അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Posted by

വീണ്ടും മൌനം അവരുടെ ഇടയില്‍ തളം കെട്ടി…പൂര്‍ണ ചന്ദ്രന്‍ പോലും ഒരു നിമഷം സങ്കടത്തില്‍ കൂപ്പുക്കുതിയപ്പോലെ….പ്രണയത്തിന്റെ മലരംബുകള്‍ വിനുവിന്‍റെ നെഞ്ചില്‍ തറഞ്ഞു കയറിയ വേദന അവനു അനുഭവപ്പെട്ടു….ആയിഷയെ അവന്‍ പൂര്‍ണമായി മറന്നു കഴിഞ്ഞ നിമിഷങ്ങള്‍,,,അവന്‍റെ കൂട്ടുക്കാരെയും മറ്റെന്തിനെയും അവന്‍ വിസ്മരിചിരിക്കുന്നു…
ആ നിമിഷം അവന്‍റെ മനസിലെ ഒരേ ഒരു ചോദ്യം താന്‍ രചിക്കാന്‍ മറന്നുപ്പോയ ആ മനോഹര ശില്‍പ്പത്തെ കുറിച്ച് മാത്രമായിരുന്നു…അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…അവളുടെ ചുമലില്‍ കൈ വച്ചു..അവള്‍ അവനു നേരെ തിരിഞ്ഞു ….
“അങ്ങ് ചോദിക്കുന്നു ഞാന്‍ അങ്ങയുടെ ആരാണെന്ന്….എന്താണെന്ന്….എന്‍റെ ഈ വികൃത രൂപം എന്താണ് ഇങ്ങനെ എന്ന്…”
അവള്‍ ഒരു നിമിഷം മൌനം പൂണ്ടു അവന്‍റെ മുഖത്തേക്ക് ആ കണ്ണുകള്‍ ഈറനണിഞ്ഞു ക്കൊണ്ട് നോക്കി…ഒരു നൂറു ജന്മത്തിന്റെ അനുരാഗം അവനിലേക്ക്‌ അബെയ്ത പോലെ ആ കണ്ണുകള്‍ ഒരു നിമിഷം ആ മൌന മേഘങ്ങളേ സാക്ഷിയാക്കി അവനെ പ്രണയിച്ചുകൊണ്ടേയിരുന്നു ….
മനസില്‍ എന്തോക്കൊയോ അവ്യക്തങ്ങാളായി ഓടി മറയുന്നു…പക്ഷെ അതത്രയും വായിച്ചെടുക്കാന്‍ വിനുവിന് കഴിയാതെ പോയത് അവനു സങ്കടം മാത്രം ബാക്കി ആക്കി അവള്‍ക്കു മുന്നില്‍ നിന്നു…
“എന്നെ അപൂര്‍ണമായി രചിച്ച അങ്ങേക്ക് തന്നെ അതിനുത്തരം ഇല്ലെങ്കില്‍ ഇന്നും അപൂര്‍ണതയില്‍ മാത്രം നിലകൊള്ളുന്ന എനിക്ക് അതിനുത്തരം എങ്ങനെ നല്‍കാന്‍ കഴിയും”
“പക്ഷെ…പക്ഷെ എനിക്കൊന്നും ഓര്‍ത്തെടുക്കാന്‍…ഒന്ന് മാത്രം അറിയാം…എന്തെന്നില്ലാത്ത പ്രണയം ഉണ്ട് ഈ കണ്ണുകളോട് ..നിന്‍റെ ശബ്ധതത്തിനോട്…ആദ്യം ഭയമായിരുന്നു എങ്കില്‍ പക്ഷെ ഇപ്പോള്‍ വറ്റാത്ത സാഗരം പോലെ നിന്‍റെ കണ്ണില്‍ ഞാന്‍ കാണുന്ന ഈ പ്രണയം അത് എന്നോട് എന്തൊക്കെയോ പങ്കു വക്കുന്നപ്പോലെ പക്ഷെ അതെല്ലാം എനിക്ക് വായിച്ചെടുക്കാന്‍ മാത്രം കഴിയാതെ പോയതെന്തേ?”
ആരോടെന്നില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അവന്‍ ആ കിളി വാതിലിലൂടെ ആകാശപരപ്പിലേക്ക് നോക്കി…
അവനിലേക്ക്‌ അവന്‍റെ പുറകിലൂടെ ചേര്‍ന്ന് നിന്നുക്കൊണ്ട് അവള്‍ അവനെ ഒരു നിമിഷം പുണര്‍ന്നു…എന്തെന്നില്ലാതെ സന്തോഷവും ഉന്മേഷവും കിട്ടിയ പോലെ ആയിരുന്നു വിനു അപ്പോള്‍…അവന്‍ അങ്ങനെ അവളുടെ ശരീരത്തിന്‍റെ ചൂടേറ്റു നിന്നു…നാണം പൂണ്ട പൂര്‍ണചന്ദ്രന്‍ ഒരു നിമിഷം മേഘങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു..
വിനുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു…ഒരു കാറ്റ് പോലെ ഒഴുകി നടക്കാന്‍ അവന്‍കൊതിച്ചു,,,ഒരു നീലാബല്‍ മോട്ടുപ്പോലെ അവളുടെ പ്രണയം നുകര്‍ന്ന് വിടരാന്‍ കൊതിച്ച നിമിഷങ്ങള്‍….സ്നേഹത്തിന്‍റെ മനസു നിറഞ്ഞ അവസ്ഥ …ശ്വാസം നിലച്ചു പോകും പോലെ….അവളുടെ ചെറു സ്പര്‍ശം അവനില്‍ അത്രയും പ്രണയം ശ്രഷ്ട്ടിച്ചു എന്നത് അവനു തന്നെ അവിശ്വസിനീയം ആയിരുന്നു…
അവര്‍ക്ക് ചുറ്റും വീണ്ടും എവിടെ നിന്നോ സംഗീതം നിറഞ്ഞു..പുല്ലാങ്കുഴല്‍ നാധത്തില്‍ പ്രണയത്തിനായി തിരഞ്ഞെടുത്ത നാദങ്ങള്‍ അവിടെ ഒഴുകി നടന്നു…അവള്‍ വിനുവിനെ കൂടുതല്‍ മുറുകെ പുണര്‍ന്നു…പ്രണയം ഇത്രയും മനോഹരമായി മനസില്‍ നിറഞ്ഞ സമയം..

Leave a Reply

Your email address will not be published. Required fields are marked *