ശബ്ദം അല്‍പ്പം കനപ്പിച്ചാണ് വിനു അത് പറഞ്ഞത്…കാട്ടിലും ഓളങ്ങളിലും അവന്‍റെ ശബ്ദം പ്രകമ്പനം കൊണ്ടു….കാറ്റൊന്നു വീശിയകന്നു…കൊശവന്‍ ചുറ്റും നോക്കി.
“സംസാരം പതുക്കെയാക്കു…കാടാണ്…നിയമം എല്ലാവര്ക്കും ബാധകമാണ്..മാത്രമല്ല ആപത്തുകള്‍ പതുങ്ങി ഇരിപ്പുണ്ട്…പരീക്ഷണങ്ങളും …എനിക്ക് പറയാന്‍ ആയി ഒന്നുമില്ല…അറിയേണ്ടത് അണിമംഗലത്തെ കുറിച്ചാണെങ്കില്‍ എനിക്കത് പറയാന്‍ കഴിയില്ല പകരം കാഴ്ചകള്‍ നിങ്ങള്ക്ക് വ്യക്തമാക്കി തരും അതെല്ലാം”
അയാളുടെ ശബ്ധത്തില്‍ ഭയം കലര്‍ന്നിരുന്നു …ഈ വഴി തന്നെ ആണ് അയാളെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ നല്ലത് എന്നത് വിനുവിന് മനസിലായി…
“ശെരി എങ്കില്‍ കാഴ്ചകള്‍ കാണിച്ചു തരു..അറിയട്ടെ ഞാന്‍ അണിമങ്ങലത്തെ കുറിച്ച്…”
വിനു വീണ്ടും ശബ്ദം കനപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു…
“അയ്യോ പതുക്കെ പറയു..കാടാണ് ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു…”
കൊശവന്‍ ചുറ്റും നോക്കി..വിനുവില്‍ ഭയം ഉണ്ടെങ്കിലും അവന്‍ അത് മുഖത്ത് കാണിച്ചില്ല..
“കാഴ്ചകള്‍ എന്തെല്ലാം ആണ് എന്നത് എനിക്കും അറിയില്ല..പക്ഷെ…ചില നിബന്ധനകള്‍ ഉണ്ട്..”
“എന്താണ് നിബന്ധന”
ആ സമയം എന്ത് നിബന്ധനകള്‍ അംഗീകരിക്കാനും വിനു ഒരുക്കമായിരുന്നു..
“ഒന്ന് ..കാഴ്ച്ചയുടെ മദ്ധ്യേ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല’
“ഇല്ല ചോദിക്കില്ല “
‘”രണ്ടു ..കാഴ്ചകളില്‍ കാണുന്നതെന്തും സ്വീകരിക്കണം…അവിടെ നടക്കുന്നതൊന്നും തന്നെ പുറത്ത് പറയാന്‍ പാടില്ല”
“നൂറുവട്ടം സമ്മതം”
“മൂന്നു….കാഴ്ച്ചയുടെ അവസാനം എന്‍റെ ഒരു ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കണം അല്ലാത്തപക്ഷം പിന്നീട് അണിമംഗലം എത്തും വരെ മൌനം മാത്രം ആയിരിക്കും നമുക്കിടയില്‍”
“ശെരി സമ്മതിച്ചിരിക്കുന്നു”
“ആലോചിച്ചു മാത്രമേ സമ്മതിച്ചാല്‍ മതി…എല്ലാം സമ്മതിച്ചു പിന്നീട് ഖേദിക്കേണ്ടി വരരുത്”
“ഇല്ല എനിക്കെല്ലാം സമ്മതം”
ആ സമയം എങ്ങനെയും എല്ലാ കാര്യങ്ങളും അറിയണം എന്ന് മാത്രമേ വിനു ചിന്തിച്ചത്….
“മറ്റൊരു പ്രധാന നിബന്ധന കൂടെ ഉണ്ട് “
ഇയാള്‍ എന്താ വിക്രമാദ്യത്യന്റെ വെതളമാണോ ഒരുപാട് നിബന്ധനകള്‍ വച്ചുക്കൊണ്ട് കഥ പറയാന്‍…
“എന്താണ് അത് “
മനസില്‍ തോന്നിയ കാര്യം മനസില്‍ തന്നെ അവസാനിപ്പിച്ചുക്കൊണ്ട് വിനു ചോദിച്ചു..
“എന്‍റെ ചോദ്യത്തിന് തെറ്റായ ഉത്തരം ആണ് നല്‍കുന്നത് എങ്കില്‍ നിനക്ക് ആ ചായ ചിത്രം പൂര്‍ത്തീകരിക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും..”
ആ നിബന്ധന പറഞ്ഞപ്പോള്‍ വിനു ഒരു നിമിഷം ഒന്ന് ചിന്തിച്ചു..എന്ത് വേണം…അവളെ കാണുക അവളുടെ പൂര്‍ണരൂപം കാണുക അത് മാത്രമാണ് ഇന്ന് തന്‍റെ മുന്നിലെ ലക്‌ഷ്യം…അണിമംഗലം വരെ അതിനു പോകണം എന്നത് മാറ്റി വക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് അവന്‍ സമ്മതിച്ചത് തന്നെ പക്ഷെ ഇയാള്‍ എന്താണ് കാണിക്കാന്‍ പോകുന്നത്…എന്താണ് തന്നോട് ചോദിക്കാന്‍ പോകുന്ന ചോദ്യം എന്നൊന്നും അറിയുകയില്ല..പിന്നെ എങ്ങനെ…അത് തെറ്റിയാല്‍ അവളെ കാണാന്‍ വീണ്ടും കാത്തിരിക്കണം വര്‍ഷങ്ങള്‍ എന്നതും അവനെ സങ്കടതിലാഴ്തി..