വല്ലാത്തൊരു സ്നേഹമാണ് മുഖം വ്യക്ത്മലാത്ത ആ രൂപത്തിനോട്….ഇന്ന് ആകാശവും മേഘങ്ങളും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം അവള്‍ തന്നെ…ഭൂതകാലം മുഴുവനെ മറന്നുക്കൊണ്ട് മറ്റൊരു ഭൂതകാലത്തിലേക്ക് നടന്നടുക്കുകയാണ് വിനു ഇപ്പോള്‍ എന്നത് അവനു തന്നെ അറിയാത്ത സത്യം മാത്രം…
“എന്ത് പറ്റി നിബന്ധന കേട്ടപ്പോള്‍ ഈ ഉദ്യമം വേണ്ടെന്നു വച്ചോ”
അല്‍പ്പം പുച്ച ഭാവത്തോടെ കൊശവന്‍ ചോദിച്ചു…വിനു ചിന്തകളുടെ പടിക്കെട്ടുകള്‍ പതിയെ ഇറങ്ങി വന്നു…
“ഇല്ല..നിബന്ധനയ്ക്ക് ഞാന്‍ തയ്യാര്‍..”
“ശെരി..പണ്ട് ചൂത് കളിച്ചു തൊറ്റതു പോലെ ആകരുത് ഇത്…ചിന്തിക്കണം ..”
“തോല്‍ക്കില്ല…എന്‍റെ പ്രണയം സത്യമാണ്…അവളെ ഞാന്‍ കാണുക തന്നെ ചെയ്യും…അവളിലെ അപൂര്‍ണത മാറ്റാന്‍ എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ അത് ചെയ്തിരിക്കും”
വിനുവിന്‍റെ ദൃഡ നിശ്ചയം പക്ഷെ കൊശവനില്‍ പ്രത്യകിച്ചു കുലുക്കങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയില്ല..
“രാജ്യവും രാജഭരണവും ഉള്ളപ്പോള്‍ തോറ്റ്പോയതാണ്..ഇന്ന് കൈയില്‍ ഒന്നും തന്നെ ഇല്ല…ഒരു ആയുധം പോലും..എനിട്ടാണോ ഇത്രയും വലിയ വെല്ലുവിളി”
കൊശവനെ അന്തം വിട്ടുക്കൊണ്ട് വിനു നോക്കി…രാജാവോ…ആയുധം..ഇയാള്‍ക്കെന്താ..
“മനസിലാകില്ല..സമയം ആകുമ്പോള്‍ മനസിലാകും…”’
“മതി സമയം ആകുമ്പോള്‍ മനസിലായാല്‍ മതി…എന്‍റെ പ്രണയം അതാണ് എന്‍റെ ആയുധം..എന്‍റെ മനസിലെ അവളെ കാണാന്‍ ഉള്ള ആഗ്രഹം അതാണ് എന്‍റെ ശക്തി..”
“ഹാവൂ…എന്താ ആ വാക്കുകളുടെ ഒരു ശക്തി..ഇന്നും നിങ്ങള്‍ ജീവന്‍ കൊടുക്കാന്‍ കാത്തു നില്‍ക്കുന്ന ആ ശില്‍പ്പം അതിനു നിങ്ങളോടുള്ള പ്രണയത്തോളം വരില്ല ഈ വാക്കുകളിലെ ശൌര്യം…വര്‍ഷങ്ങള്‍,, കാതങ്ങള്‍…മാറി വന്ന വസന്തങ്ങള്‍…പുതു തലമുറയുടെ വികൃതികള്‍ എല്ലാം സഹിച്ചില്ലേ..അതിനോളം വരില്ല നിങ്ങളുടെ ഒരു ആഗ്രഹങ്ങളുടെയും ശക്തി…”
അത്രയും പറയുമ്പോള്‍ പലപ്പോളായി കൊശവന്റെ ശബ്ദം ഇടറിക്കൊണ്ടിരുന്നു…അയാളുടെ കണ്ണുകള്‍ ചെറുതായി ഒന്ന് നിറഞ്ഞുവോ എന്നതും വിനുവിന് സംശയം മാത്രമായി മനസില്‍ കിടന്നു..
“അങ്ങ് പറയുന്നത് എന്താണെന്ന് എനിക്ക് ഒരുപാടൊന്നും മനസിലാകുന്നില്ല,,പക്ഷെ ഒന്നറിയാം അവള്‍ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്….ഞാന്‍ ഈണം കൊടുക്കാന്‍ നില്‍ക്കുന്ന എന്‍റെ തന്നെ അപൂര്‍ണമായ ആ കവിതയുടെ ബാക്കി പത്രം ഞാന്‍ തന്നെ എഴുതിചെര്‍ക്കും…മറന്നുപ്പോയത് എന്‍റെ തെറ്റാണോ”
“അതെ അത് നിന്‍റെ തെറ്റ് തന്നെ,….കാമം പ്രണയത്തെ തോല്‍പ്പിച്ചപ്പോള്‍ നീ മറന്നുപ്പോയ ശില്‍പ്പം പക്ഷെ നിന്നെ പ്രണയിച്ചത് നീ വിസ്മരിച്ചു കൂടാരുന്നു..ഈ ജന്മത്തിലും അതെ തെറ്റുകള്‍ നീ വീണ്ടും ആവര്‍ത്തിച്ചു ..ഇല്ലേ….കാമം നിനക്ക് മുന്നില്‍ നിറഞ്ഞാടിയപ്പോള്‍ നീ മറന്നത പലതാണ്…..അതില്‍ മുറിഞ്ഞ മനസും അതിന്‍റെ അജഞ്ചലമായ സ്നേഹവും അതും മാത്രമാണ് നിന്‍റെ രക്ഷാ കവചം…”
അല്‍പ്പം ഗൌരവതിലും അതിലേറെ കോപത്തിലും കൊശവന്‍ അത് പറഞ്ഞപ്പോള്‍ പുഴയിലെ ഓളങ്ങള്‍ ശക്തിയായി കരയില്‍ വന്നടിച്ചു…മൃഗങ്ങളുടെ കലപില ശബ്ദങ്ങള്‍ അവന്‍ കേട്ടു….വിനുവില്‍ ചെറുതായി ഭയം നിറഞ്ഞു….അവന്‍ കൊശവനെ ഭയത്തോടെ നോക്കി..
“ഭയം വേണ്ട..ശകാരിക്കാന്‍ അനുവാദമില്ല…എങ്കിലും രാമനെ ലക്ഷമണന്‍ ശകാരിച്ച സമയം ഉണ്ടായിട്ടില്ലേ,,അങ്ങനെ കണ്ടാല്‍ മതി”
അത് പറയുമ്പോള്‍ കൊശവന്റെ ശബ്ദം ഗൗരവം വിട്ടൊഴിഞ്ഞിരുന്നു….പ്രകൃതി അതിന്‍റെ സ്ഥായീ ഭാവം വീണ്ടെടുത്തിരുന്നു ,..