“എന്നോട് ക്ഷേമിക്ക്…അറിഞ്ഞോ അറിയാതെയോ ഞാന്‍ തെറ്റുകള്‍ ചെയ്തിരിക്കാം ..പക്ഷെ ഒന്ന് ഞാന്‍ പറയാം..എനിക്കവളെ വേണം…അവളെ സ്വന്തമാക്കണം…അവളോടൊത് ഒരുപാട് കാലം ജീവിക്കണം”
“എളുപ്പമല്ല ഈ പറഞ്ഞതൊന്നും…എതിരിടാന ഉള്ളത് അങ്ങനുള്ള ആളുകളുമായി ആകുമ്പോള്‍ ഭയം വേണ്ട പക്ഷെ സൂക്ഷ്മത വേണം…കളിക്കുന്നത് കരി നാഗതിനേക്കാള്‍ വിഷവിത്തുക്കളോടാണ് എന്നത് ഓര്‍മയില്‍ ഇരിക്കട്ടെ”
വിനുവിന് പകുതിയും മനസിലായില്ല…എങ്കിലും അവന്‍ കൊശവന് നേരെ തലകുലുക്കി കാണിച്ചു…വീണ്ടും വലിയ് ശബ്ദത്തോടെ ആ പക്ഷി അവര്‍ക്ക് മുകളിലായി പറന്നു പോയി…കൊശവന്‍ മുകളിലേക്ക് നോക്കി കൊണ്ട് പതിയെ മന്ദഹസിച്ചു…
“ഏതാണ് ആ പക്ഷി?”
“മാരിചന്‍”
“അതാരാ”
അതിനുത്തരം വലിയൊരു ചിരി ആയിരുന്നു കൊശവനില്‍ നിന്നും വന്നതു..എന്നോട് പതിയെ സംസാരിക്കാന്‍ പറഞ്ഞിട്ട് ഇയാള്‍ക്ക് എന്ത് ആകാം..അപ്പോള്‍ കാടും നിയമങ്ങളും ഒന്നും ഇല്ലേ..വിനു മനസില്‍ അത് പറഞ്ഞപ്പോള്‍ പെട്ടന്ന് ചിരി നിര്‍ത്തി കൊശവന്‍ വിനുവിനെ കടുപ്പിച്ചു നോക്കി…കോപ്പ് ഇയാള്‍ക്ക് ഇതൊക്കെ കേള്‍ക്കാവോ?…ആ ഇത്രയൊക്കെ നടക്കുന്നില്ലേ..പിന്നെ ഇത് മാത്രം എന്താലെ…
പോടുനന്നെ ആരുടെയോ സംസാരം കേട്ടു തുടങ്ങി…വിനു അല്‍പ്പം ഭയപ്പാടോടെ കൊശവനെ നോക്കി…കൊശവന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…എന്നിട്ട് പതിയെ ചിരിച്ചു കൊണ്ട് തന്‍റെ കൈയിലെ ഭാണ്ഡത്തില്‍ നിന്നും ഒരു പൊതി എടുത്തു തുറന്നു.,,,അതില്‍ നിന്നും അല്‍പ്പം പുഷ്പം എടുത്തു മുകളിലേക്ക് കാണിച്ചു കൊണ്ട് എന്തൊക്കെയോ മന്ത്രങ്ങള്‍ എന്ന് തോന്നിക്കും പോലെ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടു ആ പുഷപങ്ങള്‍ വായുവിലെക്കെറിഞ്ഞു….
ശേഷം മറ്റൊരു പൊതി കൂടി ഭാണ്ഡം തുറന്നെടുത്തു…അത് സ്വര്‍ണം കൊണ്ടുള്ള ഒരു ചിലങ്ക ആയിരുന്നു…ആ ചിലങ്കയില്‍ അയാള്‍ നിസഹമായി ഒന്ന് നോക്കി…അത് വിനുവിന് നേരെ നീട്ടി അയാള്‍ അവനെ നോക്കി..വിനു അത് വാങ്ങിച്ചു അതിലേക്കു നോക്കി..
“അവളുടെ ജീവ വായുവും പ്രണയവും എല്ലാം അതായിരുന്നില്ലേ..കൈമാറാന്‍ ഉള്ള സമയം ആയി..ചെയ്തു…ഇനി സൂക്ഷിച്ചുവച്ചോ….”
വിനു അതിലേക്കു നോക്കി…അവളുടെ കാലുകളില്‍ ഇത് ഞാന്‍ അണിയിക്കും..മനസില്‍ ഇരുന്നു ആരോ അവനോടു പറഞ്ഞപ്പോലെ…
“അങ്ങ് കാഴ്ചകള്‍ കണ്ടു തുടങ്ങുകയാണു ,,നിബന്ധനകള്‍ മറക്കാതിരിക്കു ….ഒപ്പം കാണുന്ന കാഴ്ചകളെ മനസ്സില്‍ പകര്‍ത്താന്‍ മറക്കണ്ട….കലാകാരനല്ലേ…അത് പറഞ്ഞു തരണ്ട കാര്യമില്ല എന്ന് അറിയാം എന്നാലും…”
വിനുവിന് എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ആ ചിലങ്ക കൈയില്‍ വച്ചു നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതു..അതുകൊണ്ട് തന്നെ കൊശവന്റെ വാക്കുകള്‍ എല്ലാം തന്നെ അവനില്‍ വികാര മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല…
“മുന്നോട്ടു നടക്കാം…ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം…”
അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു…
അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു…
തുടരും…