‍ക്ക് വേണ്ടി മലര്‍ക്കെ തുറന്ന ആ വാതില്‍ പടികള്‍ പിന്നിട്ടു കൊണ്ട് അവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വിനുവിന്‍റെ കണ്ണുകള്‍ പുറത്തെ കാഴ്ചകള്‍ കണ്ടു വിടര്‍ന്നു നിന്നു..
അവന്‍ അവളുടെ മുഖത്തേക്ക് അത്ഭുതോടെ നോക്കി…
“എന്തെ ഇങ്ങനെ നോക്കാന്‍…എല്ലാം അങ്ങയുടെ രചനകള്‍ തന്നെ അല്ലെ…ആ ഭാവനക്ക് മുന്നില്‍ അണിമംഗലം അത്രയും മനോഹരമായി നിലക്കൊള്ളുന്നില്ലേ….പക്ഷെ അതിലെ കരിപുരണ്ട വിളക്കുപ്പോലെ ഞാന്‍ മാത്രം”
ഒരു ചെറു തേങ്ങലിന്റെ അകമ്പടിയോടെ അവളതു പറഞ്ഞു തീര്‍ക്കുമ്പോള്‍ വിനു അവളുടെ കൈകള്‍ മുറുകെ പിടിച്ചുകൊണ്ടു ആ കണ്ണുകളില്‍ നോക്കി….
“ഈ കവിത ഞാന്‍ രചിച്ചതെങ്കില്‍ അത് ഞാന്‍ പൂര്ത്തിയാക്കിയിരിക്കും….ഈ ചായാചിത്രം ഞാന്‍ എന്‍റെതു മാത്രമാക്കിയിരിക്കും….”

Leave a Reply

Your email address will not be published. Required fields are marked *